Image

കര്‍ണ്ണാടകത്തില്‍ ഇനി ആര് ? ചര്‍ച്ചകള്‍ സജീവം

ജോബിന്‍സ് തോമസ് Published on 27 July, 2021
കര്‍ണ്ണാടകത്തില്‍ ഇനി ആര് ? ചര്‍ച്ചകള്‍ സജീവം
കര്‍ണ്ണാടകത്തില്‍ യെദിയൂരപ്പയ്ക്ക് ശേഷം ഇനിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജെപി. തനിക്ക് ഭീഷണിയായി യദിയൂരപ്പ ആരേയും വളര്‍ത്തികൊണ്ട വരാത്തതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പെട്ടന്നൊരാളുടെ പേര് പറയുക അസാധ്യം. കേന്ദ്ര നിരീക്ഷ സംഘം സംസ്ഥാനത്തെത്തി ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും ഒരു പേരിലേയ്ക്ക് എത്താനായി ഇതുവരെ സാധിച്ചിട്ടില്ല. സമുദായ പരിഗണനകള്‍ക്കായിരിക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കുക. 

എല്ലാ സമുദായങ്ങള്‍ക്കും പരിഗണന നല്‍കാന്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിയേക്കുറിച്ചും ചിന്തിക്കുന്നുണ്ട്. നിലവിലുള്ള മൂന്ന് ഉപമുഖ്യമന്ത്രിമാരില്‍ രണ്ടുപേരെ നീക്കിയേക്കും മൊത്തം നാല് ഉപമുഖ്യമന്ത്രിമാരേയാകും ഇനി പ്രഖ്യാപിക്കുക. കര്‍ണ്ണാടകയിലെ പ്രമുഖ വോട്ട് ബാങ്കായ ലിംഗായത്ത് വിഭാഗത്തില്‍ നിന്നും ഖനി മന്ത്രി മുരുകേശ് നീരാനി, യെദിയൂരപ്പയുടെ അടുത്ത അനുയായി ആയിരുന്ന ബസവരാജ് ബൊമ്മെ , ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സുവാദി എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്. 

വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ള നേതാക്കളായ ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍, സദാനന്ദ ഗൗഡ എന്നിവരും പരിഗണനയിലുണ്ട്. എന്നാല്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി , സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്  എന്നിവരോടാണ് ആര്‍എസ്എസിന് താത്പര്യം. യെദിയൂരപ്പയ്ക്ക് സ്ഥാനം നഷ്ട്ടപ്പെട്ടതോടെ ജനതാദളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമെത്തിയ വിമതര്‍ അസ്വസ്ഥതയിലാണ് തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന വേണമെന്ന് ഇവര്‍ ഇതിനകം ആവശ്യപ്പെട്ട് കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക