Image

പെ​ഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Published on 27 July, 2021
പെ​ഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്ന് ഇരുവരും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സൈനിക തലത്തില്‍ ഉപയോഗിക്കുന്ന സോഫ്റ്റവെയര്‍ ഉപയോഗിച്ച്‌ വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇസ്രേയലി ചാര സോഫ്റ്റവെയറായ പെഗാസസ് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിക്കുന്നുവോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. വളരെ ഗുരുതരമായ ഈ ആരോപണങ്ങളില്‍ വിശ്വസനീയവും സ്വതന്ത്രവുമായ അന്വേഷണം ഉറപ്പാക്കാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

പെഗാസസ് ചോര്‍ത്തലിനെ കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ എത്തുന്ന മൂന്നാമത്തെ ഹര്‍ജിയാണിത്. നേരത്തെ അഭിഭാഷകന്‍ എംഎല്‍ ശര്‍മ, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ മറ്റ് രണ്ട് പേര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക