Image

ചുണ്ടിന് താഴെ ചുവപ്പ് പാട്; ഹരികൃഷ്ണയുടേത് കൊലപാതകമോ ?

ജോബിന്‍സ് തോമസ് Published on 25 July, 2021
ചുണ്ടിന് താഴെ ചുവപ്പ് പാട്; ഹരികൃഷ്ണയുടേത് കൊലപാതകമോ ?
ചേര്‍ത്തലയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹരികൃഷ്ണ എന്ന യുവതിയുടേത് കൊലപാതകമാണെന്ന സൂചനകളാണ് ആദ്യഘട്ടത്തില്‍ പോലീസിന് ലഭിക്കുന്നത് . ഹരികൃഷ്ണയുടെ സഹോദരിഭര്‍ത്താവ് രതീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

ഹരികൃഷ്ണയുടെ മൃതദേഹം കണ്ടെടുത്തതുമുതല്‍ കാണാതിരുന്ന ഉണ്ണിയെ ബന്ധുവീട്ടില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വണ്ടാനം മെഡിക്കല്‍ കോളേജിലെ താത്ക്കാലിക നേഴ്‌സായ ഹരികൃഷ്ണയെ വെള്ളിയാഴ്ച ജോലി കഴിഞ്ഞ് രതീഷ് സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

രതീഷിന്റെ ഭാര്യ നീതുവിന് വെള്ളിയാഴ്ച രാത്രിയായിരുന്നു ജോലി. ഇതിനാല്‍ നീതു വീട്ടിലുണ്ടായിരുന്നില്ല. മരിച്ച ഹരികൃഷ്ണയുടെ ചുണ്ടിന് താഴ് ഒരു ചുവന്ന പാടുള്ളതൊഴിച്ചാല്‍ മര്‍ദ്ദനമേറ്റതിന്റെയോ മറ്റോ പാടുകളൊന്നും ശരീരത്തിലില്ല. ദേഹത്ത് മണല്‍ പറ്റിയിട്ടുണ്ട്. ഇതും പോലീസിന് സംശയം ജനിപ്പിക്കുന്നു. 

കസ്റ്റഡിയിലെടുത്ത് രതീഷിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ജോലി കഴിഞ്ഞ് ഹരികൃഷ്ണ തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരികൃഷ്ണ താമസിച്ചെത്തുന്ന ദിവസങ്ങളില്‍ രതീഷ് ബൈക്കില്‍ കൂട്ടിക്കൊണ്ടു വരാറുണ്ടായിരുന്നു. ഇതിനാലാണ് വീട്ടുകാര്‍ രതീഷിനെ വിളിച്ചു നോക്കിയത്.  കിട്ടാതെ വന്നതോടെ പോലീസുമായി രതീഷിന്റെ വീട്ടിലെത്തുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക