Image

അറിയാതെ മൈക്ക് ഓണായി ; അഭിഭാഷകന്‍ പഴി പറഞ്ഞത് കോടതി കേട്ടു

ജോബിന്‍സ് തോമസ് Published on 27 July, 2021
അറിയാതെ മൈക്ക് ഓണായി ; അഭിഭാഷകന്‍ പഴി പറഞ്ഞത് കോടതി കേട്ടു
ബോംബെ ഹൈക്കോടതിയിലാണ് സംഭവം. കോവിഡ് സാഹചര്യത്തില്‍ ഒരു കേസിന്റെ ഹിയറിംഗ് ഓണ്‍ ലൈനായി നടക്കുകയായിരുന്നു. ഇതിനിടെയായിരുന്നു തന്റെ മൈക്ക് ഓണായതറിയാതെ അഭിഭാഷകന്‍ കോടതിയെ പഴിപറഞ്ഞത്. കോടതി മുറിയിലെ ആള്‍ക്കൂട്ടത്തെ കുറിച്ചായിരുന്നു പരാമര്‍ശം. 

എന്നാല്‍ ഇത് കേട്ട് ജഡ്ജി ഉടന്‍ തന്നെ ഈ പരാമര്‍ശം നടത്തിയാളെ കണ്ടുപിടിക്കാന്‍ സഹായിയോട് പറഞ്ഞു. ഇതോടെ അഭിഭാഷകന്‍ ലോഗ് ഔട്ടായി. തുടര്‍ന്ന് ലോഗിന്‍ ചെയ്ത അഭിഭാഷകന്‍ ക്ഷമാപണം നടത്തിയെങ്കിലും കോടതി സ്വീകരിച്ചില്ല. വിര്‍ച്വല്‍ ഹിയറിംഗില്‍ നിന്നും അഭിഭാഷകനെ പുറത്താക്കിയ കോടതി നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടു. 

അഭിഭാഷകനെ രൂക്ഷമായി ശാസിച്ച കോടതി. കോടതിയെ എങ്ങനെ ബഹുമാനിക്കണമെന്ന് സഹപ്രവര്‍ത്തകരേയും മുതിര്‍ന്ന അഭിഭാഷകരേയും കണ്ട് പഠിക്കാന്‍ ആവശ്യപെട്ടു. കോടതിമുറിയിലെ ആള്‍ക്കൂട്ടത്തെ അഭിഭാഷകന്‍ വിമര്‍ശിച്ച സമയത്ത് പോലീസുകാരും പബ്ലിക് പ്രോസിക്യൂട്ടര്‍മാരുമാണ് കോടതി മുറിയില്‍ ഉണ്ടായിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക