Image

വൈദേഹി ഡോംഗ്രെ   2021 ലെ മിസ് ഇന്ത്യ യുഎസ്എ കിരീടമണിഞ്ഞു 

Published on 24 July, 2021
വൈദേഹി ഡോംഗ്രെ   2021 ലെ മിസ് ഇന്ത്യ യുഎസ്എ കിരീടമണിഞ്ഞു 

ന്യൂജേഴ്‌സി: മിഷിഗനിൽ നിന്നുള്ള മറാഠി സുന്ദരി  വൈദേഹി ഡോംഗ്രെ , ജോർജിയയുടെ അർഷി ലാലാനിയെ തോൽപ്പിച്ചുകൊണ്ട് 2021മിസ്സ് ഇന്ത്യ യുഎസ്എ കിരീടമണിഞ്ഞു.  

നോർത്ത് കരോലിനയിലെ മീര കസാരി (സെക്കൻഡ് റണ്ണർ അപ്പ്) മൂന്നാം സ്ഥാനത്തെത്തി 

മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമെടുത്ത 25 കാരി  ഡോംഗ്രെ, നിലവിൽ  ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായി പ്രവർത്തിക്കുകയാണ്. ഇന്ത്യയിൽ ജനിച്ച് യുഎസിൽ വളർന്ന  ഡോംഗ്രെയുടെ വിജയകിരീടം, യു‌എസിൽ താമസിക്കുന്ന ഇന്ത്യൻ കുടിയേറ്റക്കാർക്ക് അഭിമാനകരമായ നേട്ടമാണ്. യുവതികൾക്ക് മാതൃകയാകാനാണ് തന്റെ ശ്രമമെന്ന് വിജയത്തിൽ പ്രതികരിച്ചുകൊണ്ട് ഡോംഗ്രെ വ്യക്തമാക്കി. ദക്ഷിണേഷ്യൻ പൈതൃകത്തിൽ അഭിമാനിക്കുന്നു എന്നും അവർ പറഞ്ഞു.

ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന മിസ്സ്‌ ഇന്ത്യ വേൾഡ് വൈഡ് എന്ന ഗ്ലോബൽ സംഘടന ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച വർണ്ണാഭമായ ഇന്ത്യ ഫെസ്റ്റിവലിൽ മിഷിഗണിൽ നിന്നുള്ള മലയാളി നവ്യ പൈങ്കോൾ  മിസ്സ്‌ ടീൻ ഇന്ത്യ 2021 കിരീടം ചൂടി 

1990 ൽ ധർമ്മാത്മാ ശരൺ മുൻകൈയെടുത്തു സ്ഥാപിച്ച മിസ്സ്‌ ഇന്ത്യ വേൾഡ് വൈഡ് ഇന്ത്യക്കാരായ യുവപ്രതിഭകളെ കണ്ടെത്തി വിവിധ തലങ്ങളിൽ മാറ്റുരച്ചു അവസാന വിജയികളെ കണ്ടെത്തി കിരീടമണിയിക്കുന്നു.
                             
ദക്ഷിണേഷ്യൻ വംശജരായ യുവതികൾക്ക് ഇത്തരമൊരു  വേദി ഒരുക്കിയതിന് സൗന്ദര്യമത്സരത്തിന്റെ ആസൂത്രകരായ ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റി , ധർമ്മാത്മാ ശരൺ, നീലം ശരൺ എന്നിവരോട് ഡോംഗ്രെ നന്ദി രേഖപ്പെടുത്തി.

അധ്യാപകർ ,  മറ്റ് മത്സരാർത്ഥികൾ , മാതാപിതാക്കൾ എന്നിവരോടും അവർ നന്ദി അറിയിച്ചു.
തന്നിലും സഹോദരൻ വിനീതിലും ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ പകർന്നുതന്ന ജീവിതമൂല്യങ്ങളാണ് ഏത് ഇരുട്ടിലും വെളിച്ചവും വഴികാട്ടിയുമാകുന്നതെന്ന് ഡോംഗ്രെ പറഞ്ഞു. മക്കൾ മറാഠിയും ഹിന്ദിയും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണമെന്ന അവരുടെ നിർബന്ധമാണ് തന്റെ വേരുകൾക്ക് കരുത്ത് പകർന്നതെന്നു പറഞ്ഞ  ഡോംഗ്രെ, യു എസിൽ താമസിച്ചുകൊണ്ട് നമ്മുടെ പുരാണങ്ങളും സംസ്കാരവും ഭക്ഷണവും സ്നേഹവും ആത്മീയതയും നിലനിർത്താൻ അച്ഛനമ്മമാർ വഹിച്ച പങ്കിനെക്കുറിച്ചും വാചാലയായി. അതൊരിക്കലും എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു,

മിസ്സ് ഇന്ത്യ വേൾഡ് വൈഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഡോംഗ്രെ. ഐ.എഫ്.സി തന്നെ  സംഘടിപ്പിക്കുന്ന മിസ്സ് ഇന്ത്യ വേൾഡ് വൈഡ് മത്സരത്തിൽ യു‌എസിൽ നിന്നുള്ള  പ്രതിനിധിയാണ് മിസ് ഇന്ത്യ യു‌എസ്‌എ വിജയി.

see also

നവ്യ പൈങ്കോൾ  മിസ് ടീൻ ഇന്ത്യ- യൂ. എസ്‌. എ.; കിരീടം ചൂടുന്ന ആദ്യ മലയാളി

വൈദേഹി ഡോംഗ്രെ   2021 ലെ മിസ് ഇന്ത്യ യുഎസ്എ കിരീടമണിഞ്ഞു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക