America

ഡാലസിൽ വി. അൽഫോൻസാമ്മയുടെ തിരുനാളിന് ഉജ്വല പരിസമാപ്തി.

മാർട്ടിൻ വിലങ്ങോലിൽ

Published

on

ഡാലസ്: കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പത്തു ദിവസം നീണ്ടുനിന്ന വി. അല്‍ഫോന്‍സാ പുണ്യവതിയുടെ  തിരുനാൾ ആഘോഷങ്ങൾക്കു  ഉജ്വല സമാപ്തി. ജൂലൈ 25 ഞായാറാഴ്ച  പ്രധാന ദിവസം ഫാ. ജോസഫ് പാലക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ  നടന്ന ആഘോഷമായ തിരുനാൾ കുർബാനയിലും പ്രദക്ഷിണത്തിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.  വി. അല്ഫോന്സാമ്മയുടെയും മറ്റു വിശുദ്ധരുടെയും  തിരുസ്വരൂപം വഹിച്ചുള്ള ആഘോഷമായ  പ്രദക്ഷിണവും  നടന്നു.

ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ഇടവക വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ടിലും,  പാരീഷ് കമ്മറ്റി അംഗങ്ങളും   ചേർന്ന്  കൊടിയിറക്കിയതോടെ  ഈ വർഷത്തെ തിരുനാളാഘോഷങ്ങൾക്കു സമാപനമായി.

ജൂലൈ 15 നു ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ തിരുനാളിനു കൊടിയേറ്റി. തുടർന്ന് ദിവസേന വി. കുർബാനയും  ആരാധനയും നൊവേനയും വചന സന്ദേശവും ദേവാലയത്തിൽ ഭക്ത്യാദരപൂർവ്വം നടന്നു. വി. അൽഫോൺസാമ്മയുടെ  തിരുശേഷിപ്പ് വണങ്ങാനും മാധ്യസ്ഥ്യം തേടി അനുഗ്രഹം പ്രാപിക്കാനും അനേകരാണ് ഈ ദിവസങ്ങളിൽ ദേവാലയത്തിൽ എത്തിചേർന്നത്.

ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, ഫാ ജോസഫ് പാലക്കൽ , ഫാ. ടോണി മാപ്പറമ്പിൽ, റവ. ഫാ. അബ്രഹാം വാവോലിമേപ്പുറത്ത്, ഫാ. പയസ് തെക്കേവയലിൽ,  ഫാ. റെനി എബ്രഹാം കട്ടയിൽ, ഫാ. ജോസ് കാട്ടേക്കര, ഫാ. ലൂക്ക് കളരിക്കൽ, ഫാ. ജെയിംസ് നിരപ്പേൽ,  ഫാ. സോജൻ പുതിയാപറമ്പിൽ തുടങ്ങിയ വൈദികർ തിരുനാൾ ദിനങ്ങളിൽ പങ്കെടുത്തു ദിവ്യബലിയും തിരുകർമ്മങ്ങളും അർപ്പിച്ചു.

ജൂലൈ 23 വെള്ളി, 24 ശനി ദിനങ്ങളിൽ  നടന്ന കലാപരിപാടികൾ  ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. കുടുംബ യൂണിറ്റുകളുടെയും,  യുവജനങ്ങളുടെയും നേതൃത്വത്തിൽ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ  നടന്ന മറ്റനേക കലാപരിപാടികളും, 'മത്തൻ കുത്തിയാൽ...' എന്ന പേരിൽ ഇടവകയിലെ കലാകാരന്മാർ അരങ്ങേറ്റിയ ഹാസ്യനാടകവും ശ്രദ്ധേയമായി.  ജൂലൈ 24 നു ദേവാലയ  അങ്കണത്തിൽ ഒരുക്കിയ  ഭക്ഷ്യമേളയിലെ സ്റ്റാളുകളിൽ കേരളത്തിന്റെ രുചിയൂറുന്ന വിഭവങ്ങൾ ലഭ്യമായിരുന്നു.   ഇടവകയിലെ  ഗായകസംഘത്തിന്റെ  നേതൃത്വത്തിൽ  ശനിയാഴ്ച രാത്രി നടന്ന  'ഗാനമേള'  ആസ്വാദ്യ ഹൃദയങ്ങളെ  തൊട്ടുണർത്തുന്നതായി.

കൈക്കാരന്മാരായ  സി. വി ജോർജ്, ജയമോൻ ജോസഫ്  , സജേഷ് അഗസ്റ്റിൻ , സിജോ ജോസ് , ഷെല്ലി വടക്കേക്കര  (സെക്രട്ടറി) എന്നിവർ  ആഘോഷങ്ങള്‍ക്കു നേതൃത്വം നല്കി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു. എന്നില്‍ മോദി നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ പ്രതിഷേധം

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

നമ്മൾ ബന്ധുക്കളോ?  ഇന്ത്യയിലെ  ബൈഡന്മാരെ  പരാമർശിച്ച്  മോദിയോട് പ്രസിഡന്റ്

ഇന്ത്യ വളരുമ്പോൾ ലോകം വളരുമെന്ന്  മോദി; പ്രധാനമന്ത്രിയും സംഘവും മടങ്ങി 

ഇന്ത്യക്കു 157 പുരാവസ്തുക്കൾ അമേരിക്ക കൈമാറി

പ്രധാനമന്ത്രിക്കെതിരെ  നാല് ഗ്രൂപ്പുകൾ യു.എന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു 

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; കോവിഡിൽ മരിച്ചവർക്ക് ആദരാഞ്ജലി: യു.എന്നിൽ മോദിയുടെ പ്രസംഗം

ന്യു യോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം

പ്രസിഡണ്ട് ബൈഡന്റെ ജനപ്രീതിയിൽ ഇടിവ്

Kerala siblings move heaven and earth; Qualcomm to help India fully wired (Kurian Pampadi)

ടെക്സസ് അതിർത്തിയിലെ പാലത്തിനടിയിൽ ഇപ്പോൾ അഭയാർഥികളില്ല

അനീതികള്‍ക്കതിരെ ശബ്ദമുയര്‍ത്തുക ലക്ഷ്യമെന്ന് ഡോ. ദേവി നമ്പ്യാപറമ്പില്‍

26/11 മുംബൈ തീവ്രവാദ ആക്രമണങ്ങളിലെ പ്രതികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യയും യുഎസും

അബ്ബജാനും' 'ഖബറിസ്ഥാനും' തെരഞ്ഞെടുപ്പു രാഷ്ട്രീയ കുടിലതയും (ദല്‍ഹികത്ത് : പി.വി.തോമസ്)

നാന്‍സി പെലോസിയുടെ മേശയില്‍ കാല്‍ കയറ്റിവച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന്

ഫോര്‍ട്ട് വര്‍ത്തില്‍ കത്തുന്ന മാലിന്യ കൂമ്പാരത്തില്‍ നിന്നും കുട്ടിയുള്‍പ്പെടെ മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാം വാര്‍ഷികവും സ്ഥാപക ദിനാഘോഷവും സംഘടിപ്പിച്ചു

ഹെയ്ത്തി അഭയാര്‍ത്ഥികളെ തുരത്താന്‍ കുതിരകളെ ഉപയോഗിച്ചത് തെറ്റായ നടപടിയെന്ന് ബൈഡന്‍

അതിര്‍ത്തിയിലെ കുതിരപ്പട നിരോധനം(കാര്‍ട്ടൂണ്‍: സിംസണ്‍)

ഫിയക്കോന വെബിനാര്‍ സെപ്തംബര് 27 നു, മുഖ്യ പ്രഭാഷണം ഷാരോണ്‍ എയ്ഞ്ചല്‍

കേരളാ ക്രിക്കറ്റ്‌ ലീഗ്‌ യുഎസ്എ ആറാം സീസണിൽ ന്യൂയോർക്ക്‌ മില്ലേനിയം ക്രിക്കറ്റ്‌ ക്ലബ്ബ്‌ ജേതാക്കള്‍

മിഷന്‍ ടൈംസ് പ്രകാശനം ചെയ്തു

ന്യൂയോർക്കിലും കാനഡയിലും മഹാബലിമാർ രണ്ടു തലമുറയിൽ നിന്ന് (ജോസ് കാടാപുറം)

Fiacona is cautious for a good reason while welcoming the Prime Minister to the US

യുഎസ് ഫെല്ലോസ് പ്രോഗ്രാമില്‍ ഇടംപിടിച്ച് മലയാളി സംരംഭം

സൂസി ചെറിയാന്‍ (74‍) അന്തരിച്ചു

ജോർജ് ജോസഫ് (സജി-45) ചക്കാലക്കുന്നേൽ അന്തരിച്ചു

പ്രധാനമന്ത്രി മോദി: ക്വാഡ് ഇന്തോ-പസഫിക്കിൽ സമാധാനവും സമൃദ്ധിയും കൊണ്ടുവരും

സണ്ണി: മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആർ)

പ്രധാനമന്ത്രി മോഡിക്കെതിരെ നാളെ രാവിലെ ന്യു യോർക്കിൽ പ്രതിഷേധ റാലി

View More