Image

ടോക്കിയോയില്‍ കിരീടം നേടിയ ചാനുവിന്റെ ഭക്ഷണക്രമം ഇങ്ങനെ

ജോബിന്‍സ് തോമസ് Published on 25 July, 2021
ടോക്കിയോയില്‍ കിരീടം നേടിയ ചാനുവിന്റെ ഭക്ഷണക്രമം ഇങ്ങനെ
റിയോയില്‍ നിന്നും നിരാശയോടെ മടങ്ങിയ മീരാബായ് ചാനു ടോക്കിയോയില്‍ വെള്ളിമെഡലുയര്‍ത്തിയതിന് പിന്നില്‍ കഠിനാദ്ധ്വാനത്തിന്റേയും ത്യാഗങ്ങളുടേയും കഥകളാണുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷം കഠിന പരിശ്രമങ്ങളുടേയതായിരുന്നു. ഏറെ ഇഷ്ടപ്പെടുന്ന സ്വന്തം വീട്ടില്‍ താമസിച്ചത് കേവം അഞ്ച് ദിവസം മാത്രം. 

സ്വന്തം സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്തില്ല. രാജ്യം നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ച മീരാബായി ചാനു പരിശീലനത്തിനെത്തുന്നത് ഒരു സൈക്കിളിലാണെന്ന് സഹപരിശീലകന്‍ കെ.പി.ദത്തന്‍ പറയുന്നു. ഭാരം 49 കിലോയായി നിലനിര്‍ത്താന്‍ കഠിനമായ ഭക്ഷണ ചിട്ടകളിലൂടെയാണ് കടന്നു പോകുന്നത്. 

ഒരോ നേരവും 100-150 ഗ്രാം അളവിലാണ് ഭക്ഷണം കഴിക്കുന്നത്. ബര്‍ഗര്‍ , പിത്സ, ഐസ്‌ക്രീം എന്നിവ ഏറെ ഇഷ്ടമാണെങ്കിലും കഴിക്കില്ല. വര്‍ഷത്തില്‍ കൂടിപ്പോയാല്‍ കഴിക്കുക ഒരു ബര്‍ഗര്‍. രാവിലെ മുട്ട ബ്രഡ് പഴങ്ങള്‍ എന്നിവയാണ് കഴിക്കുന്നത്. ഉച്ചയ്ക്ക് മത്സ്യമാണ് ഭക്ഷണം. സാല്‍മണ്‍ അല്ലെങ്കില്‍ ട്യൂണ. ഇത് നോര്‍വേയില്‍ നിന്നും വരുത്തുകയാണ് ചെയ്യുന്നത്. 

രാത്രി ഇറച്ചിയും സൂപ്പുമാണ് ഭക്ഷണം, റിയോയിലെ പരാജയം ചാനുവിന് വിജയത്തിന്റെ മുന്നോടിയായിരുന്നു. എന്നാല്‍ പരാജയത്തെ വിജയത്തിലേയ്‌ക്കെത്തിച്ചതിന് പിന്നിലെ ത്യാഗത്തിന്റെയും കഠിനാദ്ധ്വാനത്തിന്റേയും കഥകള്‍ തന്നെയാണ് ചാനുവിന്റെ വിജയരഹസ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക