Image

ഇമ്രാന്റെ ചികിത്സക്കായി ശേഖരിച്ച 16.5 കോടി എന്ത് ചെയ്തുവെന്ന് ഹൈക്കോടതി

Published on 22 July, 2021
ഇമ്രാന്റെ ചികിത്സക്കായി ശേഖരിച്ച 16.5 കോടി എന്ത് ചെയ്തുവെന്ന് ഹൈക്കോടതി
കൊച്ചി: എസ് എം എ ബാധിച്ച് മരിച്ച ഇമ്രാന്റെ ചികിത്സാര്‍ത്ഥം ശേഖരിച്ച പണം എന്ത് ചെയ്തുവെന്ന് ഹൈക്കോടതി. പണത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശം നല്‍കി. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി ഇമ്രാന്റെ ചികിത്സാര്‍ഥം ശേഖരിച്ച തുകയെക്കുറിച്ച് ചോദിച്ചത്. ഈ തുക ഉപയോഗിച്ച് മറ്റു കുട്ടികള്‍ക്ക് ചികിത്സ നടത്താന്‍ സാധിക്കില്ലേയെന്നും കോടതി ചോദിച്ചു.


സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് മൂന്നരമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലായിരുന്നു വലമ്പൂര്‍ കുളങ്ങരത്തൊടി ആരിഫിന്റെയും .റമീസ തസ്‌നിയുടേയും മകനായ ആറ്മാസം പ്രായമുള്ള ഇമ്രാന്‍. ഇമ്രാന്റെ ചികിത്സക്കായി പതിനാറര കോടി രൂപ സമാഹരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ ഇമ്രാന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക