Image

പ്രാചീന മലയാള സാഹിത്യം (ബീന ബിനിൽ, തൃശൂർ)

Published on 23 July, 2021
പ്രാചീന മലയാള സാഹിത്യം (ബീന ബിനിൽ, തൃശൂർ)
എല്ലാ ഭാഷകളും, സാഹിത്യവുമായി അഭേദ്യമായ ബന്ധമുള്ളതാണ്. ഓരോ ഭാഷയെയും എടുത്തു പരിശോധിച്ചാൽ നമ്മുക്ക് അവയുടെ പ്രാധാന്യതമനസ്സിലാക്കാവുന്നതുമാണ്.

മലയാള ഭാഷയിലുള്ള സാഹിത്യമാണ് മലയാള സാഹിത്യം. ധാരാളം ഗദ്യ പദ്യ കൃതികളാൽ സംപുഷ്ടമായതാണ് മലയാള സാഹിത്യം. സാഹിത്യം എന്നു പറഞ്ഞാൽ സഹിത സ്വഭാവമുള്ളത് എന്നർത്ഥം. പരസ്പരം ചേർച്ചയുള്ള അനേകം കാര്യങ്ങൾ ഒന്നിച്ചു
ചേരുന്നതിനെയാണ് സാഹിത്യപദത്താൽ അറിയുന്നത്. മലയാള ഭാഷയിലുള്ള സാഹിത്യമായതിനാൽ മലയാള സാഹിത്യം എന്നറിയപ്പെടുന്നു.

എഴുത്തച്ഛനു മുൻപുള്ള കാലത്തെ സാഹിത്യത്തെയാണ് പ്രാചീന മലയാള സാഹിത്യം എന്ന് വിവക്ഷിക്കുന്നത്. അക്കാലത്ത് കരിന്ത മിഴിൽ സംസ്കൃതം കലർന്ന ഒരു
മിശ്ര ഭാഷയായിട്ടായിരുന്നു മലയാളം നിലനിന്നത്. ഭാഷാശാസ്ത്രജ്ഞർ പ്രാചീന മലയാള കാലത്തെ രണ്ടു ഘട്ടങ്ങളിലായി തിരിച്ചിട്ടുണ്ട്.
1.. കരിന്തമിഴ് കാലം
2.. മലയാണ്മ കാലം.
    
പഴന്തമിഴിൻ്റെ അതിപ്രസരമുള്ള കാലഘട്ടമാണ് കരിന്തമിഴ് കാലം, രാമചരിതം എന്ന കൃതിക്ക് മുൻപുള്ള കാലഘട്ടം.മലയാള ഭാഷയുടെ ശൈശവത്തെക്കുറിക്കുന്ന ഈ
കാലഘട്ടത്തിൽ സാഹിത്യ കൃതികളെപ്പറ്റി വ്യക്തമായ ഒന്നുമില്ല. പക്ഷേ വൈദിക വിഷയത്തിലുള്ള ചില പാട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു.
 
പഴന്തമിഴിൽ നിന്ന് വേറിട്ട് സ്വതന്ത്ര്യഭാഷയായി മലയാളം രൂപപ്പെട്ടു തുടങ്ങിയ കാലഘട്ടത്തെ മലയാണ്മ കാലം എന്നു പറയുന്നു. ഇവിടം മുതലാണ് മലയാളസാഹിത്യ ചരിത്രം ആരംഭിക്കുന്നത്.രാമചരിതത്തിൻ്റെ രചനാ സമയം ആദിദ്രാവിഡ
ഭാഷയും,സംസ്കൃതവും കലർന്ന മണിപ്രവാളരൂപത്തിലായിരുന്നു അന്നത്തെ സാഹിത്യസൃഷ്ടികൾ.ലീലാതിലകം ആവിർഭവിച്ചത് ഈ സമയത്താണ്." ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം" എന്ന് മണിപ്രവാളത്തിന് ലീലാ തിലകത്തിൽലക്ഷണം പറഞ്ഞിട്ടുണ്ട്.

പതിനാലാം ശതകമെത്തിയപ്പോൾ പ്രാചീന മലയാളമായ മലയാണ്മ സാഹിത്യകൃതികളാൽസമ്പന്നമാകാൻ തുടങ്ങി. സന്ദേശകാവ്യങ്ങൾ, അച്ചി ചരിതങ്ങൾ, ചമ്പുക്കൾ
എന്നിവ ധാരാളമുണ്ടായി. പക്ഷേ ഇവയെ കുറിച്ച് പൂർണ്ണവിവരങ്ങൾ അവ്യക്തമായിതന്നെ നിന്നു.

" ഗദ്യപദ്യാത്മകം കാവ്യം ചമ്പൂരിത്യഭിധീയതെ", എന്നതാണ് ചമ്പു ലക്ഷണം.

പതിനഞ്ചാം ശതകമായപ്പോൾ പ്രാചീന മലയാളത്തിൻ്റെ ചില സവിശേഷതകൾആവിർഭവിച്ചു തുടങ്ങി. പാട്ടും മണിപ്രവാളവും നിലനിൽക്കുന്ന കാലഘട്ടത്തിൽ
തന്നെ ഇതിൽ രണ്ടിലും പെടാത്ത കൃതികൾ ഉണ്ടായി. നിരണം കവികൾ, കണ്ണശ്ശന്മാർഎന്നിങ്ങനെ പ്രസിദ്ധരായ നിരണത്ത് രാമപ്പണിക്കർ, വെള്ളാങ്ങല്ലൂർശങ്കരപ്പണ്ണിക്കർ, മലയൻകീഴ് മാധവപ്പണിക്കർ എന്നീ മൂന്നു പേരുടെ രചനകൾ ശ്രദ്ധേയമായി. കണ്ണശ്ശ രാമായണം, ഭാരതം, ഭാഗവതം, ശിവരാത്രിമാഹാത്മ്യംഎന്നിവ രാമപ്പണിക്കരുടെയും ഭാരതമാല ശങ്കരപ്പണിക്കരുടെയും ഭഗവത്ഗീതമാധവപ്പണിക്കരുടെയും കൃതികളായി അറിയപ്പെടുന്നു.

പഴന്തമിഴും സംസ്കൃതവും കൂടി കലർന്ന ഭാഷാരീതിയാണ് നിരണം കൃതികളിൽഉണ്ടായിരുന്നത്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പ്രാചീന മലയാളത്തിലെ മറ്റൊരുകൃതിയാണ്. നിരണം കവികൾക്ക് ശേഷം പതിനഞ്ചാം നൂറ്റാണ്ടിൽ ഉണ്ടായകൃതിയായിട്ടാണ് കരുതുന്നത്.ശുദ്ധമലയാളത്തിൽ ചമയ്ക്കപ്പെട്ട ആദ്യകാവ്യമായാണ് കൃഷ്ണഗാഥ പരിഗണിച്ചത്.

പതിനേഴാം ശതകം മുതൽ ഉള്ള കാലഘട്ടം മലയാള കാലം എന്ന് ഭാഷാശാസ്ത്രജ്ഞർ പറയുന്നു. അതാണ് ഭാഷയുടെ നവീനകാലം, ഇതുവരെ പ്രാചീന കാലഘട്ടവും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക