Image

കേരളത്തിലും പക്ഷിപ്പനിയുടെ സൂചനകള്‍

ജോബിന്‍സ് തോമസ് Published on 23 July, 2021
കേരളത്തിലും പക്ഷിപ്പനിയുടെ സൂചനകള്‍
കേരളത്തിലും പക്ഷിപ്പനിയുടെ സൂചനകള്‍. കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ ഒരു കോഴിഫാമിലെ 300 കോഴികള്‍ ചത്തു. കൂരാച്ചുണ്ട് കാളങ്ങാലിയിയിലെ സ്വകാര്യ കോഴിഫാമിലാണ് സംഭവം. ഇവയുടെ സാംപിളുകള്‍ തിരുവനന്തപുരം ആലപ്പുഴ എന്നിവിടങ്ങളിലെ ലാബുകളിലേയ്ക്ക് അയച്ചിരുന്നു. ഇതില്‍ ഒരു ലാബില്‍ നിന്നും പോസിറ്റീവാണെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി സാംപിളുകള്‍ ഭോപ്പാലിലെ ലാബിലേയ്ക്കയച്ചിരിക്കുകയാണ്. 

നിലവില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് ജില്ലാഭരണകൂടം അറിയിച്ചിരിക്കുന്നത്. ജൂലൈ 20 നാണ് ഇവിടെ കോഴികള്‍ ചത്തത്. പോസിറ്റിവാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ ഫാം അടച്ചു. ഈ ഫാമിന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ ഫാമുകളും അടയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പക്ഷിപ്പനി ബാധിച്ച് ഹരിയാന  സ്വദേശി മരിച്ചിരുന്നു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന 12 വയസ്സുകാരനാണ് മരിച്ചത്. ഇതേ തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക