FILM NEWS

ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വിജയികളെ പ്രഖ്യാപിച്ചു: കരുവാരിയിന്‍ കനവുകള്‍ മികച്ച ചിത്രം, ശരത് സുന്ദര്‍ സംവിധായകന്‍, ശിവാനി മേനോന്‍ മികച്ച നടി, ഡോ.ആനന്ദ് ശങ്കര്‍ മികച്ച നടന്‍.

പി.ശ്രീകുമാര്‍

Published

on

തിരുവനന്തപുരം: സ്ത്രീ സുരക്ഷയെ ആസ്പദമാക്കി ജടായു രാമ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ വിജയികളെ പ്രഖ്യാപിച്ചു. ശരത് സുന്ദര്‍ സംവിധാനം ചെയ്ത 'കരുവാരിയിന്‍ കനവുകള്‍' ക്കാണ് ഒന്നാം സമ്മാനം. ഡീറ്റൊക്സ് (സംവിധാനം -അനൂപ് നാരായണന്‍) ഛാത്ര( സംവിധാനം -ജൊബ് മാസ്റ്റര്‍ ) രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.

ശരത് സുന്ദര്‍ തന്നെയാണ് മികച്ച സംവിധായകനും. മികച്ച നടനായി ഡോ ആനന്ദ് ശങ്കറും(ഡീറ്റൊക്സ്) നടിയായി  ശിവാനി മേനോനും( കരുവാരിയിന്‍ കനവുകള്‍) തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ പ്രിയദര്‍ശനാണ് വിജയികളെ പ്രഖ്യാപിച്ചത്. മികച്ച ഉള്ളടക്കത്തിുള്ള സമ്മാനം ശ്രെയസ് എസ് ആര്‍ സംവിധാനം ചെയ്ത  റിതുയഗ്‌നയാണ്.  മില്‍ജോ ജോണി(ചിത്രസംയോജനം-അവര്‍), സല്‍മാന്‍ ഫാരിസ്(ഛായാഗ്രഹണം്-അവര്‍)വിപിന്‍ വിന്‍സെന്റ(്,സംഗീതം- സൃഷ്ടി) എന്നിവരും അവാര്‍ഡിന് അര്‍ഹരായി.

.സ്പെഷ്യല്‍ മെന്‍ഷന്‍  അവാര്‍ഡിന്  ഉദയന്‍ പുഞ്ചക്കരി(  യെല്ലോ ബട്ടണ്‍), എം എസ് ധ്വനി( ഉറവ),ഐശ്വര്യ അനില്‍കുമാര്‍( കരുവാരിയിന്‍ കനവുകള്‍),മധുരിമ മുരളി( ഒരിടത്തൊരു പെണ്‍ ആണ്‍കുട്ടി)ശിവന്‍ എസ് സംഗീത് (തുണ),വര്‍ഷ പ്രമോദ് ( ബാല),ബിജുദാസ് (ദേവി),രാജശേഖരന്‍ നായര്‍(വോയര്‍),സുനീഷ് നീണ്ടൂര്‍(വോയര്‍) എന്നിവരും അര്‍ഹരായി.
സംവിധായകന്‍ പ്രിയദര്‍ശനാണ് വിജയികളെ പ്രഖ്യാപിച്ചത്. സ്ത്രീ സുരക്ഷയെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തില്‍ ഇത്രയേറെ പങ്കാളിത്തം ഉള്ളത് കിട്ടിയത് നിസ്സാരകാര്യമല്ലന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.  സിനിമയില്‍ കൂടുതല്‍ കഴിവ് തെളിയിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുമെന്നും താന്‍ ഉള്‍പ്പെടെയുള്ള സംവിധായകര്‍ അവാര്‍ഡ് ജേതാക്കളെ അടുത്ത ചിത്രങ്ങളില്‍ സഹകരിപ്പിക്കുമെന്നും അദ്ദേഗം പറഞ്ഞു.
ജൂറി ചെയര്‍പേഴ്സണ്‍ മേനക സുരേഷ്, നിര്‍മ്മാതാവ്  സുരേഷ്‌കുമാര്‍,  ഫെസ്റ്റിവല്‍ കണ്‍വീനര്‍ ശ്രീവല്ലഭന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പരമാവധി 10 മിനിറ്റ് വരെയുള്ള ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. 150ല്‍ പരം ചിത്രങ്ങളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. മേനക, ജലജ, എം ആര്‍ ഗോപകുമാര്‍, വിജി തമ്പി, കിരീടം ഉണ്ണി, തുളസിദാസ്, വേണു നായര്‍, രാധാകൃഷ്ണന്‍, കലാധരന്‍, ഗിരിജസേതുനാഥ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.അന്താരാഷ്ട്ര നിലവാരമുള്ള ഒട്ടനവധി ചിത്രങ്ങളാണ് ലഭിച്ചതെന്നും, അതില്‍ നിന്നും വളരെ സൂക്ഷ്മമായി നിരീക്ഷിണത്തിന് ശേഷമാണ് വിധി നിര്‍ണ്ണയം നടത്തിയതെന്ന് മേനക സുരേഷ് പറഞ്ഞു. അഭിപ്രായപ്പെട്ടു. 41  ചിത്രങ്ങള്‍ വനിതാ സംവിധായകരുടേത് ആയിരുന്നുവെന്നും മേനക പറഞ്ഞു.

സ്ത്രീ സുരക്ഷ വിഷയമാക്കി ജടായു രാമ കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന 'ഷീ' ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് പിന്തുണയുമായി മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം കൂടാതെ ആര്യ, കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, മഞ്ചുവാര്യര്‍, മമതാമോഹന്‍ദാസ്, അപര്‍ണ ബാലമുരളി, അനു സിത്താര, ഐശ്വര്യ രാജേഷ്, ശരണ്യ മോഹന്‍, അപര്‍ണ നായര്‍, എസ്ഥര്‍ അനില്‍, രജീനകസാന്‍ട്ര, രാഷി ഖന്ന, ഖുഷ്ബു സുന്ദര്‍, അംബിക, രാധ,  രഞ്ജിനി, പാര്‍വതി ജയറാം, മധുബാല, എഴുത്തുകാരിയും പോര്‍ച്ചുഗീസ് സംവിധായികയുമായ മാര്‍ഗരിഡ മൊറീറ, വിഖ്യാത ചലച്ചിത്രകാരനും എഴുത്തുകാരനും നടനുമായ കെന്‍ഹോംസ്,  അവാര്‍ഡ് നേടിയ ഐറിഷ് നടി ആന്‍ഡ്രിയ കെല്ലി, ബ്രിട്ടീഷ് സംവിധായിക അബിഗയില്‍ ഹിബ്ബര്‍ട്ട് , ക്രൊയേഷ്യന്‍ നടി ഇവാന ഗ്രഹോവാക്, ബ്രിട്ടീഷ് നടന്‍ ക്രിസ് ജോണ്‍സണ്‍, ബ്രിട്ടീഷ് നടിമാരായ ആലീസ് പാര്‍ക്ക് ഡേവിസ്, വെറോണിക്ക ജെഎന്‍ ട്രിക്കറ്റ്, അമേരിക്കന്‍ നടന്‍ ഫ്രെഡ് പാഡില്ല എന്നിവരും അന്താരാഷ്ട്ര പ്രശസ്തരായചലച്ചിത്ര പ്രവര്‍ത്തകരും , സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവരും ഫെസ്റ്റിവലിന്റെ ബ്രോഷര്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുളള നവമാധ്യങ്ങളില്‍ പങ്കുവെച്ചു  പിന്തുണ അറിയിച്ചിരുന്നു.
സുഗതകുമാരി അവസാനമായി സംസാരിച്ചത് ''ഷീ' ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ വീഡിയോ അവതരിപ്പിച്ചായിരുന്നു. ഒരു സ്ത്രീയെ സഹായിക്കാന്‍ ജീവന്‍ ത്യജിച്ച് രക്തസാക്ഷിയായ ജടായുവിന്റെ കഥ പറഞ്ഞ സുഗതകുമാരി സ്ത്രീ സുരക്ഷയെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ലെന്നും ഏറ്റവും ഉചിതമായി ശ്രദ്ധിക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കിയാണ് പിന്തുണ അറിയിച്ചത്.

സംവിധായകരായ പ്രിയദര്‍ശന്‍, നിര്‍മ്മാതാവ് ജി സുരേഷ്‌കുമാര്‍, നടന്‍ സുരേഷ് ഗോപി, മേജര്‍ രവി, രാജസേനന്‍, രാജീവ് അഞ്ചല്‍, സംഗീതജ്ഞ പ്രൊഫ. കെ ഓമനക്കുട്ടി തുടങ്ങിയവരാണ് ഫെസ്റ്റിവലിന്റെ ഉപദേശക സമിതിയില്‍ ഉള്ളത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അവാര്‍ഡ് ചടങ്ങിന്റെ വിശദാംശങ്ങള്‍  പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'നോ ടൈം ടു ഡൈ 007' സെപ്തംബര്‍ 30ന് ഇന്ത്യന്‍ തിയേറ്ററുകളില്‍

'സണ്ണി'യിലെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചെന്ന്‌ രഞ്ജിത് ശങ്കര്‍

ബോളിവുഡ് സംവിധായകനാകുന്ന വലിയ സന്തോഷം പങ്കുവച്ച്‌ ഒമര്‍ ലുലു

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍

പൃഥ്വിരാജ് ചിത്രം 'ഭ്രമം' ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ്

'വരാല്‍' സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍

നാല്‍പത്തിയഞ്ചാം പിറന്നാള്‍ കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കി മീന

സണ്ണി; മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആര്‍)

ദിഗംബരന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; സംവിധായകന്‍ വിവേക്

കാടകലം ആമസോൺ പ്രൈംമിൽ

നാഗ ചൈതന്യ-സായ് പല്ലവി 'ലവ് സ്റ്റോറി' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്

ടോവിനോയുടെ 'മിന്നല്‍ മുരളി' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദിലീപ് - റാഫി കൂട്ടുകെട്ടില്‍ 'വോയിസ് ഓഫ് സത്യനാഥന്‍'

സ്വീഡിഷ് ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി 'ജോജി'

രണ്ടിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ്, ടൊവിനോയുടെ പേജിലൂടെ... ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നടി മേഘ്ന രാജ് പുനര്‍വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍, പ്രതികരിച്ച് പ്രഥം

സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ, കുറച്ച് ത്രില്ലൊക്കെയുണ്ട്, താങ്ക്യൂട്ടോ; വൈറലായി ശോഭനയുടെ വാക്കുകള്‍

മോഹന്‍ലാലിനെ കാണെണമെന്ന് പറഞ്ഞ് കരഞ്ഞ രുക്മിണി അമ്മയ്ക്ക് ഒടുവില്‍ നടന്റെ വക സര്‍പ്രൈസ്

തപ്സി പന്നുവിന്റെ 'രശ്മി റോക്കറ്റ്' ഒക്ടോബര്‍ 15 ന് റിലീസ്

റോഷന്‍ മാത്യുവും അന്ന ബെന്നും വീണ്ടും ഒന്നിക്കുന്ന 'നൈറ്റ് ഡ്രൈവി'ല്‍ ഇന്ദ്രജിത്തും

മോഹന്‍ലാലിന്റെ 'ആറാട്ട്' ഉടന്‍ റിലീസിനില്ല

'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' ഉടന്‍ റിലീസിനില്ല

ആശ ശരത്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

62 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷം രാജ്കുന്ദ്രയ്ക്ക് ജാമ്യം

അവസാനമായി വിശ്വംഭരനെ കണ്ടശേഷം മമ്മുക്ക ഒറ്റയ്ക്ക് മാറിനിന്നു, കണ്ണുകള്‍ നിറഞ്ഞു, ശബ്ദം ഇടറി..

തലൈവി സ്റ്റൈലില്‍ താരമായി പ്രയാഗ; സൈമ വേദിയില്‍ വേറിട്ട ലുക്കുമായി പ്രയാഗ മാര്‍ട്ടിന്‍

ഹാപ്പി ബര്‍ത്ത്ഡേ, ഐ ലവ് യു;, കാവ്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മീനാക്ഷി ദിലീപ്

അശ്ലീല വീഡിയോ നിര്‍മാണം; രാജ് കുന്ദ്രയ്ക്ക് ജാമ്യം

ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സെമി ഫൈനലിസ്റ്റായി ‘തരിയോട്’

View More