Image

ആവേശം വാനോളമുയര്‍ത്തി സാര്‍പട്ട പരമ്പരൈ

Published on 24 July, 2021
ആവേശം വാനോളമുയര്‍ത്തി സാര്‍പട്ട പരമ്പരൈ

കായിക മത്സരങ്ങള്‍ മുഖ്യ പ്രമേയമാകുന്ന ചിത്രങ്ങള്‍ ഹിന്ദി, തമിഴ്‌, മലയാളം ഭാഷകളില്‍ മികച്ച വിജയംകൈവരിച്ചിട്ടുണ്ട്‌. ആ ശ്രേണിയിലേക്ക്‌ വന്ന ഏറ്റവും ഒടുവിലത്തെ ചിത്രമാണ്‌ സാര്‍പ്പട്ടാ പരമ്പരൈ'.

രജനീകാന്ത്‌ നായകനായ കാല'യ്‌ക്ക്‌ ശേഷം പാ രഞ്‌ജിത്ത്‌ സംവിധാനം ചെയ്‌ത ചിത്രമാണ്‌ സാര്‍പ്പട്ടാ പരമ്പരൈ'. വടക്കന്‍ ചെന്നൈയിലെ ബോക്‌സിങ്ങ്‌ കുലങ്ങള്‍ തമ്മിലുള്ള ശത്രുതയുടെയും കിടമത്സരത്തിന്റെയും കഥയാണ്‌=സാര്‍പ്പട്ടാ പരമ്പരൈ'പറയുന്നത്‌. ഇതോടൊപ്പം കബിലന്‍ എന്ന ബോക്‌സിങ്ങ്‌ വീരന്റെ ത്രസിപ്പിക്കുന്ന മത്സര വിജയങ്ങളുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥയണ്‌ ഈ ചിത്രത്തിലൂടെ സംവിധായകന്‍അവതരിപ്പിക്കുന്നത്‌.

വടക്കന്‍ ചെന്നെയുടെ 1940 കളുടെയും 1970കളുടെയും കാലഘട്ടം വളരെ മികച്ചരീതിയില്‍ ചിത്രത്തില്‍അവതരിപ്പിക്കുന്നുണ്ട്‌. താരങ്ങളുടെ വേഷം, ഭാഷ, സാമൂഹ്യ പശ്ചാത്തലം എന്നിവയിലെല്ലാം ഈ കാലങ്ങള്‍ തെളിഞ്ഞുനില്‍ക്കുന്നു. 1940 മുതല്‍ വടക്കന്‍ ചെന്നെയിലെ തൊഴിലാളികളുടെ മുഖ്യവിനോദോപാധിയായിരുന്നു
ബോക്‌സിങ്ങ്‌. ഇതിന്റെ ഇടിമുഴക്കങ്ങള്‍അവസാനിപ്പിച്ചത്‌ വടിവേലു എന്ന ബോക്‌സറുടെ കടന്നുവരവോടെയായിരുന്നു. 1990കളില്‍ ബോക്‌സിങ്ങ്‌ റിങ്ങുകളില്‍ തീ പാറിച്ച ബോക്‌സറായിരുന്നുവടിവേലു.എന്നാല്‍ ഇടിക്കൂട്ടിലെ ത്രില്ലടിപ്പിക്കുന്ന വിജയങ്ങള്‍ അയാളെ കായിക വിനോദത്തിന്റെ നേരില്‍ നിന്നുംവഴി തിരിച്ചു വിട്ടു.

 വടിവേലു മെല്ലെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക്‌ കടന്നു പോയപ്പോള്‍ റിങ്ങുകളില്‍മുഴങ്ങിയത്‌ മരണത്തിന്റെ മണിമുഴക്കങ്ങളായിരുന്നു. കാര്യങ്ങള്‍ അതിരു കടന്നപ്പോള്‍ ബോക്‌സിങ്ങ്‌ മത്സരങ്ങള്‍ക്ക്‌അധികൃതര്‍ അനുമതി നല്‍കാതെയായി. ഒടുവില്‍ ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ വടിവേലുഇരുമ്പഴികള്‍ക്കുള്ളിലായി. 1999ല്‍ വടിവേലു ജയില്‍ വച്ച്‌ മരണപ്പെട്ടു. ഇതേതുടര്‍ന്നുണ്ടായ ലഹളയില്‍ ഒരുപോലീസ്‌ ഉദ്യോഗസ്ഥന്‍ വെന്തു മരിച്ചു കൂടാതെ പത്തു ജയി#ില്‍പ്പുള്ളികള്‍ വെടിയേറ്റു കൊല്ലപ്പെടുകയുംചെയ്‌തു.

1970കളാണ്‌ സര്‍ക്കാട്ടെ പരമ്പരൈ കഥ നടക്കുന്ന കാലം. ഇന്ദിരാഗാന്ധി രാജ്യത്ത്‌ അടിയന്തിലാവസ്ഥപ്രഖ്യാപിച്ചിരിക്കുന്നു. തമിഴകത്ത്‌ മുത്തുവേല്‍ കരുണാനിധിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ്‌ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭവുമായി മുന്നേറുകയാണ്‌. രാജ്യത്ത്‌ നിലനില്‍ക്കുന്ന ഭീകരമായ
അടിയന്തരാവസ്ഥയുടെ ഭാഗമായുള്ള നിരോധനാഞ്‌ജകളൊന്നും തന്നെ വക വയ്‌ക്കാതെ വടക്കന്‍ ചെന്നൈയില്‍ ഒരു ബോക്‌സിങ്ങ്‌ യുദ്ധത്തിന്‌ കളമൊരുങ്ങി. സാര്‍പ്പട്ടാ പരമ്പരൈയും ഇടിയപ്പ പരമ്പരൈയും തമ്മിലുള്ള മത്സരം. ഡി.എം.കെ നേതാവു കൂടിയായ രംഗന്‍(പശുപതി) സാര്‍പ്പട്ട പരമ്പരൈയുടെ കോച്ച്‌. ഇടിയപ്പപരമ്പരൈയുടെ ബോക്‌സര്‍ വെമ്പുലി(ജോണ്‍ കൊക്കന്‍) കഴിഞ്ഞ മൂന്നനു വര്‍ഷമായി സാര്‍പട്ടൈ പരമ്പരൈയുടെ ബോക്‌സര്‍മാരെ ഇടിച്ചു വിജയം നേടുകയാണ്‌, ഇതിന്‌ അരുതി വരുത്താനും വിജയം നേടാനുമാണ്‌ സാര്‍പട്ടൈ പരമ്പരൈയുടെ ലക്ഷ്യം. കബിലനാണ്‌ അവരുടെ ബോക്‌സര്‍.കുട്ടിയായിരിക്കുമ്പോള്‍ ബോക്‌സിങ്ങ്‌ കാണാന്‍ പോലും അനുമതിയില്ലാതിരുന്ന ആളാണ്‌ കബിലന്‍.

ബോക്‌സിങ്ങ്‌ മത്സരത്തില്‍ ആവേശം കയറി വീണു പോകാതിരിക്കാന്‍ കബിലന്റെ അമ്മ മകന്റെ ചുറ്റും വലം വച്ചു നടക്കുകയാണ്‌. ഒരിക്കല്‍ അമ്മയെ കാണാതെ രംഗന്റെ പരിശീലന കളരിയില്‍ പോയ കബിലനെ അമ്മ തല്ലിക്കൊണ്ടു പിടിച്ചു കൊണ്ടു വരുന്നുണ്ട്‌. എങ്കിലും കുട്ടിക്കാലം മുതല്‍ തന്നെ കബിലന്‍ ബോക്‌സിങ്ങ്‌ ഇഷ്‌ടവും ആവേശവുമായിരുന്നു. അതുകൊണ്ടു തന്നെ രംഗനെ മനസില്‍ ഗുരുവായി കരുതാനും ആ ചെറുപ്പക്കാരന്‍മടിച്ചില്ല. പക്ഷേ അമ്മയോട്‌ അത്‌ പറഞ്ഞില്ല. മുതിര്‍ന്നപ്പോള്‍ ഒരവരത്തില്‍ രംഗന്റെയും സാര്‍പാട്ടൈ പരമ്പരൈയുടെയും അഭിമാനം കാത്തു സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കബിലന്‌ ഏറ്റെടുക്കേണ്ടി വന്നു. അത്‌
ആവേശകരമായ ഒരു ബോക്‌സിങ്ങ്‌ മത്സരത്തിന്റെ ഇടിക്കൂട്ടിലെ ആരവങ്ങളിലേക്ക്‌ പ്രേക്ഷകനെ കൊണ്ടു പോകുന്നു.

പതിവു പോലെ നായകന്റെ വീരോചിത കഥ പറയുന്നതിന്റെ കൂടെ തമിഴകത്തിന്റെ രാഷ്‌ട്രീയവും ദളിത്‌രാഷ്‌ടിരീയവുമെല്ലാം സമാസമം ചേര്‍ക്കാന്‍ സംവിധായകന്‍ പാ രഞ്‌ജിത്തിന്‌ സാധിച്ചിട്ടുണ്ട്‌. പ്രമേയത്തില്‍ പറയത്തക്ക പുതുമയില്ലെങ്കിലും ട്രീറ്റ്‌മെന്റിലെ വ്യത്യസ്‌ത കൊണ്ട്‌ കഥയ്‌ക്ക്‌ ആവേശകരമായ
സഞ്ചാരവഴികളൊരുക്കാന്‍ കഴിഞ്ഞു എന്നത്‌ വിജയമാണ്‌.
അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ട്‌ സമ്പന്നമാണ്‌ സാര്‍പട്ട പരമ്പരൈ. ഏറെ കാലത്തിനു ശേഷം തനിക്ക്‌ കിട്ടിയ കബിലന്‍ എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ ആര്യയ്‌ക്ക്‌ കഴിഞ്ഞു. അതുപോലെ ജോണ്‍ കൊക്കന്‍, രംഗനെ അവതരിപ്പിച്ച പശുപതി, ഡാന്‍സിങ്ങ്‌ റേസിനെ അവതരിപ്പിച്ച ഷബീര്‍ കല്ലറയ്‌ക്കല്‍ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ മിഴിവുറ്റതാക്കി. ഛായാഗ്രഹണം നിര്‍വഹിച്ച ജി.മുരളി സിനിമയോട്‌ നൂരു ശതമാനം നീതി പുലര്‍ത്തി.

വിവിധ കാലങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയെ ഒട്ടും ആവേശം ചോരാതെ പ്രേക്ഷകരിലെത്തിക്കാന്‍ എഡിറ്റര്‍ സെല്‍വ ആര്‍.കെക്ക്‌ കഴിഞ്ഞു. അടിയന്താരവസ്ഥയ്‌ക്ക്‌ ശേഷം തമിഴ്‌നാട്ടിലുണ്ടായ രാഷ്‌ട്രീയ പരിവര്‍ത്തനം പ്രാദേശികമായി ജനങ്ങള്‍ ഏറെ ആഘോഷിച്ചിരുന്ന ഒരു കായിക ഇനത്തെ എപ്രകാരം ജീര്‍ണ്ണാവവസ്ഥയിലെത്തിച്ചു എന്നതാണ്‌ സാര്‍പാട്ടൈ പരമ്പരൈ നമുക്ക്‌ കാട്ടിത്തരുന്നത്‌. ആവേശത്തോടെ കൈയ്യടിച്ചു പോകുന്ന ബോക്‌സിങ്ങ്‌ രംഗങ്ങളാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌. ചോരാത്ത ആവേശം നല്‍കുന്ന സിനിമ. കാണാതെ പോകരുത്‌ സാര്‍പട്ട പരമ്പരൈ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക