EMALAYALEE SPECIAL

ജോർജ് എബ്രഹാം: സാമൂഹിക നീതിക്കായി ചലിക്കുന്ന പേന (ഇ-മലയാളിയുടെ ലേഖനങ്ങൾക്കുള്ള (ഇംഗ്ലീഷ്) അവാർഡ്

Published

on

(ജോർജ്ജ് എബ്രഹാം ചെങ്ങന്നൂർ കല്ലിശേരിയിൽ പരേതനായ റവ. തേക്കാട്ടിൽ നൈനാൻ എബ്രഹാമിന്റെയും അന്നമ്മയുടെയും മൂത്ത മകനായാണ് ജനിച്ചത്. ഏക  സഹോദരനായ
അനിയൻ കുഞ്ഞ്  വളരെ ചെറുപ്പത്തിലേ മരണപ്പെട്ടു. ഭാര്യ: ലോന, അസിസ്റ്റന്റ് ഡയറക്ടർ, കോളർ മെമ്മോറിയൽ ഹോസ്പിറ്റൽ, ന്യൂയോർക്ക്.
മക്കൾ: വിലാസ്, ഇൻ‌വെസ്റ്റ്മെൻറ് ബാങ്കർ - യൂണിയൻ ബാങ്ക് ഓഫ്സ്വിറ്റ്‌സർലൻഡ്; സ്റ്റീവൻ, സിഇഒ, ZED)

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന എബ്രഹാം, ഭാവിയിലെനേതൃനിരയിലേക്ക് ഉയരാൻ കഴിവുള്ള യുവാക്കളെ വാർത്തെടുക്കുന്ന നിരവധി സംഘടനകളിൽ അംഗമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ യുവജനസംഘടനകളിലൊന്നായഓൾ  കേരള ബാലജന സഖ്യത്തിന്റെ  (എകെബിഎസ്)   സംസ്ഥാന  ട്രഷററായി 1967ൽ തിരഞ്ഞെടുക്കപ്പെട്ടത് വഴിത്തിരിവായി. മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി ഉൾപ്പെടെ കേരളത്തിലെ നിരവധി രാഷ്ട്രീയ നേതാക്കൾ അവരുടെ നേതൃപാടവംവളർത്തിയെടുത്തത് ബാലജനസഖ്യത്തിലൂടെയാണ്.

പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമായി 1968-ൽ അമേരിക്കയിലേക്ക്കുടിയേറി. ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. അതോടെ, കേരള രാഷ്ട്രീയത്തിൽ നിന്ന്ഇടവേളയായി.

1974 ൽ ഐക്യരാഷ്ട്രസഭയിൽ ചേർന്ന അദ്ദേഹം, 36 വർഷം  വിവിധഡിപ്പാർട്ട്മെന്റുകളിൽ  പ്രവർത്തിച്ചു. ഐക്യരാഷ്ട്ര പെൻഷൻ ഫണ്ടിന്റെ ചീഫ്ടെക്നോളജി ഓഫീസറായാണ്  വിരമിച്ചത്.

പെൻഷൻ ഫണ്ട് പ്രവർത്തനം ആധുനികവൽക്കരിക്കുകയും കടലാസ് രഹിതമാക്കുകയുംചെയ്തു. യു.എൻ. ഡിപ്പാർട്ട്മെന്റുകളിൽ ആദ്യം ഈ സംവിധാനം കൊണ്ട് വന്നത് പെൻഷൻ ഫണ്ടിലായിരുന്നു. ഒരു ലക്ഷം പേര് പങ്കാളികളായും അരലക്ഷം  പേർഉപഭോക്താക്കളായുമുള്ള പെൻഷൻ ഫണ്ട് 65  ബില്യൺ ഡോളർ പ്രോഗ്രാമാണ്.

ഈ നേട്ടങ്ങൾക്കുള്ള അംഗീകാരമായി 1991 ൽ  യു.എന്നിൽ നിന്ന്  'സ്പിരിറ്റ്ഓഫ് ടെക്നോളജി ഇന്നൊവേഷൻ' അംഗീകാരത്തിനും അർഹനായി.

1981-84 വരെ, എബ്രഹാം ഇക്കണോമിക് കമ്മീഷൻ ഫോർ ആഫ്രിക്കയുടെ (യുഎൻ-ഇസി‌എ)സിസ്റ്റം മാനേജറായി പ്രവർത്തിച്ചു. അംഗ രാജ്യങ്ങളുടെ ഇൻഫർമേഷൻ ടെക്നോളജി ഉപദേഷ്ടാവ് എന്ന നിലയിൽ  പ്രവർത്തിച്ചുകൊണ്ട് പാൻ -ആഫ്രിക്കൻ ഇൻഫർമേഷൻആൻഡ്  ഡോക്യുമെന്റേഷൻ സിസ്റ്റം (പാഡിസ്) രൂപീകരിക്കുന്നതിനുള്ളശ്രമങ്ങൾക്ക് നേതൃത്വം നൽകി.

ഐക്യരാഷ്ട്രസഭയിൽ ആയിരിക്കെ,  സ്വിറ്റ്സർലൻഡിലെ ജനീവയിൽ  ഇന്റർനാഷണൽകമ്പ്യൂട്ടിംഗ് സെന്റർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഓർഗനൈസേഷനുകളുടെ ഐടി ഫോറങ്ങളിൽ യുഎൻ പെൻഷൻ ഫണ്ടിനെ  എബ്രഹാം പ്രതിനിധീകരിച്ചിട്ടുണ്ട്.

ഐബി.എമ്മിന്റെ ബെർലിൻ കോൺഫറൻസ് ഓൺ ഡാറ്റ മാനേജ്‌മെന്റ് അടക്കം  വിവിധ ഐടികോണ്ഫറന്സുകളിൽ പ്രഭാഷകനായിരുന്നു. കേരളത്തിൽ രാജഗിരി, എഫ്.ഐ എസ്ടി,
ചെങ്ങന്നൂർ എൻജിനിയറിംഗ് കോളജ്, കൊച്ചിൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലുംപ്രഭാഷണങ്ങൾ നടത്തി.

ആദ്യകാലത്തു മലയാളി സമൂഹത്തിലെ പല നാഴികക്കല്ലുകളും പിന്നിടുമ്പോൾ ജോർജ്എബ്രഹാമിന്റെ സാന്നിധ്യം  ശ്രദ്ധേയമായിരുന്നു. അന്തരിച്ച റവ. അച്ചോയി മാത്യുസ് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി എന്നപ്രാർത്ഥനാ ഗ്രൂപ്പ് 1960 -കളിൽ സ്ഥാപിച്ചപ്പോൾ അതിന്റെ ട്രഷറാറായിരുന്നു. 70 കളിൽ ആദ്യ സംഘടനയായി  കേരള സമാജം ന്യു യോർക്കിൽപ്രൊഫ. ജോസഫ് ചെറുവേലി, പ്രൊഫ. സോമസുന്ദരം, ഡോ . പിച്ചുമണി, സി. വിജയൻ, പരേതനായ പീതാംബര മേനോൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപിതമായപ്പോൾ ജനറൽ സെക്രട്ടറിയായി. തുടർന്ന് കയ്യെഴുത്തു മാസിക കേരള സന്ദേശം  എഡിറ്ററായി. തിരുവല്ല ബേബി ആയിരുന്നു അതിൽ മറ്റൊരു പങ്കാളി.

ഡോ. തോമസ് എബ്രഹാം, വർഗീസ് ചാണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫെഡറേഷൻഓഫ് ഇന്ത്യൻ അസോസിയേഷൻ സ്ഥാപിതമായപ്പോൾ (FIA) ഡയറക്ടർ ബോർഡ് അംഗവും പബ്ലിസിറ്റി
കമ്മിറ്റി ചെയറുമായിരുന്നു. ആദ്യത്തെ ഇന്ത്യ ഡേ പരേഡിന് 1981-ൽ ജോർജ്എബ്രഹാമും വർഗീസ് ചാണ്ടിയും കൂടിയാണ് സിറ്റി ഹാളിൽ പോയി പ്രൊക്ലമേഷൻഏറ്റു വാങ്ങിയത്.

എഴുപതുകളിൽ കേരള ഡൈജസ്റ് എന്ന മാസിക എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ചുചലനം, തറവാട് എന്നിവക്ക് ശേഷം ടൈപ്പ് ചെയ്ത്  അച്ചടിക്കുന്ന പ്രസിദ്ധീകരമാണയിരുന്നു അത്. രാജു മൈലപ്രയെപ്പോലുള്ളവർ തുടക്കമിട്ടത് കേരള ഡൈജസ്റ്റിലാണ് 

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻ അസോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക,ഇന്ത്യൻ ക്രിസ്ത്യൻ ഫോറം എന്നിവയുടെ സ്ഥാപകാംഗമാണ്.

കേരളത്തിൽ നിന്നുള്ള കുറച്ച് സുഹൃത്തുക്കളുമായി, പ്രത്യേകിച്ച്, ജോണ്ഫിലിപ്പോസ് തെങ്ങുംച്ചേരി, ഡാനിയൽ പുല്ലേലിൽ, രാജു വളഞ്ഞവട്ടം, ജോർജ് കോശി, സാക്ക് തോമസ്, ആർ. ജയചന്ദ്രൻ തുടങ്ങിയവരുമായി ചേർന്ന്  1998 -ൽഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്ഥാപിച്ചു.   പിന്നീടത്  ‘ഫ്രണ്ട്സ് ഓഫ് ഇന്ത്യൻ നാഷണൽ കോൺഗ്രസും  ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസും ഇപ്പോൾവീണ്ടും ഇന്ത്യൻ ഓവർസീസ് കോൺഗ്രസുമായി.  കേരള മുഖ്യമന്ത്രിയായിരുന്ന
ശ്രീ. ഉമ്മൻ ചാണ്ടി നേരിൽ എത്തിയാണ് സംഘടനയുടെ  ഉദ്ഘാടനകർമ്മംനിർവ്വഹിച്ചത്.  മലയാളി സംഘടനയായി തുടങ്ങിയ ഓവർസീസ് കോൺഗ്രസ്മറ്റുള്ളവരെയും ഉൾപ്പെടുത്തി 2001 -ൽ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു.ഇപ്പോൾ സംഘടനക്ക് 27  രാജ്യങ്ങളിൽ ശാഖയുണ്ട്

ഐ ഓ സി യുടെ ജനറൽ  സെക്രട്ടറി, സെക്രട്ടറി ജനറൽ, പ്രസിഡന്റ്, എന്നതിന്പുറമെ 19 വർഷക്കാലം ചെയർമാനായും എബ്രഹാം പ്രവർത്തിച്ചിട്ടുണ്ട്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഓവർസീസ് കോൺഗ്രസ് വകുപ്പ് ചെയർമാൻഡോ.സാം പിട്രോഡയാണ് അദ്ദേഹത്തെ വൈസ് ചെയർമാനായി നിയമിച്ചത്.

വി.എം. ചാക്കോയോടൊപ്പം പയനിയർ ക്ലബ് ഓഫ് കേരളൈറ്റ്‌സ് സ്ഥാപകരിലൊരാളാണ്  

ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ ഐടി വികസനം പ്രോത്സാഹിപ്പിക്കുന്നതിനു  ശ്രദ്ധേയമായ സംഭാവനകൾ നൽകി. യുഎസിൽ ഐടി പ്രൊഫഷണലുകളായി  സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ വംശജർക്ക്  ഒരു നെറ്റ്വർക്ക്സംഘടിപ്പിക്കുകയും കോളജ്, യൂണിവേഴ്സിറ്റി തലങ്ങളിൽ സംസ്ഥാനത്തുടനീളം സിമ്പോസിയങ്ങളും സെമിനാറുകളും നടത്തുകയും ചെയ്തതും ഇതിൽപ്പെടും.ഐബിഎമ്മിന്റെ ‘സെന്റർ ഓഫ് എക്സലൻസ്’ പ്രോഗ്രാം KITA യുടെ  (കേരള ഐടി
അലയൻസ്) ആഭിമുഖ്യത്തിൽ കേരളത്തിലേക്ക് കൊണ്ടുവന്നത്തിലും പ്രധാന പങ്ക്വഹിച്ചു.  ഈ സംഘടനയുടെ ചെയർമാനായി തുടരുന്ന എബ്രഹാം, 2011 ൽ കേരളീയർ ആദ്യമായി നടത്തിയ പ്രൊഫഷണൽ കോൺഫറൻസായ ‘ബ്രിഡ്ജിംഗ് ഓഫ് മൈൻഡ്സിന്റെ'അധ്യക്ഷൻ  കൂടിയായിരുന്നു. യുഎസും ഇന്ത്യയും തമ്മിൽ  സാങ്കേതിക വൈദഗ്ധ്യത്തിന്റെയും  നൈപുണ്യത്തിന്റെയും  കൈമാറ്റം നടത്തുന്നതിനായുള്ളഏകോപനമാണ് ഇതിലൂടെ സാധ്യമായത്.

സാമൂഹ്യരംഗത്തും എബ്രഹാം വളരെ സജീവമാണ്. യുഎസിലെ ആദ്യത്തെ ഇന്ത്യൻചാരിറ്റബിൾ ഓർഗനൈസേഷനുകളിലൊന്നായ ഫോക്കസിന്റെ (ഫോറം ഓഫ് കെയർ, അണ്ടർസ്റ്റാൻഡിംഗ് ആൻഡ് സർവീസസ്) സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു.കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡിനും  ഡി ആഡിക്ഷൻ സെന്റർ, തിരുവന്തപുരത്തിനും ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് നിരവധി പ്രോജക്ടുകൾ ഫോക്കസിലൂടെ നടത്തിയിട്ടുണ്ട്.

എഴുപതുകളുടെ അവസാനത്തിൽ അദ്ദേഹം ഹാൻഡ് ആന്റ് ഹാർട്ട് ഫോർ ഹാൻഡിക്യാപ്ഡ്എന്ന ചാരിറ്റബിൾ ഓർഗനൈസേഷനുമായും  പ്രവർത്തിച്ചിട്ടുണ്ട്. രചനകളിലൂടെയും
മറ്റ് പിആർ പ്രവർത്തനങ്ങളിലൂടെയും ധനസമാഹരണം പ്രോത്സാഹിപ്പിക്കുന്നതിലുംമുന്നിട്ടുനിന്നു.

കൗമാരപ്രായത്തിൽ  യുഎസിലേക്ക് ജീവിതം പറിച്ചു നട്ടെങ്കിലും, അദ്ദേഹത്തിന്റെ വേരുകൾ സുദൃഢം ആഴ്ന്നുപടർന്നു കിടക്കുന്നതിപ്പോഴും മലയാള മണ്ണിൽ തന്നെയാണ്. ഇന്ത്യയിലെ രാഷ്ട്രീയമാറ്റങ്ങളും  സംഭവവികാസങ്ങളുംതിരക്കിട്ട ജീവിതത്തിനിടയിലും   വളരെ സൂക്ഷ്മമായി
നിരീക്ഷിച്ചുപോരുന്നത്തിന്റെ കാരണവും മറ്റൊന്നല്ല. “എനിക്ക് എല്ലായ്പ്പോഴും രാഷ്ട്രീയത്തോട് ക്രിയാത്മക മനോഭാവമാണ് ഉണ്ടായിരുന്നത്. സാധ്യതകൾക്ക് രൂപം നൽകുന്ന കലയാണ് രാഷ്ട്രീയം എന്ന്  ഞാൻവിശ്വസിക്കുന്നു"  ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടുള്ള തന്റെ മമതയുടെയുംഅർപ്പണത്തിന്റെയും  കാരണം എബ്രഹാം ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു.

ഇന്ത്യയിൽ ബിജെപി അധികാരത്തിൽ വന്നപ്പോൾ, യുഎസ്എയിലെ പ്രവാസികൾക്കിടയിൽകോൺഗ്രസിനും മതേതരത്വത്തിനും ശക്തമായി വാദിക്കുന്ന പ്രധാന വ്യക്തി ജോർജ് എബ്രഹാമാണ്

ജാതി, മതം, പ്രദേശം എന്നിവയ്ക്കതീതമായി, ഓരോ പൗരനും തുല്യമായ പരിഗണനയോടെ അവസരങ്ങൾ ലഭിക്കുന്ന ബഹുസ്വരത  ഇന്ത്യയിൽ ഉണ്ടാകണമെന്നാണ്  ശ്രീ.എബ്രഹാം ലക്ഷ്യമിടുന്നത്. 2002 ൽ ഗുജറാത്തിൽ കലാപം നടന്നപ്പോൾ, പൗരാവകാശങ്ങൾക്ക്വേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടം ഇന്ത്യൻ വംശജരുമായി  ചേർന്ന് NRI-SAHI (നോൺ റെസിഡന്റ്  ഇന്ത്യൻസ് ഫോർ എ സെക്കുലർ ആൻഡ് ഹാർമോണിയസ്ഇന്ത്യ' രൂപീകരിച്ചുകൊണ്ട് ഗുജറാത്തുകാരുടെ മനസ്സിലെ  മുറിവുണക്കാൻസദ്ഭാവന മിഷന് നേതൃത്വം നൽകി. 2006 ൽ ഹൈദരാബാദിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ സംസാരിക്കാൻ ക്ഷണിക്കപ്പെട്ടവരിൽ ഒരാളായിരുന്നു. സാമുദായിക ഐക്യത്തിനായി സമർപ്പിച്ച സെഷനിൽ ഗാന്ധിയൻ തത്വങ്ങളിൽ ജീവിതം അർപ്പിച്ച പരേതയായ  നിർമ്മല ദേശ്പാണ്ഡെ, ഓസ്കാർ ഫെർണാണ്ടസ് എന്നിവരുംപങ്കെടുത്തിരുന്നു.

ജോലിയിൽ നിന്ന് വിരമിച്ച ശേഷം എഴുത്തിന്റെ വഴിയിൽ സജീവമാണ് ജോർജ്ജ് എബ്രഹാം. പത്രങ്ങളിലും മാസികകളിലും സമകാലിക പ്രശ്നങ്ങളെക്കുറിച്ച്  പതിവായി
ഗൗരവത്തോടെ സൂക്ഷ്മാംശങ്ങൾ ഉൾക്കൊള്ളിച്ച് തൂലിക ചലിപ്പിക്കുന്ന അദ്ദേഹം, യുഎസ്എയിലെ ഇന്ത്യൻ ടെലിവിഷനിലും  അറിയപ്പെടുന്ന വ്യക്തിത്വമാണ്.

ഇപ്പോൾ ഇൻഡോ-യു.എസ്. ഡെമോക്രസി ഫൗണ്ടേഷൻ എന്ന തിങ്ക് ടാങ്ക് എക്സിക്യു്റ്റിവ് ഡയറക്ടറായും പ്രവർത്തിക്കുന്നു.

see also

എഴുത്തിലെ കൃത്യമായ ലക്ഷ്യബോധം (ജോർജ് എബ്രഹാമുമായി അഭിമുഖം)

Facebook Comments

Comments

  1. Thomas T Oommen

    2021-07-26 05:52:50

    Dear George Abraham, We are proud of your contributions to our community. Thomas T Oommen

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എണ്‍പത്തൊന്നിന്റെ നിറവില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ലക്ഷ്മി കുറുപ്പ് (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

പാലാ ഒരു പ്രശ്നമാണ് ! (ഡോ. മാത്യു ജോയിസ്) 

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

വിസ നമ്പറുകളുടെ ലഭ്യത-ഒക്ടോബർ 2021

കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

കോവിഡ് -19 ബൂസ്റ്റർ ഡോസ് ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)

പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

മതേതരത്വം വളർത്തുക ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല (വെള്ളാശേരി ജോസഫ്)

ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)

9/11: ഒഴിവാക്കാമായിരുന്ന ദുരന്തം (സാം നിലമ്പള്ളില്‍)

മലബാർ കലാപവും ചരിത്ര രേഖകളും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 6)

പോയന്റ് റിയാസ് വിളക്കുമരം (സന്തോഷ് പിള്ള)

സ്വപ്നം ചിലര്‍ക്ക് ചിലകാലമൊക്കണം (ലേഖനം: വാസുദേവ് പുളിക്കല്‍)

ഹൈമവതി ടീച്ചറുടെ കലാസപര്യയുടെ വഴിയില്‍, മകള്‍ ഡോ. ജയശ്രീ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

റെജി ചെറിയാന്റെ ഓർമ്മയിൽ... മരണമേ  അഹങ്കരിക്കേണ്ട! (ഫിലിപ്പ് ചെറിയാൻ)

ഡോ. ദേവി നമ്പ്യാപറമ്പിലിന് പിന്തുണ; ഫണ്ട് സമാഹരണം വിജയകരം

വില്‍ക്കാനുണ്ട് സംഘടനകള്‍ (ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ)

ആശാനും, ജ്യോതിലക്ഷ്മി നമ്പ്യാരും ചില അമേരിക്കൻ മലയാളി വായനക്കാരും (പ്രതികരണം: സുധീർ പണിക്കവീട്ടിൽ)

ബ്രിട്ടീഷ്‌രാജുകൊണ്ട് ഇന്‍ഡ്യക്കുണ്ടായ നേട്ടങ്ങള്‍ (സാം നിലമ്പള്ളില്‍)

ഇനി ഞാൻ ഉറങ്ങട്ടെ (മൃദുമൊഴി 25: മൃദുല രാമചന്ദ്രൻ)

ആ ദിനത്തിന്റെ  ഓർമ്മ:  വിട്ടൊഴിയാതെ 9/11 ന്റെ പ്രതിധ്വനികൾ (ജോർജ്ജ് എബ്രഹാം) 

കോണ്‍ഗ്രസ് പുനരുജ്ജീവിക്കുമോ? പ്രതിപക്ഷ മുന്നണിയെ നയിക്കുമോ? (ദല്‍ഹികത്ത്: പി.വി.തോമസ്)

Homosexuality and Gender Non-Conformity: A Closer Look (Mathew Idikkula)

View More