Image

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സുപ്രീം കോടതിയ്ക്ക് മുമ്പില്‍

ജോബിന്‍സ് തോമസ് Published on 22 July, 2021
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സുപ്രീം കോടതിയ്ക്ക് മുമ്പില്‍
ഏറെ വിവാദമായിരിക്കുന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സുപ്രീം കോടതിയ്ക്ക് മുമ്പില്‍ . കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകനായ എംഎല്‍ ശര്‍മ്മയാണ് ഹര്‍ജിക്കാരന്‍. ജനാധിപത്യം ദേശസുരക്ഷ ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണ് ഫോണ്‍ ചോര്‍ത്തലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

ഫോണ്‍ ചോര്‍ത്തലില്‍ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹര്‍ജിയില്‍ സുപ്രീം കോടതി എന്തു തീരുമാനമെടുക്കുമെന്നത് ശ്രദ്ദേയമാണ്. വിഷയത്തില്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ശശി തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  പെഗാസസ് വാങ്ങിയെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ലെന്നും ഇത് ഇന്ത്യയുടെ പ്രതിഛായയെ ബാധിക്കുന്ന വിഷയമാണെന്നും തരൂര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക