വേണുഗോപാലപിള്ളക്ക് കേളി യാത്രയയപ്പു നല്‍കി

Published on 21 July, 2021
 വേണുഗോപാലപിള്ളക്ക് കേളി യാത്രയയപ്പു നല്‍കി


റിയാദ് : 34 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ സിത്തീന്‍ യൂണിറ്റ് ട്രഷറര്‍ വേണുഗോപാലപിള്ളക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയപ്പു നല്‍കി. അല്‍ ഖര്‍ജ് മുന്‍ ഏരിയ കമ്മിറ്റി അംഗം കൂടിയായ വേണുഗോപാലപ്പിള്ള കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ്. അല്‍ ഖര്‍ജിലെ എടിസി കന്പനിയില്‍ ഫോര്‍മാന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു.

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പു യോഗത്തില്‍ പ്രസിഡന്റ് മണികണ്ഠ കുമാര്‍ അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി മോഹന്‍ദാസ് സ്വാഗതമാശംസിച്ചു. ഏരിയ കണ്‍വീനര്‍ പ്രദീപ് കൊട്ടാരം, പ്രസിഡന്റ് സുബ്രഹ്മണ്യന്‍, സെക്രട്ടറി രാജന്‍ പള്ളിത്തടം, ട്രഷറര്‍ ലിബിന്‍, ജയന്‍ പെരുനാട്, ഗോപാലന്‍, നാസര്‍ പൊന്നാനി, റിയാസ് റസാക്ക്, ഹരിദാസ്, ജയന്‍, ജോമോന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വേണുഗോപാലപ്പിള്ളക്കുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി മോഹന്‍ദാസ് കൈമാറി. യാത്രയയപ്പിന് വേണുഗോപാലപ്പിള്ള നന്ദി പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക