പ്രമുഖ മലയാളനടന്‍ ബാബുരാജ് എടുത്തെറിഞ്ഞതിനെ തുടര്‍ന്ന തമിഴ്‌നടന്‍ വിശാലിന് പരിക്ക്. ഇരുവരും അഭിനയിച്ച പേരിടാത്ത തമിഴ് ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് പരിക്കേറ്റത്. ക്ലൈമാക്‌സിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വില്ലനെ അവതരിപ്പിക്കുന്ന ബാബുരാജ് വിശാലിനെ എടുത്തെറിയുകയായിരുന്നു. റോപ്പില്‍ കെട്ടി ഉയര്‍ന്നു വീഴുന്നതിനിടയി വിശാലി?ന്റെ തോള് ചുമരിലിടിക്കുകയായിരുന്നു.
ഹൈദരാബാദിലാണ് സിനിമയുടെ ഷൂട്ടിംഗ്. വിശാലിന് പരിക്കേറ്റുവെങ്കിലും ചിത്രീകരണം മുടങ്ങിയിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം നേടി. രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.പുതുമൃഖം ശരവണ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പേരിട്ടിട്ടില്ല. എന്നാല്‍ നോട്ട് എ കോമണ്‍ മാന്‍ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.
സിനിമയിലേക്ക് ബാബുരാജിനെ വില്ലനാകാന്‍ ക്ഷണിച്ചതും വിശാലായിരുന്നു. അടുത്തിടെ പുറത്തുവന്ന ഫഹദ്ഫാസില്‍ ചിത്രമായ ജോജിയില്‍ ബാബുരാജ് ചെയ്ത വേഷം കണ്ട് ഇഷ്ടപ്പെട്ടാണ് ഈ സിനിമയില്‍ വില്ലനാകാന്‍ വിശാല്‍ ബാബുരാജിനെ ക്ഷണിച്ചത്. വിശാലി??ന്റെ 31 മത്തെ ചിത്രമാണ് ഇത്. വിശാലി?ന്റെ സ്വന്തം നിര്‍മ്മാണക്കമ്പനിയായ വിശാല്‍ ഫിലിം ഫാക്ടറിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.