Image

ചോദ്യപേപ്പര്‍ പുറത്തേയ്‌ക്കെറിഞ്ഞ് പ്രതിഷേധം കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ജോബിന്‍സ് തോമസ് Published on 22 July, 2021
ചോദ്യപേപ്പര്‍ പുറത്തേയ്‌ക്കെറിഞ്ഞ് പ്രതിഷേധം കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍
സാങ്കേതിക സര്‍വ്വകലാശാലയുടെ പരീക്ഷാ നടത്തിപ്പിനെതിരെയുള്ള കെഎസ്‌യു പ്രതിഷേധം നാടകീയ സംഭവങ്ങള്‍ക്കിടയാക്കി. തീരുവനന്തപുരം ശ്രീകാര്യം എന്‍ജിനീയറിംഗ് കോളേജിന്റെ ഓഫീസിലേയ്ക്ക് സമരക്കാര്‍ ഇരച്ചുകയറിത് സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ ചോദ്യ പേപ്പര്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചത്. അല്പനേരം ആശങ്കയിക്കിടയാക്കി. 

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷാ പേപ്പര്‍ പുറത്തേയ്‌ക്കെറിഞ്ഞെങ്കിലും പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സര്‍വ്വകലാശാല അറിയിച്ചു. പരീക്ഷാ തീയതികളില്‍ മാറ്റമില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സര്‍വ്വകലാശാല വ്യക്തമാക്കി. 

ഓഫ് ലൈനായിട്ടാണ് പരീക്ഷ നടത്തുന്നത്. എല്ലാവര്‍ക്കും പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ സര്‍വ്വകലാശാലകളും ഓഫ്‌ലൈനായി പരീക്ഷ നടത്തുമ്പോള്‍ സാങ്കേതിക സര്‍വ്വകലാശാലയെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നും സര്‍വ്വകലാശാല പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക