വനിതാ വേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് പുതു നേതൃത്വം

Published on 21 July, 2021
 വനിതാ വേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് പുതു നേതൃത്വം


കുവൈറ്റ്: മൈഥിലി ശിവരാമന്‍ നഗറില്‍ നടന്ന വനിതാ വേദി കുവൈറ്റ് കേന്ദ്ര സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെര്‍ച്വല്‍ മീഡിയയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കുവൈറ്റിലെ വിവിധ വനിതാ വേദി യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സമ്മേളനം പ്രസിഡന്റായി സജിത സ്‌കറിയയെയും, ജനറല്‍ സെക്രട്ടറിയായി ആശബാലകൃഷ്ണനെയും, ട്രഷറര്‍ ആയി അഞ്ജന സജിയെയും തെരഞ്ഞെടുത്തു.

അമീന അജ്‌നാസ് (വൈസ്പ്രസിഡന്റ്), പ്രസീത ജിതിന്‍(ജോയിന്റ് സെക്രട്ടറി) എന്നിവരെ സഹാഭാരവാഹികളായും, ഓഡിറ്ററായി ദേവി സുഭാഷും പ്രവര്‍ത്തിക്കും. രമ അജിത്, ഷെറിന്‍ ഷാജു, ശുഭ ഷൈന്‍, ഷിനി റോബര്‍ട്ട്, അജിത അനില്‍കുമാര്‍, സുമതി ബാബു, വത്സ സാം, ബിന്ദു ദിലീപ്, മിനര്‍വ രമേശ്,ദിപിസുനില്‍, കവിത അനൂപ്, ജിജി രമേശ്, സൗമ്യ വിഷ്ണു, അനിജ ജിജു, ബിന്ദുജ കെ.വി, സ്വപ്ന ജോര്‍ജ്,രാജലക്ഷ്മി ഷൈമേഷ്, സുനിത സോമരാജ് എന്നിവരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക