Image

ദൈനിക് ഭാസ്‌കര്‍ പത്ര ഓഫീസുകളില്‍ റെയ്ഡ്

ജോബിന്‍സ് തോമസ് Published on 22 July, 2021
ദൈനിക് ഭാസ്‌കര്‍ പത്ര ഓഫീസുകളില്‍ റെയ്ഡ്
പ്രമുഖ ദിനപത്രമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. മധ്യപ്രദേശ് , മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് , രാജസ്ഥാന്‍, എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. ഒരേ സമയത്താണ് എല്ലായിടങ്ങളിലും റെയ്ഡ് ആരംഭിച്ചത്. 

എന്നാല്‍ റെയ്ഡ് കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കലാണെന്ന ആരോപണവും ഉയരുന്നുണ്ട് . കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി പത്രം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ സര്‍ക്കാരിന് അതൃപ്തിയുണ്ടായിരുന്നു. 

ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നതും ഗംഗാ തീരത്ത് ശവശരീരങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതും അടക്കമുള്ള വാര്‍ത്തകള്‍ ഫോട്ടോ സഹിതം ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ റെയ്ഡിനെ കുറിച്ച് പ്രതികരിക്കാന്‍ ആദായ നികുതി വകുപ്പോ ദൈനിക് ഭാസ്‌കര്‍ മാനേജ്‌മെന്റോ ഇതുവരെ തയ്യാറായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക