Image

പിഴ അടയ്ക്കാമെന്ന് വിജയ്, വേണ്ടെന്ന് ഹൈക്കോടതി

Published on 27 July, 2021
പിഴ അടയ്ക്കാമെന്ന് വിജയ്, വേണ്ടെന്ന് ഹൈക്കോടതി
ചെന്നൈ: ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് പ്രവേശന നികുതിയടയ്‌ക്കാമെന്ന് വ്യക്തമാക്കിയ തമിഴ് നടന്‍ വിജയിയോട് വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. കാറിന്റെ പ്രവേശനനികുതി അടയ്ക്കുന്നത് ഒഴിവാക്കി തരണമെന്ന് ഹര്‍ജി നല്‍കിയ താരത്തിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി താരത്തോട് ഒരു ലക്ഷം ഡോളര്‍ പിഴയായി അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഓര്‍ഡര്‍ ആണ് കോടതി ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.

കാറിന്റെ നികുതി പൂര്‍ണമായും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യ പുറപ്പെടുവിച്ച ഓര്‍ഡറാണ് ജസ്റ്റിസുമാരായ എം. ദുരൈസ്വാമി, ആര്‍ ഹേമലത എന്നിവരടങ്ങിയ ബെഞ്ച് താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. താന്‍ കാറിന് പ്രവേശന നികുതിയടയ്‌ക്കാമെന്നും സിംഗിള്‍ ബെഞ്ച് കോടതിവിധിയിലെ പരാമര്‍ശം നീക്കണമെന്നും ആവശ്യപ്പെട്ട് വിജയ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുതിയ വിധി. മുന്‍ അഡ്വക്കറ്റ് ജനറല്‍ വിജയ് നാരായണന്‍ വഴിയാണ് വിജയ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

നേരത്തെയുള്ള ഉത്തരവില്‍ കോടതി താരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിജയ് നിയമങ്ങള്‍ ലംഘിച്ചതിന് വിമര്‍ശിക്കുകയും നികുതി വെട്ടിപ്പ് ദേശീയ വിരുദ്ധ സ്വഭാവം, മനോഭാവം, മനോനില, ഭരണഘടനാ വിരുദ്ധം എന്നിവയായി കണക്കാക്കേണ്ടതുണ്ടെന്നും പറഞ്ഞു. നികുതി ചുമത്തുന്നത് ചോദ്യം ചെയ്യാന്‍ ഏതൊരു സാധാരണ പൗരനും അവകാശമുണ്ടെന്ന് വിജയ് കോടതിയില്‍ വാദിച്ചു. നികുതി വകുപ്പ് നോട്ടീസ് നല്‍കിയാല്‍ ഒരാഴ്‌ചയ്‌ക്കകം നികുതിയടക്കാമെന്നാണ് വിജയ് കോടതിയെ അറിയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക