Image

വിവാദ മരംമുറി: റവന്യൂ വകുപ്പിനെ തള്ളി സഭയില്‍ വനം മന്ത്രി

ജോബിന്‍സ് തോമസ് Published on 23 July, 2021
വിവാദ മരംമുറി: റവന്യൂ വകുപ്പിനെ തള്ളി സഭയില്‍ വനം മന്ത്രി
വിവാദ മരംമുറിയില്‍ ഇന്ന് നിയമസഭയില്‍ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നല്‍കിയ മറുപടി മരംമുറിക്കിടയാക്കിയ റവന്യൂ ഉത്തരവിനെ പൂര്‍ണ്ണമായും തള്ളുന്നതായി. വനം വകുപ്പിന്റെ അഭിപ്രായത്തെ തെറ്റായി വ്യാഖാനിക്കുന്നതായിരുന്നു റവന്യൂവകുപ്പിന്റെ ഉത്തരവെന്നും ഈ ഉത്തരവ് നടപ്പിലാക്കാനുള്ള ഒരു നിര്‍ദ്ദേശവും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നില്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു. 

റവന്യൂവകുപ്പിന്റെ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് സ്വകാര്യമേഖലയില്‍ നിന്നും സ്വകാര്യ കൈവശഭൂമിയില്‍ നിന്നും സര്‍ക്കാര്‍ മരങ്ങള്‍ കടത്താന്‍ സാധ്യതയുള്ളതിനാല്‍ ഈ വിഷയത്തില്‍ മുറിക്കപ്പെട്ട സര്‍ക്കാര്‍ വക തടികള്‍ കസ്റ്റഡിയിലെടുക്കാന്‍ കേരളാ വനം നിയമപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 

വിഷയത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക