Gulf

കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് കുവൈറ്റിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി

Published

onകുവൈറ്റ് സിറ്റി : കോവിഷീല്‍ഡ് (അസ്ട്രാസൈനിക്ക) കുവൈറ്റ് അംഗീകൃത വാക്‌സിനാണെന്നും ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്ക് യാത്ര ചെയ്യുവാന്‍ ബുദ്ധിമുട്ടില്ലെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. അതിനിടെ കുവൈറ്റിലേക്ക് തിരികെ എത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ കുവൈറ്റ് അധികാരികളില്‍ നിന്നും ആവശ്യമായ യാത്രാ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ വിമാന ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുള്ളൂ എന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി ശിപാര്‍ശ ചെയ്തു.

നാട്ടില്‍ നിന്ന് വാക്‌സിനേഷന്‍ സ്വീകരിച്ച പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായി ഏര്‍പ്പെടുത്തിയ റജിസ്‌ട്രേഷന്‍ ഡ്രൈവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണു എംബസി ഇക്കാര്യം വ്യക്തമാക്കിയത്.

നിയമാനുസൃത താമസരേഖയുള്ള കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ നിന്നും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുമതി ലഭിച്ച ഒരു യാത്രികനും കുവൈറ്റിലേക്കുള്ള യാത്രയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലെന്നും എംബസി ഉറപ്പു നല്‍കി. ഇന്ത്യന്‍ എംബസി ആരംഭിച്ച റജിസ്‌ട്രേഷന്‍ ഡ്രൈവില്‍ ഇതിനകം ആയിരക്കണക്കിനു ഇന്ത്യക്കാര്‍ പേരു റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ മാത്രമേ കുവൈറ്റ് ഇമ്മ്യൂണ്‍ ആപ്പില്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതുള്ളൂ. ഇതിനകം ആദ്യ ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവര്‍ ഇവ മോഡിഫൈ ചെയ്ത് ഫൈനല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. രണ്ടു സര്‍ട്ടിഫിക്കറ്റുകളും 500 കെബിയില്‍ കവിയാത്ത ഒറ്റ പിഡിഎഫ് ഫയലില്‍ അപ് ലോഡ് ചെയ്യണം. ജൂലൈ 28 നു ചേരുന്ന പ്രത്യേക ഓപ്പണ്‍ ഹൗസ് പരിപാടിയില്‍ ഇതുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും എംബസി അറിയിച്ചു.


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നവയുഗം വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഗുദൈബിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

മതസൗഹാർദ്ധം തകർക്കാനുള്ള ശ്രമങ്ങളെ എതിർത്ത് തോൽപ്പിക്കുക: നവയുഗം

കെ. പി. എ. സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് സെപ്തംബര്‍ 17നു ആരംഭിക്കുന്നു

ദമ്മാമിൽ മരണമടഞ്ഞ സോജന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്‌ക്കരിച്ചു. 

സിനിമ താരവും, ഡബ്ബിങ് ആർട്ടിസ്റ്റുമായ റിസബാവയുടെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

കോവാക്‌സിന്‍: പ്രവാസി ലീഗല്‍ സെല്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു

ചരിത്രം കുറിച്ച് കുവൈറ്റ്; 300 ളം വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ എഴുതി

ദുബായ് - അബുദാബി ബസ് സര്‍വീസ് പുനഃരാരംഭിച്ചു

മാറന്‍ മാര്‍ ആവാ തൃതീയന്‍ 122-ാം പാത്രിയര്‍ക്കീസ് അഭിഷിക്തനായി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ റിഫ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് ആറാമത് വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

യുഎഇ അടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് സൗദി നീക്കി

പ്രവാസികളെ ചൂഷണം ചെയ്യുന്നവരെ നിലയ്ക്ക് നിർത്തണം: നവയുഗം.

പ്രവാസി പ്രശ്‌നങ്ങള്‍ക്ക് ഏക ജാലക സംവിധാനം നടപ്പാക്കണം

നല്ല നാളെയുടെ പ്രതീക്ഷയുമായി നവയുഗം "പ്രതീക്ഷ 2021" ഓൺലൈൻ ഓണാഘോഷപരിപാടികൾ അരങ്ങേറി

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

യുഎഇയില്‍ മനുഷ്യാവകാശ സമിതിക്കു രൂപം നല്‍കുന്നു

മലബാര്‍ കലാപചരിത്രം: ഐസിഎച്ച്ആര്‍ നടപടിയില്‍ ഐഎംസിസി പ്രതിഷേധസംഗമം സംഘടിപ്പിച്ചു

നവോദയ പ്രസിഡന്റ് ബാലകൃഷ്ണന് യാത്രയയപ്പു നല്‍കി

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍ വിഭാഗത്തിന്റെ അവെയര്‍ ടോക്ക് ശ്രദ്ധേയമായി

വിസിറ്റിംഗ് വിസക്കാര്‍ക്കു പ്രവേശനം: യുഎഇയില്‍ വിമാന, ഹോട്ടല്‍, ട്രാവല്‍ മേഖലകള്‍ക്ക് ഉണര്‍വേകും

നവയുഗം 'പ്രതീക്ഷ 2021' ഓണ്‍ലൈന്‍ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 3ന് അരങ്ങേറും.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സിത്ര ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

കൈരളി ഫുജൈറയുടെ സ്‌നേഹോപഹാരം കൈമാറി

കേളി അംഗത്തിന് ചികിത്സാസഹായം കൈമാറി

ഇന്ത്യന്‍ അംബാസഡര്‍ അബ്ദുല്ല അല്‍ ബദറുമായി കൂടിക്കാഴ്ച നടത്തി

ഇരു വൃക്കകളും തകരാറിലായ കായംകുളം സ്വദേശിക്ക് അജ്പാക്കിന്റെ ധനസഹായം

കുവൈറ്റില്‍ കോഴിക്കോട് സ്വദേശി ലിഫ്റ്റില്‍ മരിച്ച നിലയില്‍

View More