ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

(സലിം ആയിഷ ഫോമാ പി ആര്‍ഒ) Published on 22 July, 2021
ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി
ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന്  കണക്റ്റികട്ട് വെതര്‍സ്ഫീല്‍ഡില്‍  നടന്നു. കോവിഡ് ലോക്കഡൗണിന് ശേഷം  ന്യൂ ഇംഗ്ലണ്ട് മേഖലയില്‍ നടന്ന ആദ്യ കൂടിക്കാഴ്ച വളരെ ശ്രദ്ധേയമായി. ഭാവി പ്രവര്‍ത്തന പരിപാടികള്‍ യോഗം ചര്‍ച്ച ചെയ്തു. സംഘടനാ വിപുലീകരണവും, അതിനായുള്ള തീരുമാനങ്ങളും യോഗം കൈക്കൊണ്ടു..കൂടുതല്‍ ജന സമ്പര്‍ക്ക പരിപാടികളും, ഫോമയുടെ മേഖല പരിപാടികളും ഊര്‍ജ്ജിതമായി നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു,

യോഗത്തില്‍ ഫോമാ പ്രസിഡന്റ്, അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, , വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, മുന്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ്,  ആര്‍.വി.പി. സുജനന്‍ പുത്തന്‍പുരയില്‍, ദേശീയ സമിതി അംഗങ്ങളായ, അനു  സ്കറിയ, ജോര്‍ജ്ജ്  ഗീവര്‍ഗ്ഗീസ്, ഗിരീഷ് പോറ്റി, ഫോമാ പി.ആര്‍.ഓ. സലിം അയിഷ , ക്രിഡന്‍ഷിയല്‍ കമ്മിറ്റി ചെയര്‍  ചെറിയാന്‍ കോശി, കേരള അസ്സോസിയഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ മുന്‍ പ്രസിഡണ്ട് ജെയിംസ് ജോര്‍ജ്ജ്, ഹെല്പിങ് ഹാന്‍ഡ് മെട്രോ റീജിയന്‍ ചെയര്‍  ഡോ: ജേക്കബ് തോമസ്, ഫോമാ മുന്‍ ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, മുന്‍ ദേശീയ സമിതി അംഗം, സുരേഷ് നായര്‍,  എന്നിവരും, ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ വിവിധ അസോസിയേഷനുകളായ കേരള അസോസിയേഷന്‍ ഓഫ്
കണക്റ്റിക്കട്ട് പ്രതിനിധി സുരേഷ് ജയപ്രസാദ്, , ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍, മലയാളി അസോസിയേഷന്‍  ഓഫ് സതേണ്‍  കണക്റ്റിക്കട്ട് പ്രതിനിധിയും, വാണിജ്യ സമിതി അംഗവുമായ  ടിജോ ജോഷി ,യുവജന വിഭാഗം ദേശീയ സമിതി ജോയിന്റ് ട്രഷറര്‍ കെവിന്‍ പൊട്ടക്കല്‍, ഹെല്‍പ്പിംഗ് ഹാന്‍റ് മേഖലാ പ്രതിനിധി ഉണ്ണി തോയക്കാട്ട് വനിതാ ഫോറം മേഖല ചെയര്‍പേഴ്‌സണ്‍ അനിതാ നായര്‍, ഫോമാ ഇമ്മിഗ്രന്റ് സെല്‍ മെമ്പര്‍ മഞ്ജു സുരേഷ്, മേഖല വനിതാ വിഭാഗം  കമ്മറ്റി സെക്രട്ടറി സബിത സന്ദീപ്, ഷൈനി പുരുഷോത്തമന്‍ ,  മമത ശ്രീജയന്‍ , തങ്കച്ചന്‍ എന്നിവരും പങ്കെടുത്തു.

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായിഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായിഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക