Image

സംസ്ഥാനത്തെ വാക്സിന്‍ സ്റ്റോക്ക് തീര്‍ന്നു- ആരോഗ്യമന്ത്രി

Published on 26 July, 2021
സംസ്ഥാനത്തെ വാക്സിന്‍ സ്റ്റോക്ക് തീര്‍ന്നു- ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിന്‍ സ്റ്റോക്കു തീര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . തിരുവനന്തപുരം ഉള്‍പ്പടെയുള്ള പല ജില്ലകളിലും വാക്സിന്‍ ഇല്ല. അതിനാല്‍ പല ജില്ലകളിലും നാളെ വാക്‌സിന് വിതരണം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.   ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ വാക്സിനേഷന്‍ നിരക്ക് ഉയര്‍ന്നു തന്നെയാണുള്ളത്. ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഒന്നാം ഡോസ് നല്‍കിയതിലും രണ്ടാം ഡോസ് നല്‍കിയതിലും നമ്മള്‍ ഉയര്‍ന്നു തന്നെയാണുള്ളത്- മന്ത്രി പറഞ്ഞു.

വയനാട്, കാസര്‍കോട് ജില്ലകളില്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഒന്നാം ഡോസ് 100 ശതമാനം നല്‍കി. വയനാട്ടില്‍ 2,72,333 പേര്‍ക്കും കാസര്‍കോട്ട് 3,50,648 പേര്‍ക്കും വാക്സിന്‍ നല്‍കി. ഈ രണ്ടു ജില്ലകളിലും 45 വയസ്സിനു മുകളിലുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു കൂടി വാക്സിന്‍ നല്‍കമെന്നും മന്ത്രി പറഞ്ഞു.  18-ാം തീയതിക്കുശേഷം സംസ്ഥാനത്തിനു കുറച്ച് അധികം വാക്സിന്‍ ലഭിച്ചിരുന്നു. വാക്സിന്‍ ലഭിക്കുന്നതിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍നിന്നു നല്‍കുന്നുണ്ടായിരുന്നു. ഈ ആഴ്ച വാക്സിന്‍ കിട്ടിയതിന്റെ തോത് അനുസരിച്ച് നല്ല രീതിയില്‍ വാക്സിന്‍ വിതരണം ചെയ്യാനായി-മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക