Image

കേരളത്തില്‍ കോവിഡ് വാക്‌സിന് കിട്ടാനില്ല; വിതരണം സ്വകാര്യ ആശുപത്രികള്‍വഴി മാത്രം

Published on 26 July, 2021
കേരളത്തില്‍ കോവിഡ് വാക്‌സിന് കിട്ടാനില്ല; വിതരണം സ്വകാര്യ ആശുപത്രികള്‍വഴി മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധമരുന്നിന് കടുത്തക്ഷാമം. മരുന്ന് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴിയുള്ള വിതരണം തിങ്കളാഴ്ച മുതല്‍ ഭാഗികമായി.

വാക്‌സിന്‍ സ്‌റ്റോക്ക് ഏകദേശം അവസാനിച്ചതു പോലെയാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചൊവ്വാഴ്ച വിതരണം ചെയ്യാനുള്ളത് വളരെ ചെറിയ എണ്ണം ഡോസ് മാത്രമാണ്. വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം അഭ്യര്‍ഥിച്ചുവരുകയാണെന്നും അവര്‍ വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികള്‍ വഴിയുള്ള വിതരണം കാര്യമായി നടക്കുന്നുണ്ട്. പല ജില്ലയിലും കോവിന്‍ പോര്‍ട്ടല്‍ വഴി സ്വകാര്യ ആശുപത്രികളിലേക്ക് മാത്രമാണ് സ്ലോട്ട് ബുക്ക് ചെയ്യാനാവുന്നത്.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ സര്‍ക്കാര്‍ വിതരണ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം മുടങ്ങും. എറണാകുളത്തും പത്തനം തിട്ടയിലും കോവാക്‌സിന്‍ മാത്രമാണുള്ളത്. അശാസ്ത്രീയമായി സ്‌പോട്ട് ബുക്കിങ് ഏര്‍പ്പെടുത്തിയതും വാക്‌സിന്‍ വീതംവെപ്പും പരിഹരിക്കാനായിട്ടുമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക