Image

അശ്ലീല ദൃശ്യങ്ങള്‍ കണ്ടവരെ കബളിപ്പിച്ച് പണം തട്ടി

ജോബിന്‍സ് തോമസ് Published on 27 July, 2021
അശ്ലീല ദൃശ്യങ്ങള്‍ കണ്ടവരെ കബളിപ്പിച്ച് പണം തട്ടി
ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരെ പോലീസ് എന്ന വ്യാജേന ബന്ധപ്പെട്ട് അവരില്‍ നിന്നും പണം തട്ടിയ സംഘം പിടിയില്‍. കംബോഡിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിലെ ഇന്ത്യയില്‍ നിന്നുള്ള മൂന്നുപേരാണ് അറസ്റ്റിലായത്. പോപ്പ് അപ്പ് പരസ്യങ്ങളിലെ അഡ്വയര്‍ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ കണ്ടവരെ ഇവര്‍ കെണിയില്‍ പെടുത്തുകയായിരുന്നു. 

നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തതിന് പിഴയടയ്ക്കണം എന്നാണ് നോട്ടീസ്  അയച്ചിരുന്നുത്. മൂവായിരം രൂപ മുതലാണ് ഇവര്‍ തട്ടിയത്. ഫെബ്രുവരി മുതല്‍ ജൂണ്‍മാസം വരെ ഇവര്‍ മൂപ്പത് ലക്ഷത്തോളം രൂപ തട്ടിയതായാണ് വിവരം. ചെന്നൈ സ്വദേശികളായ രാം കുമാര്‍, ഗബ്രിയേല്‍ ജയിംസ്, ട്രിച്ചി സ്വദേശിയായ ദിനുശാന്ത് എന്നിവരാണ് അറസ്റ്റിലായത്. 

ദിനുശാന്തിന്റെ സഹോദരന്‍ ചന്ദ്രകാന്തായിരുന്നു കംബോഡിയയില്‍ നിന്നും തട്ടിപ്പിന് സഹായം നല്‍കിയിരുന്നത്. അസ്ലീല ദൃശ്യങ്ങല്‍ കാണാത്തവര്‍ക്കും പിഴയീടാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതോടെയാണ് പരാതികളുയര്‍ന്നതും പോലീസ് അന്വേഷണത്തില്‍ ഇവര്‍ പിടിയിലാകുന്നതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക