Image

ടോക്കിയോയില്‍ തോറ്റ താരത്തിനോട് കോച്ചിന്റെ വിവാഹാഭ്യര്‍ത്ഥന

ജോബിന്‍സ് തോമസ് Published on 27 July, 2021
ടോക്കിയോയില്‍ തോറ്റ താരത്തിനോട് കോച്ചിന്റെ വിവാഹാഭ്യര്‍ത്ഥന
കളിക്കളത്തില്‍ മെഡല്‍ കിട്ടിയില്ലെങ്കിലും ജീവിതത്തില്‍ ഒരു മെഡല്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് അര്‍ജന്റീന ഫെന്‍സിംഗ് താരം മരിയ ബെലന്‍ പെരസ് മൗറീസ്. മത്സരം കഴിഞ്ഞയുടന്‍ സ്വന്തം പരിശീലകന്‍  സോസെഡോ തന്നെയാണ് ഈ ഫെന്‍സിഗ് താരത്തോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. മത്സരം കഴിഞ്ഞ് മരിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. 

പിന്നില്‍ നിന്ന പരിശീലകനായ ലൂക്കാസ് ഗില്ലര്‍മോ സോസഡോയാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എന്നെ വിവാഹം കഴിക്കാമോ പ്ലീസ് എന്നെഴുതിയ കടലാസ് സോസെഡോ ഉയര്‍ത്തിക്കാണിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചിരികണ്ട് തിരിഞ്ഞു നോക്കിയ മരിയ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീട് സോസെഡെയെ കെട്ടിപ്പിടിച്ച് യെസ് പറഞ്ഞു. 

17 വര്‍ഷമായി പരിചയക്കാരാണ് മുപ്പത്താറുകാരിയായ മരിയയും അമ്പത്തൊന്നുകാരനായ സോസെഡോയും ദീര്‍ഘകാലമായി സോസെഡോയാണ് മരിയയുടെ പരിശീലകന്‍. തങ്ങള്‍ തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നുവെന്നും ഇടയ്ക്ക് വഴക്കുണ്ടാകാറുണ്ടെങ്കിലും ഒന്നിച്ചുള്ള നിമിഷങ്ങള്‍ തങ്ങളെ സംബന്ധിച്ച് സന്തോഷപ്രദമാണെന്നും ഇനി ഒന്നിച്ചു ജീവിക്കണമെന്നും സോസെഡോ മാധ്യമങ്ങളോട് പ്രതികരിച്ചു. 

മുമ്പും സോസെഡോ മരിയയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെങ്കിലും അന്ന് മരിയ നോ പറയുകയായിരുന്നു എന്നാല്‍ ഇന്ന് ഒളിംപിക്‌സ് വേദിയില്‍ വച്ച് രണ്ടും കല്‍പ്പിച്ച് യെസ് പറഞ്ഞു.

ടോക്കിയോയില്‍ തോറ്റ താരത്തിനോട് കോച്ചിന്റെ വിവാഹാഭ്യര്‍ത്ഥന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക