Image

കോവിഡ് മരണ കണക്കുകള്‍ : സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു

ജോബിന്‍സ് തോമസ് Published on 27 July, 2021
കോവിഡ് മരണ കണക്കുകള്‍ : സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു
കോവിഡ് മരണക്കണക്കുകള്‍ മറച്ചുവെച്ച് പിണറായി സര്‍ക്കാര്‍ പ്രതിഛായ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാകുന്നു. കൃത്യമായ തെളിവുകളോടെ ഇന്ന് സഭയിലെത്തിയ പ്രതിപക്ഷം സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് ഇന്നുയര്‍ത്തിയത്. വിഷയത്തില്‍ നിയമനടപടിയിലേയ്ക്ക് നീങ്ങുകയാണെന്ന താക്കീതും പ്രതിപക്ഷം സര്‍ക്കാരിന് നല്‍കി. 

ജൂലൈ 13 ന് ഇതുസംബന്ധിച്ച് പ്രതിപക്ഷം വിവരാവകാശ നിയമപ്രകാരം ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനോട് ചോദ്യമുന്നയിച്ചിരുന്നു. ജൂലൈ 23 ന് മറുപടി നല്‍കുകയും ചെയ്തു ഈ മറുപടി പ്രകാരം അന്നുവരെ 23486 പേര്‍കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ലഭിച്ച വിവരം. എന്നാല്‍ ഇന്നലെ അതായത് ജൂലൈ 26ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത് സംസ്ഥാനത്ത് ഇതുവരെ 16170 പേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ്. 

ഇവിടെ മാത്രം 7316 മരണങ്ങളുടെ കുറവാണ് ഉള്ളത്. തിയതികളുടെ വിത്യാസം കൂടി പരിഗണിക്കുമ്പോള്‍ ഇത് ഇനിയും കുറയും. തദ്ദേശ സ്ഥാപനങ്ങള്‍ പോലും കൃത്യമായ കണക്ക് പറയുന്നില്ലെന്നും സര്‍ക്കാരിന്റെ വാക്കാലുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ പോലും പല മരണങ്ങളും കോവിഡ് കണക്കില്‍ നിന്നും ഒഴിവാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക