Image

അഞ്ചില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് മാസം 1500 രൂപ ധനസഹായം; ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ പാലാരൂപത

Published on 27 July, 2021
അഞ്ചില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് മാസം 1500 രൂപ ധനസഹായം; ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ പാലാരൂപത
കൊച്ചി:അഞ്ചോ അതിലധികമോ കുട്ടികളുള്ള  കുടുംബങ്ങള്‍ക്ക് മാസം തോറും 1500 രൂപ സാമ്ബത്തിക സഹായം പ്രഖ്യാപിച്ച്‌ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പാലാ രൂപത. 2000 ത്തിനു ശേഷം വിവാഹിതരായ പാലാ രൂപതാംഗങ്ങളായ ദമ്ബതികള്‍ക്കാണ് അഞ്ചോ അതിലധികമോ കുട്ടികള്‍ ഉണ്ടെങ്കില്‍ ഓരോ മാസവും 1500 രൂപ വീതം സാമ്ബത്തിക സഹായം നല്‍കുന്നത്.പാലാ രൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റുവഴിയായിരിക്കും സഹായം നല്‍കുകയെന്ന് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് രൂപതയുടെ കീഴിലുള്ള ദേവലയാങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

രൂപതാംഗങ്ങളായ കുടുംബങ്ങളില്‍ അഞ്ചോ അതിലധികമോ കുട്ടികളുള്ള ദമ്ബതികളില്‍ ഒരാള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച്‌ രൂപതയുടെ ചേര്‍പ്പുങ്കലിലുള്ള മാര്‍ സഌവാ മെഡിസിറ്റിയില്‍ ജോലികളില്‍ മുന്‍ഗണന നല്‍കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.രൂപതയുടെ ആഭിമുഖ്യത്തിലുള്ള ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലും മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷന്‍ ഹോസ്പിറ്റലിലും പാലാ രൂപതാംഗങ്ങളായ ദമ്ബതികളുടെ നാലാമത്തേതും തുടര്‍ന്നുമുള്ള പ്രസവത്തിനായി അഡ്മിറ്റാകുന്നതുമുതല്‍ ഡിസ്ചാര്‍ജ്ജ് ആകുന്നതുവരെയുള്ള ചിലവുകള്‍ സൗജന്യമായി നല്‍കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

രൂപതയുടെ കീഴിലുള്ള മാര്‍ സ്ലീവ് നേഴ്‌സിങ് കോളജില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസൃതമായി പ്രവേശനം ലഭിക്കുന്ന കുട്ടികളില്‍ പാലാ രൂപതയിലെ കുടുംബങ്ങളില്‍ നിന്നുള്ള നാലാമതു മുതലുള്ള കുട്ടികളുടെ പഠന ചെലവുകള്‍ സൗജന്യമായി നല്‍കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.രൂപതയുടെ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലും ഹോട്ടല്‍ മാനേജ്‌മെന്റ് കോളജിലും അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീ സൗജന്യമായിരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

2000 നും 2021 നും ഇടയില്‍ നാലാമതായോ അതിനു ശേഷമോ ജനിക്കുന്ന രൂപതയിലെ കുട്ടികളില്‍ സാമ്ബത്തിക വിഷമം അനുഭവിക്കുന്നവര്‍ക്ക് നിര്‍ദ്ദിഷ്ട യോഗ്യതകളും സര്‍ക്കാരിന്റെ നിയമന മാനദണ്ഡങ്ങളുമനുസരിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമന പരിഗണന നല്‍കുമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക