കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ത്യന്‍ അംബാസിഡര്‍ നിര്‍വഹിച്ചു

Published on 21 July, 2021
 കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ത്യന്‍ അംബാസിഡര്‍ നിര്‍വഹിച്ചു

കുവൈറ്റ്: കൊല്ലം ജില്ലയില്‍ നിന്നും കുവൈറ്റില്‍ താമസമാക്കിയവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ നവീകരിച്ച വെബ്‌സൈറ്റ് കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

കൊല്ലത്തിന്റെ പൗരാണിക പാരന്പര്യത്തെയും കൊല്ലവര്‍ഷം കേരളത്തിന് സംഭാവന നല്‍കിയതില്‍ കൊല്ലത്തിന്റെ പങ്കിനെയും, പാരന്പര വാണിജ്യത്തിന് കൊല്ലം തുറമുഖത്തിനുണ്ടായിരുന്ന പങ്കും അദ്ദേഹം തദാവസരത്തില്‍ അനുസ്മരിച്ചു. അംബസിഡറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എംബസി ഫസ്റ്റ് സെക്രട്ടറി കമാല്‍ സിംഗ് റാത്തോര്‍, സമാജം പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി അലക്‌സ് മാത്യൂ, ട്രഷറര്‍ തന്പി ലൂക്കോസ്, സെക്രട്ടറിമാരായ ജയന്‍ സദാശിവന്‍. പ്രമീള്‍ പ്രഭാകരന്‍, ജോ.ട്രഷറര്‍ സലീല്‍ വര്‍മ്മ എന്നിവര്‍ സന്നിഹിതാരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക