ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

Published on 22 July, 2021
ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ  നടപടി: ഫിലിപ്പോസ് ഫിലിപ്പ്
ന്യൂയോർക്ക്: ഫൊക്കാനയുടെ പേരിൽ വ്യാജ പ്രസ്താവനകൾ ഇറക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫൊക്കാനയുടെ പേരില്‍ സുധാ കര്‍ത്താ എന്ന വ്യക്തി തെറ്റായ പ്രസ്താവനകള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത്തരം തെറ്റായ പ്രചരണങ്ങളില്‍ അംഗസംഘടനകളും ഫൊക്കാന സ്‌നേഹിതരും യാതൊരു വിലയും കല്‍പ്പിക്കേണ്ടതില്ലെന്നും ഫൊക്കാന നേതൃത്വം സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്ക, കാനഡ ഉൾപ്പെടുന്ന നോർത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാന ഒന്നേയുള്ളൂവെന്നും 2020 ജൂലൈ മാസത്തില്‍ നിയമാനുസൃതം തെരഞ്ഞടുക്കപ്പെട്ട ജോര്‍ജി വര്‍ഗ്ഗീസ് പ്രസിഡന്റും സജിമോന്‍ ആന്റണി സെക്രട്ടറിയുമായ ടീമാണ് ഇപ്പോള്‍ ഭരണത്തിലുള്ളതെന്നും ട്രസ്റ്റി ബോർഡ് ചെയർമാൻ എന്ന നിലയിൽ ഫിലിപ്പോസ് ഫിലിപ്പ് അസന്നിഗ്ധമായി പ്രസ്‌താവിച്ചു. ഫൊക്കാനയുടെ പ്രസിഡണ്ട് ആണെന്ന വ്യാജ പ്രസ്‌താവനകൾ  നടത്തുന്ന സുധാ കർത്തയുടെ നടപടികൾ നിയമ വിരുദ്ധവും തെറ്റിദ്ധാരണജനകവുമാണ്. - ഫിലിപ്പോസ് കൂട്ടിച്ചേർത്തു.

2020 നവംബറിൽ നടന്ന അധികാര കൈമാറ്റചടങ്ങിൽ വച്ച്   2018-2020 ഭരണ സമിതിയിലെ പ്രസിഡണ്ട്  മാധവന്‍ ബി. നായര്‍ തന്റെ കമ്മിറ്റിയുടെ ചുമതല പുതിയ ഭരണസമിതിയുടെ പ്രസിഡണ്ട് ജോർജി വര്ഗീസിന്  കൈമാറിയിട്ടുള്ളതാണെന്ന വിവരം ഏവര്‍ക്കും അറിവുള്ളതാണ്. ഫൊക്കാനയില്‍ 2018-2020 വരെ ഉണ്ടായിരുന്ന മൂന്ന് സംഘടനകള്‍ ഒഴികെ മുഴുവൻ സംഘടനകളുടെ പൂര്‍ണ്ണമായ പിന്തുണയോടെയാണ് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി  മുന്നോട്ടുപോകുന്നതെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പും സെക്രെട്ടറി സജി പോത്തനും വൈസ് ചെയർമാൻ ബെൻ പോളും വ്യകത്മാക്കി.അതിനു പുറമെ പുതുതായി അനവധി സംഘടകൾ കൂടി അംഗത്വമെടുത്തതോടെ ഫൊക്കാനയുടെ പ്രവർത്തനം കൂടുതൽ ഊർജ്വസലമായതായി അവർ കൂട്ടിച്ചേർത്തു.

ഫൊക്കാനയെ നശിപ്പിക്കാന്‍ വര്‍ഷങ്ങളായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സംഘടനാ പിന്‍ബലം ഇല്ലാത്ത ചില വ്യക്തികള്‍ സ്വന്തം പേരിലും ഭാര്യയുടെ പേരിലും സംഘടനയുണ്ടാക്കി നടത്തുന്ന കുത്സിത പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ഈ വ്യക്തികളെക്കുറിച്ചുളള ചരിത്രവും അവര്‍ സമൂഹത്തില്‍ നടത്തിയിട്ടുള്ള ദുഷ്പ്രവൃത്തികളും പൊതുജനങ്ങള്‍ക്ക് അറിവുള്ളതാണ്. ഇത്തരം വ്യാജന്മാരെ തിരിച്ചറിയാനുള്ള വിവേകം ഫൊക്കാനയുടെ അംഗസംഘടനകളുടെ ഭാരവാഹികൾക്കും  അംഗങ്ങൾക്കും ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഫൊക്കാനയുടെ അംഗ സംഘടനകൾക്കിടയിൽ തെറ്റിദ്ധാരണ പുലർത്തുന്ന വിധം ഇത്തരം വ്യാജ പ്രസ്താവനകൾ നടത്തുന്ന കള്ള നാണയങ്ങളെ തിരിച്ചറിയനുള്ള വിവേകം അംഗ സംഘടനകൾക്കുണ്ടെന്നും അതിനാൽ ഇത്തരം വ്യാജ പ്രസ്താവനകൾ നടത്തുന്നവരുടെ ലക്‌ഷ്യം വൃഥാവിലാണെന്നും ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസും സെക്രെട്ടറി സജിമോൻ ആന്റണിയും ട്രഷറർ സണ്ണി മറ്റമനയും  കൂട്ടിച്ചേർത്തു.

കുട്ടികള്‍, യുവാക്കള്‍, വനിതകള്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ള പൊതുജനങ്ങളുടെ താല്‍പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് നോർത്ത് അമേരിക്കയിലെയും കാനഡയിലെയും  ആദ്യത്തെ സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക -അഥവാ ഫൊക്കാന ( federation of kerala association in north america -FOKANA) ശക്തമായി മുന്നേറുകയാണ്. ഇപ്പോഴത്തെ ഭരണസമിതിയുടെ കാലയളവില്‍ 42ൽപരം  പ്രോഗ്രാമുകള്‍ നടത്തി അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഇതിന് തുരങ്കം വെയ്ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരുടെ ശ്രമം വിഫലമായിപ്പോകുമെന്ന് മാത്രം സൂചിപ്പിക്കുകയാണെന്നും അവർ വ്യക്തമാക്കി.
 
പ്രതിലോമകാരികളുടെ കൺവെൻഷൻ, അനുമോദനം എന്നിങ്ങനെ വിവിധ പേരുകളില്‍ വരുന്ന പ്രസ്താവനകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നു വ്യകത്മാക്കിയ ഫൊക്കാന നേതൃത്വം അനുരഞ്ജനത്തിനുള്ള വാതിൽ എന്നും തുറന്നിട്ടിട്ടു തന്നെയാണുള്ളതെന്നും സൂചിപ്പിച്ചു.  തെറ്റുകള്‍ തിരുത്തി ഫൊക്കാനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരെ ഫൊക്കാന എന്നും സ്വാഗതം ചെയ്യുന്നതായും അവർ ആഹ്വാനം ചെയ്തു.

 ഫൊക്കാനയുടെ ദൈവാർഷിക കണ്‍വെന്‍ഷന്‍ 2022 ജൂലൈ 7 മുതല്‍ 10 വരെ ഫ്‌ളോറിഡയിലെ ഒർലാൻഡോയിൽ വെച്ച് നടക്കുകയാണെന്നും അതിനുള്ള വിപുലമായ  ഒരുക്കങ്ങൾ ഫൊക്കാനയുടെ കൺവെൻഷൻ കമ്മിറ്റികൾ നടത്തി വരികയാണെന്നും അറിയിച്ചു.
ന്യൂജൻ ഫെയ്കാന 2021-07-22 17:08:47
ശിവ, ശിവ ഏത് ഫൊക്കാന എന്നും കൂടി വ്യക്തമാക്കിയിരുന്നു എങ്കിൽ നന്നായിരുന്നു. പല സ്റ്റേറ്റുകളിലായി നാല് ഫൊക്കാനകളെ എനിക്ക് അറിയാം. അവരോടൊക്കെ അവരുടെ പേരിൽ പ്രസ്താവിക്കരുത് എന്ന് പറയുന്നത് ഫാസിസം അല്ലേ.
CHAKYAR 2021-07-22 17:29:03
അയ്യോ .. അപ്പൊ നമ്മുടെ വ്യാജ പ്രസിഡന്റ് സുധാകരൻ കാർത്തികേയൻ എന്ന കർത്താവ് പെട്ടു അല്ലെ . അയ്യേ നാണക്കേട്. അപ്പൊ ഇവരെ കത്തിച്ചു ഫിലാഡല്ഫിയയിൽ മാത്രം മലിനജലം ഒഴുകുന്ന പമ്പ ആറ്റിൽ ചാരം ഒഴുക്കും അല്ലെ . അപ്പോൾ പമ്പയും മുടിയും
തമാശക്കാരൻ 2021-07-22 17:52:35
എന്തൊരു തമാശ, ഏത് ഫൊക്കാനയുടെ കാര്യമാ ഈ ഫിലിപ്പോസ് പറയുന്നത്, ട്രസ്റ്റീ ബോർഡ് ചെയർ സ്വപ്നം കണ്ടു സംഘടനാ പിളർത്തിയപ്പോൾ ഓർക്കണമായിരുന്നു രണ്ടു ഫൊക്കാന ഉണ്ടാകുമെന്നു. ഇത് അരുട് കൊഴപ്പം കൊണ്ട് ഉണ്ടായി എന്ന് ഒന്ന്ആലോചിച്ചു നോക്കിയാൽ മനസിലാവും.എല്ലാം സ്വന്തം കർമ്മഫലം.
BOBBY JACOB 2021-07-22 22:04:37
I am really confused. This group committed a FRAUD ELECTION. Georgy Varghese and team was picked in a ZOOM call election. CAN anyone show where in the FOKANA by-laws it says you can do a election via ZOOM??? IF ANYONE can I will support this news. So technically how can Philipose CLAIM HE IS BOT CHAIRMAN??? Georgy Varghese and Dr. FOKANA filed a case in Maryland. They lost that case. Then they filed a Restraining Order. They lost that case. The American judicial system isn't STUPID. Georgy and team might be violating the FOKANA by-law by conducting a ZOOM election. SUCH STRONG FOKANA LEADERS SHOULD AT LEAST FOLLOW THE BY-LAWS THEY TOOK A OATH. Under the leadership of Suda Kartha THE REAL FOKANA won BOTH lawsuits. It time for Georgy and group to find another NAME. WHATEVER THEY DO IT WON'T BE UNDER THE NAME OF FOKANA. THINK TWICE BEFORE WRITING SUCH ARTICILES. BOBBY JACOB FORMER FOKANA GENERAL SECRETARY FORMER FOKANA BOARD OF TRUSTEE SECRETARY FORMER FOKANA FOUNDATION SECRETARY
Lulu 2021-07-23 00:00:25
Dear Fokana Don't worry. MAP is joining in Fokana. They will solve all your problems
പലതിനും ചേർത്തൊരു പ്രതികരണം, 2021-07-22 22:11:17
ഫോക്കാനയിൽ ആയിക്കോട്ടെ, ഫോമയിൽ ആയിക്കോട്ടെ വേൾഡ് മലയാളിയിൽ ആയിക്കോട്ടെ ആര് ആർക്കെതിരെ അച്ചടക്ക നടപടി എടുക്കും? കാരണം എല്ലാ ഗ്രൂപ്പുകളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അവരവരുടെ കോൺസ്റ്റിട്യൂഷൻ ലംഘിച്ച്വർ തന്നെയാണ്. ഓരോ ഗ്രൂപ്പും പറയുന്നു അവരാണ് ഒറിജിനൽ അവരാണ് ശരി എന്ന്. കാര്യങ്ങൾ പറയുമ്പോൾ എല്ലാവരും പറയുന്നു ഉരുണ്ടു കളിക്കുന്നു. Bla bla പറയുന്നു. ചിലർ പോയി കേസ് കൊടുക്കുന്നു ഉന്നത പോസ്റ്റുകൾ വീണ്ടും തരാമെന്ന് പറഞ്ഞപ്പോൾ കേസ് പിൻവലിക്കുന്നു. അവസരോചിതമായി കാലുകൾ മാറുന്നു. ഭരണഘടനാ ലംഘനം നടത്തി എലെക്ഷൻ നടത്തുന്നു. ഇന്ന് നാട്ടിൽനിന്ന് മന്ത്രിമാരെയും സിനിമക്കാരെയും വരുത്തി സുo മീറ്റിംഗിൽ പരസ്പരം ചൊറിഞ്ഞ പൊക്കി ചൊറിഞ്ഞു ഞെളിയുന്നു എഴുത്തു കൂട്ട് കാരും സാഹിത്യകാരും നാട്ടിലെ വമ്പൻമാരെ വരുത്തി പരസ്പരം ചൊറിഞ്ഞു പൊക്കി ഞെളിയുന്നു. ചിലർ സാഹിത്യത്തിന് ഡോക്ടറേറ്റ് ഉടൻ തരാം എന്നാണ് പറയുന്നത്. കാര്യമായി ഒന്നും എഴുതാത്ത ചിലർ സാഹിത്യപഞ്ചാനനൻ മാരായി പൊങ്ങി നടക്കുന്നു . ഇനി ശിവ ശിവ എന്തൊക്കെ കേൾക്കണം നമ്മൾ എന്തൊക്കെ കാണണം
മലയാളി 2021-07-23 00:24:40
പണ്ടേ വല്യ തമാശക്കാരൻ ആണ്, പിന്നെയും ഇതേ തമാശ പറയുന്നു !! ശിവ ശിവ
Raju Mylapra 2021-07-23 03:16:40
"ശക്തമായ" നടപടി എടുക്കരുതേ എന്റെ പൊന്നു ഫീലിപ്പോസ്‌.. തൽക്കാലം ഒരു താക്കിത് കൊടുത്താൽ മതി. നാളെ എല്ലാവരും വീണ്ടും ഒന്നാകേണ്ടതല്ലേ.. കൂടുതൽ FOKANA ഉണ്ടാകുന്നത് എന്തുകൊണ്ടും അമേരിക്കൻ മലയാളികൾക്ക് നല്ലതല്ലേ?
philppose Kondottu 2021-07-23 13:45:44
ഇന്നലെ രാത്രി മുതൽ ചിരിക്കുവാൻ തുടങ്ങിയതാ. ഇതുവരെ ഒന്ന് നിർത്തുവാൻ സാധിക്കുന്നില്ല. ലോക്കൽ സംഘടനകൾ, പള്ളികൾ തുടങ്ങിയ സ്ഥലങ്ങളിൽ വാ തോരാതെ കഥയില്ലാതെ സംസാരിക്കുന്നതുപോലെ താങ്കൾ പറയുന്നതുപോലെ ഫക്കാനാ എന്നത് സംഘടനകളുടെ സംഘടനയാണ്. വെറുതെ കേസ് കൊടുത്തു വക്കീലന്മാർക്ക് ഡോളർ കൊടുക്കാതെ സ്വന്തമായി, ഫിലിപ്പോസ് vs ഫിലിപ്പോസ് ഒരു കേസ് കൊടുത്തു തൃപ്തിപ്പെടുകയാണ് വേണ്ടത്.
Sumodh Nellikaal 2021-07-25 17:04:04
How can a fake group can take action against a leadership with real and legal rights? Even the count found this is a fake group with no legal rights.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക