EMALAYALEE SPECIAL

രാമായണത്തിലെ സഹോദര സ്‌നേഹം (രാമായണം - 4: വാസുദേവ് പുളിക്കല്‍)

Published

on

മനുഷ്യരാണല്ലോ പരസ്പരം സ്‌നേഹിക്കുന്നത്. അതുകൊണ്ട് ഇവനെ ഞാന്‍ സ്‌നഹിക്കുന്നുമറ്റവനെ ഞാന്‍ കൂടുതല്‍ സ്‌നേഹിക്കുന്നു എന്നൊക്കെ പറയുന്നു. ലൗകികത്തില്‍ പോലും രണ്ടുപേര്‍പരസ്പരം സ്‌നേഹിക്കുമ്പോള്‍ അവരെസംബന്ധിക്കുന്ന എല്ലാവിഷയത്തിലും അന്യോന്യം സ്വാതന്ത്ര്യം ലഭിക്കുന്നതായി അനുഭവപ്പെടുന്നു. ആ സ്വാതന്ത്ര്യത്തിന് ഒരളവുകോലുണ്ട്.

സ്‌നേഹമുണ്ടാകുന്നത് യുക്തികള്‍ നിരത്തിവച്ചിട്ടല്ല. അന്തരാത്മാവില്‍നിന്നും പൊടുന്നനെസൂര്യോദയം പോലെസ്‌നേഹപ്രകര്‍ഷം ഉണ്ടാവുകയാണ്. സാധാരണമായ ലൗകികസ്‌നേഹത്തില്‍ പോലും വിജയിക്കുന്നവര്‍ ചുരുക്കം.സന്താനങ്ങളില്ലാതെവന്നപ്പോള്‍ കശ്യപപ്രജാപതിയും പത്‌നി അദിതിയും മഹാവിഷ്ണുവിനെ തപസ്സ്‌ചെയ്ത് ഭഗവാന്‍ പുത്രനായ് ജനിക്കണമെന്ന് അപേക്ഷിക്കയാല്‍ കശ്യപന്റേൂം അദിതിയുടേയും പുത്രനായി    അവതരിച്ച രാമനോടുള്ള ഭരത-ലക്ഷ്മണന്മാരുടെ സ്‌നേഹമാണിവിടെ പ്രതിപാദ്യവിഷയം."ശേഷന്‍ തന്നെലക്ഷ്മണനാകുന്നതും ശംഖചക്രങ്ങളല്ലൊ ഭരതശത്രുഘ്‌നന്മാര്‍'.ഇതില്‍നിന്നും രാമ-ലക്ഷ്മണന്മാരും ഭരത-ശത്രുഘ്‌നന്മാരും പിരിയാതെയിരിക്കുന്നതിന്റെ കാരണം വ്യക്തമാകുന്നു. വ്യക്തികള്‍ തമ്മിലുള്ളസ്‌നേഹം സോപാധികമാണ്. എന്നാല്‍, ഇവിടെ ലക്ഷ്മണനും ഭരതനും രാമനോടുള്ള സ്‌നേഹംനിരുപാധികമായിട്ടാണ് കാണപ്പെടുന്നത്. ദൈവത്തോടുള്ള സ്‌നേഹമാണ്‌നിരുപാധിക സ്‌നേഹം. ക്രിസ്ത്യാനികളുടെ വിശുദ്ധവേദപുസ്തകമായ സുവിശേഷങ്ങളിലും ഇസ്ലാമിന്റെ മുഖ്യപ്രമാണമായ ഖുര്‍-ആനിലും ദൈവസ്‌നേഹത്തെയാണ് ജീവന്റെ സുമുത്ഥാനമായി എടുത്തു കാണിക്കുന്നത്. സ്‌നേഹം ലൗകികമായ ആശാപാശങ്ങളില്‍നിന്നും വിട്ടൊഴിഞ്ഞ് ദൈവസന്നിധിയിലേക്ക് നടന്നടുക്കാന്‍ സഹായകമാകുന്നു.ഇവിടെ രാമനെഭഗവാന്റെ അവതാരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ലങ്കാധിപനായ രാവണന്റെശല്യം സഹിക്കാതായായപ്പോള്‍ ബ്രഹ്മാവും ശിവനും പരിവാരങ്ങളും മഹാവിഷ്ണുവിന്റെ സന്നിധിയില്‍ എത്തിസങ്കടമുണര്‍ത്തിച്ചു. തല്‍ഫലമായി "ഭൂമിയില്‍ ദിനകരവംശത്തില യോദ്ധ്യയില്‍രാമനായ് സര്‍വ്വേശ്വരന്‍വന്നുപിറന്നു.' ഭഗവാന്‍ പറയുന്നു: "ദുര്‍മദം വളര്‍ന്നോരുരാവണനെക്കൊന്നു സമ്മോദം ലോകങ്ങള്‍ക്കുവരുത്തിക്കൊടുക്കുവാന്‍ മുന്നംബ്രഹ്മശങ്കര പ്രമുഖാമരപ്രമുഖന്മാര്‍നിര്‍മ്മല പദങ്ങളാല്‍ സ്തുതിച്ചുസേവിക്കയാല്‍ മാനുഷവേഷം പൂണ്ടുഭൂമിയില്‍ പിറന്നു ഞാന്‍''. ഇതില്‍നിന്നും രാമന്റെ ജന്മോദ്ദേശ്യം രാവണവധമായിരുന്നു എന്നുമനസ്സിലാക്കാം. രാമന്‍ രാജാവായി അഭിഷിക്തനായാല്‍ അയോദ്ധ്യയില്‍ ഇരുന്നുകൊണ്ട് രാവണവധം സാധ്യമാവുകയില്ല.

അതുകൊണ്ട് രാമന്റെ വനവാസം അനിവാര്യമായിത്തിരുന്നു, അതിനുള്ള സാഹചര്യമൊരുക്കുന്നു.ലക്ഷ്മണന്‍ രാമനെപിരിയാതെ എപ്പോഴും കൂടെത്തന്നെയുണ്ടായിരുന്നു. സ്‌നേഹാധിക്യം മൂലം രാമനെവിട്ടുനില്‍ക്കാന്‍ ലക്ഷ്മണനു കഴിയുമായിരുന്നില്ല. അതുകൊണ്ട് രാമന്‍വനവാസത്തിനുപോകുമ്പോള്‍ ലക്ഷ്മണനും കൂടെ പോകുന്നു. എന്നാല്‍ ഊര്‍മ്മിളയെ കൂടെ കൂട്ടുന്നില്ല. ഭാര്യ കൂടെയുണ്ടെങ്കില്‍ താന്‍രാമന് നല്‍കുന്നസേവനത്തിന് തടസ്സമുണ്ടാകുമെന്ന് കരുതിയായിരിക്കാം ലക്ഷ്മണന്‍ ഊര്‍മ്മിളയെ കൂടെ കൂട്ടാതിരുന്നത.് രാമനുമേല്‍ സ്‌നേഹം വാരിച്ചൊരിയുമ്പോഴും ഊര്‍മ്മിളക്ക് ലക്ഷ്മണനോടുള്ള സ്‌നേഹം ലക്ഷ്മണന്‍ മനസ്സിലാക്കിയില്ല. വനവാസത്തിനുപോകാനുള്ളകളമൊരുങ്ങിയപ്പോാള്‍ ദശരഥമഹാരാജാവിനെ വധിക്ല്‌രാമന് അഭിഷേകം നിര്‍വ്വഹിക്കാമെന്നുപോലും ലക്ഷ്മണന്‍കോപാകുലനായി പറയുന്നതുകേള്‍ക്കാം. "ഭ്രാന്തചിത്തം ജഡം വൃദ്ധം വധുജിതംശാന്തേതരം ത്രപാഹീനം ശഠപ്രിയം, ബന്ധിച്ചുതാതനേയും പിന്നെ ഞാന്‍ പരിപന്ഥികളായുള്ള വരെയുമൊക്കെവെ അന്തകന്‍ വീട്ടിന്നയല്ല ഭിഷേകമൊരന്തരം കൂടാതെ സാധിച്ചുകൊള്ളുവന്‍''. ദശരഥനെപ്പോലും വധിച്ചിട്ട് അഭിഷേകം നടത്തിത്തരാം എന്നുപറയാന്‍പോലും മടിയില്ലാത്തവിധം കോപാകുലനാകുന്നതില്‍ നിന്നും ലക്ഷ്മണന്റെ സഹോദരസ്‌നേഹത്തിന്റെ ആഴം മനസ്സിലാക്കാം.

സഹോദരസ്‌നേഹം അഭികാമ്യമായ ഒരു ആശയമാണ്.സഹോദരസ്‌നേഹം പുലര്‍ത്തുമ്പോഴും സ്വന്തം ജീവിതത്തെ ഇച്ഛാനുസരണം നയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. എന്നാല്‍, ലക്ഷ്മണന്‍ സാഹോദര്യസ്‌നേഹത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട്‌രാമന്് ഇഷ്ടപ്പെടുന്നതുമാത്രം ചെയ്യാനാണ്താല്പര്യം കാണിക്കുന്നത്.സ്വന്തം സ്വാതന്ത്ര്യത്തിന് ലക്ഷ്മണന്‍ അത്രക്കൊന്നും പ്രാധാന്യം കല്പിക്കുന്നതായി കാണുന്നില്ല.താന്‍ സര്‍വ്വസ്വവും സഹോദര സ്‌നേഹത്തിന്റെ പേരില്‍ബലിയര്‍പ്പിക്കുമ്പോള്‍ തനിക്ക് അതിന്റെപ്രതിഫലം കിട്ടണം എന്ന ചിന്തയും ലക്ഷ്മണനില്ല.സമസ്ത ജീവജാലങ്ങളുടേയും നാഡിസ്പന്ദനത്തില്‍ തന്റെ ജീവിതക്രമത്തിന്റെ താളലയം കൂടി ഉണ്ടായിരിക്കുന്നതായി  കണക്കാക്കുന്നതിനുപകരം ലക്ഷ്മണന്‍തന്റെ ജീവിതക്രമത്തെ രാമന്റെ തുമായിതാദാത്മ്യപ്പെടുത്തുന്ന രീതിയാണ് കാണുന്നത്. "സമസ്താ ലോകാസുഖിനോഭവന്തു'' എന്നല്ല "രാമന്‍ സുഖിനോഭവന്തു'' എന്നായിരിക്കാം ലക്ഷ്മണന്‍ ചിന്തിച്ചത്.സാഹോദര്യ സ്‌നേഹത്തില്‍ അടിമപ്പെട്ടുപോയൊരു ജീവിതംഎന്നുവ്യാഖ്യാനിക്കുന്നവരുണ്ടാകാം. എന്നാല്‍, ഭഗവദ്ഗീതലക്ഷ്മണന്റെ പ്രവൃത്തിയെന്യായീകരിക്കുന്നുണ്ട്. ഒരിക്കലും ഫലത്തെ കാംക്ഷിച്ചുകൊണ്ട് അതില്‍ ആസക്തനായി കര്‍മ്മങ്ങല്‍ ചെയ്യരുതെന്നും അതുപോലെതന്നെ കര്‍മ്മവിമുക്ഷനായിത്തിരരുതെന്നും  ഉള്ള ഗീതോപദേശം ഇവിടെ പ്രസക്തമാകുന്നു.'അന്ത്യം വരെയും കര്‍മ്മം ചെയ്തിംഗസംഗനായ് ഇരിക്കുകയല്ലാതില്ലൊന്നും നരനു ചെയ്തിടാന്‍''(നാരായണഗുരു). ലക്ഷ്മണന്‍ഫലേച്ഛകൂടാതെ സഹോദരനുവേണ്ടി കര്‍മ്മം ചെയ്യുന്നു എന്നുവേണം മനസ്സിലാക്കാന്‍.

സീതാ-രാമ-ലക്ഷ്മണന്മാര്‍ വനത്തില്‍ എത്തിയപ്പോള്‍ അവരെസ്വീകരിക്കുന്നത് ഗുഹനാണ്.'നിര്‍ണയും നൈഷാദജന്മവും പാവനം'' എന്ന് രാമനെ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനായ ഗുഹന്‍പറയുന്നു, കൊട്ടാരത്തില്‍പട്ടുമെത്തയില്‍ കിടന്നുറങ്ങിയിരുന്ന രാമനും സീതയും വൃക്ഷച്ചുവട്ടില്‍ കിടന്നുറങ്ങുന്നത് കണ്ടപ്പാള്‍ ഗുഹന്‍ദുഃഖിതനായി. ലക്ഷ്മണന്‍ സീതാ-രാമന്മാര്‍ക്ക് കാവല്‍ നില്‍ക്കുന്നതായി രാമായണത്തില്‍ വായിക്കുന്നു.

രാമന്‍'പാനീയമാത്രമശിച്ചുവൈദേഹിയും പള്ളിക്കുറുപ്പുകൊണ്ടീടിനാന്‍, ലക്ഷ്മണന്‍ വില്ലുമമ്പും ധരിച്ചന്തികേരക്ഷിച്ചുനിന്നു ഗുഹനോടു കൂടവേ''. ലക്ഷ്മണന്‍ രാമന്റെ സുരക്ഷയില്‍ അതീവതല്പരനായിരുന്നു. 'ലക്ഷ്മീപതിയായ രാഘവസ്വാമിയും ലക്ഷ്മീഭഗവതിയായ സീതയുംവൃക്ഷമൂലേ കിടക്കുന്നതു കണ്ടതിദുഃഖം കലര്‍ന്നു ബാഷ്പാകുലനായ് ഗുഹന്‍''നില്‍ക്കുന്നതു കണ്ടപ്പോള്‍. "പൂര്‍വ്വജന്മാര്‍ജ്ജിത കര്‍മ്മമത്രേഭുവി സര്‍വ്വലോകര്‍ക്കും സുഖദുഃഖകാരണം, സൗഖ്യദുഃഖങ്ങള്‍  സഹജമേവര്‍ക്കുമേനീക്കാവതല്ല സുരാസുരന്മാരാലും, ലോകേ സുഖാനന്തരം ദുഃഖമായ് വരുമാകുലമില്ല ദുഃഖാനന്തരം സുഖം, ദുഃഖമദ്ധ്യേസുഖമായും വരും,പിന്നെദുഃഖം സുഖമദ്ധ്യ സംസ്ഥമായും വരും, ആകയാല്‍ ധൈരേണ വിദ്വജ്ജനം ഹൃദിശോകഹര്‍ഷങ്ങള്‍ കൂടാതെ വസിക്കുന്നു'എന്ന ജീവിത യാഥാര്‍ത്ഥ്യം ലക്ഷ്മണന്‍ വെളിപ്പെടുത്തുന്നു.സീതാ-രാമ-ലക്ഷ്മണന്മാരുടെ വനവാസസമയത്ത് താന്‍ രാക്ഷസേശ്വരനായ രാവണഭഗിനിശൂര്‍പ്പണഖ കാമരൂപിണിയല്ലോ എന്ന്‌സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ശൂര്‍പ്പണഖരാമനെ സമീപിച്ച് "എന്നോടുകൂടെ പോന്നുകൊള്ളേണം നീ, നിന്നെയും പിരിഞ്ഞുപോവാന്‍ മമ ശക്തിപോരാ, എന്നെ നീപരിഗ്രഹിച്ചീടേണം മടിയാതെ' എന്നുപറഞ്ഞതുകേട്ട് ജാനകിയുണ്ടെനിക്ക് ഭാര്യയായി എന്ന രാമന്റെ മറുപടി ശൂര്‍പ്പണഖയെ പ്രകോപിപ്പിച്ചു.ഇടയില്‍ പ്രശ്‌നമായിനില്‍ക്കുന്നത് സീതയാണെന്ന് മനസ്സിലാക്കി ശൂര്‍പ്പണഖ രാക്ഷസിയുടെ രുപമെടുത്ത് സീതയുടെ നേര്‍ക്കടുത്തു. ഇതു കണ്ട് ലക്ഷ്മണന്‍ ഇടയില്‍ ചാടിവീണ് ശൂര്‍പ്പണഖയുടെ കാതും മൂക്കും മുലയും അരിഞ്ഞു കളഞ്ഞു.

സീതയോടുള്ള ബഹുമാനസൂചകമായാണ ്‌ലക്ഷ്മണന്‍ ആര്യന്മാരുടെ ദാര്‍ഷ്ട്യം വെളിപ്പെടുത്തുന്നഈ ക്രൂരകൃത്യം ചെയ്തത്. സഹോദരനോടുള്ള സ്‌നേഹത്തില്‍നിന്നും ഉടലെടുത്തതാണ് സീതയോടുള്ള ഈബഹുമാനം.

ഇങ്ങനെ ഒരു വശത്ത് സഹോദരസ്‌നേഹത്തിന്റെ മൂര്‍ത്തീഭാവമായി ലക്ഷ്മണന്‍ നില്‍ക്കുമ്പോള്‍, അതുപൊലെതന്നെ മറുവശത്തുഭരതന്‍ സഹോദരനായി സര്‍വ്വവും ത്യജിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. രാമാഭിഷേക വാര്‍ത്തയറിഞ്ഞ് കേകയ രാജ്യത്തു നിന്നും ഭരത-ശത്രുഘ്‌നന്മാര്‍ അയോദ്ധ്യയില്‍ എത്തിയപ്പോഴേക്കും രാമന്‍സീതയോടും ലക്ഷ്മണനോടും കൂടിവനവാസത്തിന് പൊയ്ക്കഴിഞ്ഞിരുന്നു. ഭരതന്‍ ആദ്യം കേള്‍ക്കുന്നത് പിതാവിന്റെ മരണവാര്‍ത്തയാണ്. പിതാവ്മരിക്കുന്ന സമയത്ത്‌രാമനും സീതയും സൗമിത്രിയും അരികത്തുണ്ടായിരുന്നില്ലേ എന്ന ഭരതന്റെ ചോദ്യത്തിനു മറുപടിയായി കൈകേയിപറഞ്ഞു, "നിന്റെ പിതാവ് എനിക്ക് രണ്ടുവരം തന്നിരുന്നത് ഞാനിന്ന് ആവശ്യപ്പെട്ടു.ഒന്ന് നിന്നെ രാജാവായി വാഴിക്കുകയെന്നതും മറ്റേത് രാമനെവനത്തിലയക്കുക എന്നതും. അതനുസരിച്ച് വനവസത്തിനുപുറപ്പെട്ട രാമന്റെ കൂടെ സീതയും സൗമിത്രിയും പോയി. നീദുഃഖിക്കുന്നതെന്തിന്? ചാപല്യമെല്ലാം കളഞ്ഞ് നീ പൂജ്യനായി രാജാവായി വാഴുക.' ഇതുകേട്ടപ്പോള്‍ ഭരതന്‍ "കോപിച്ചുനോക്കീടീനാന്‍ മാതരം,ദഹിച്ചു പോമമ്മയെന്നാധി പൂണ്ടീടിനാന്‍ കണ്ടുനിന്നോര്‍കളും.'രാമനെ തിരിച്ചുകൊണ്ടുവന്ന് രാജ്യഭാരം ഏല്പിക്കണമെന്ന ദൃഢനിശ്ചയത്തോടെ ഭരതന്‍വന്‍പടയോടുകൂടി വനത്തില്‍ രാമന്റെസമീപത്തെത്തുന്നു. സഹോദരനോടുള്ള അഗാധമായ സ്‌നേഹം മൂലം ഭരതന്‌രാമന്റെ സാമീപ്യം അനിവാര്യമായിത്തോന്നി.ഭരതന്‍രാമനോടുപറയുന്നു, "ഉണ്ടടിയന്ന ഭിഷേക സംഭാരങ്ങള്‍കൊണ്ടുവന്നിട്ടതുകൊണ്ടിന്നു വൈകാതെ ചെയ്കവേണ മഭിഷേകവും, പാലനംചെയ്ക രാജ്യം തവ പൈത്ര്യം യഥോചിതം'രാമന്‌വനവാസത്തിന് പോകാന്‍സമയമായിട്ടില്ലെന്നും എപ്പോഴാണ് വനവാസത്തിനു പോകേണ്ടതെന്നും ഭരതന്‍പറയുന്നു, "ശ്രേഷ്ഠമാം ധര്‍മ്മം പ്രജാപരിപാലനം പുത്രരേയും ജനിപ്പിച്ച് രാജ്യം നിജ പുത്രങ്കലാക്കി വനത്തിനുപോകണം ഇപ്പോളനുചിതമത്രെ വനവാസം'. ഭരത-രാമസംവാദത്തിനിടയില്‍ രാമനെവനത്തിലയച്ചതിലുള്ളപ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് "കാമുകനായ താതന്‍ മൂഢമാനസന്‍, സ്ര്തീജിതന്‍ ഭ്രാന്തനുന്മത്തന്‍വയോധികന്‍, രാജഭാവംകൊണ്ടു രാജസമനസന്‍, ചൊന്നവാക്യം ഗ്രാഹ്യമല്ല മഹാമതേ' എന്നൊക്കെ ഭരതന്‍ പിതാവിനെ അധിക്ഷേപിക്കുന്നു .ദശരഥനെ അധിക്ഷേപിക്കുന്ന കാര്യത്തില്‍ ഭരതനും ലക്ഷ്മണനും ഒരേ തട്ടില്‍നില്‍ക്കുന്നു. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് പിതാവിന് കൈകേയിയുടെ ഇഷ്ടത്തിനുവഴങ്ങിക്കൊടുക്കേണ്ടിവന്നതെന്ന പിതാവിന്റെ നിസ്സഹായാവസ്ഥഭരതനും ലക്ഷ്മണനും മനസ്സിലാക്കുകയോ പിതാവിനോട് ആദരവ്പ്രകടിപ്പിക്കുകയോ ചെയ്യുന്നില്ല.അവരുടെ ശ്രദ്ധയും സ്‌നേഹവും രാമനിലാണ് കേന്ദ്രികരിച്ചിരിക്കുന്നത്.ഭരതന്‍പറഞ്ഞത് പലരുടേയും ജീവിതത്തില്‍ സംഭവിക്കുന്നതാണ്. തന്റെ അമിതമായ ലൈംഗീകാവശ്യങ്ങള്‍ക്ക് ഭാര്യവഴങ്ങിത്തരണമെങ്കില്‍ ഭാര്യയെ ഏതുവിധേനയും പ്രീതിപ്പെടുണ്ടേ് അനിവാര്യമായിത്തീരും.അവള്‍ ചില്ലറത്തുട്ടുകള്‍ നല്‍കുമ്പോള്‍ അവന്‍ അവള്‍ക്ക് പത്തരമാറ്റിന്റെ തങ്കംകൊടുക്കണം. ഇങ്ങനെ ഭാര്യയുടെ ഇഷ്ടാനുസരണം പെണ്‍കോന്തനായി പെരുമാറാന്‍ അയാള്‍ക്ക് ഒരു ഉളുപ്പുമുണ്ടാവുകയില്ല മറ്റുള്ളവര്‍പെണ്‍കോന്തന്‍ എന്ന് ആക്ഷേപിച്ചാലും കുഴപ്പമില്ല,

സ്വന്തം ലൈംഗികാവശ്യങ്ങള്‍ നിറവേറ്റപ്പെട്ടാല്‍ മതിയെന്ന് നിലപാടായിരിക്കും അയാള്‍ സ്വീകരിക്കുക.
"നമ്മള്‍ രണ്ടുപേരും പിതാവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ ബാധ്യസ്ഥരാണ്. പിതാവിനെധിക്കരിക്കുന്നവര്‍ നരകത്തില്‍പതിച്ച് യാതന അനുഭവിക്കേണ്ടിവരും.'എന്നൊക്കെപറഞ്ഞ് രാമന്‍ ഭരതനെ നിജസ്ഥിതി ബോധ്യപ്പെടുത്തി രാജ്യഭാരം ഏല്പിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നു. വസിഷ്ഠന്‍രാമനെ പിന്താങ്ങിക്കൊണ്ട് "അന്തമില്ലാത പടയോടുമിപ്പൊഴെ ചെന്നയോദ്ധ്യ പൂക്കുനീ'."വന്നീടുമഗ്രജന്‍താനു മനുജനും ദേവിയുമീരേഴുസം വത്സരാവധൗരാവണന്‍ തന്നെവധിച്ചുസപുത്രകം'എന്നുവസിഷ്ഠന്‍ ഭരതന് ഉറപ്പുകൊടുക്കുന്നു.

രാമനെ അയോദ്ധ്യയിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്ന ദൃഢനിശ്ചയത്തോടെയാണ് ഭരതന്‍രാമന്റെ സമീപത്തെത്തിയതെങ്കിലും രാമന്റേയും വസിഷ്ഠന്റേയും വാക്കുകള്‍ കേട്ട് ഭരതന്റെ മനസ്സുതണുത്തു. ഒരു വിട്ടുവീഴ്ചക്ക് തയ്യാറാകുന്നഭരതന്റെ മാനസികാവസ്ഥ മനസ്സിലാക്കിരാമന്‍ "പൊല്‍ത്താരടികളില്‍ ചേര്‍ത്തമെതിയടി ഭക്തിമാനായ ഭരതനു നല്‍കീടിനാന്‍''. പാദുകം വാങ്ങിയിട്ട്ഭരതന്‍പറഞ്ഞു, "മന്വബ്ദപൂര്‍ണ്ണേപ്രഥമദിനേ ഭവാന്‍ വന്നില്ലെന്നുവന്നീടുകില്‍ പിന്നെ ഞാന്‍ അന്യദിവസമുഷസി ജ്വലിപ്പിച്ചു വഹ്നിയില്‍ ചാടിമരിക്കുന്നതുമുണ്ടല്ലോ''.(ഭരതന്റെ വാക്കുകള്‍രാമനെ അലട്ടുന്നുണ്ടായിരിക്കണം. രാവണവധം കഴിഞ്ഞുതിരിച്ചുവരുമ്പോള്‍ സമയം പാഴാക്കാതെ ക്രിത്യസമയത്ത് അയോദ്ധ്യയില്‍ തിരിച്ചെത്താന്‍രാമന്‍ തത്രപ്പടുന്നതായി കാണാം).ഭരതന്റെ സഹോദര സ്‌നേഹത്തിന്റെ ആഴം മനസ്സിലാക്കിയ രാമന്‍ഭരതനെ സ്വാന്തനപ്പെടുത്തുന്നുണ്ടായിരുന്നു.' ഞാന്‍ അന്നുതന്നെവരുമെന്നുനിര്‍ണ്ണയം എന്നരുള്‍ചെയ്ത്‌വിടയും കൊടുത്തു, ധന്യന്‍ഭരതന്‍ നമസ്കരിച്ചീടി നാന്‍, പിന്നെ പ്രദക്ഷിണവും ചെയ്തുവന്ദിച്ചുമന്ദേതരം പുറപ്പെട്ട ുഭരതനും'.

"താപസവേഷം ധരിച്ചുഭരതനും
താപേനശത്രുഘ്‌നനും വൃതത്തോടുടന്‍
ചെന്നുനന്ദിഗ്രമമന്‍പോടുപുക്കിതു
വാന്നിതാനന്ദം ജഗദ്വാസികള്‍ക്കെല്ലാം'

ഭരതന്‍ രാമന്റെ ആഗ്രഹമനുസരിച്ച് രാജ്യഭരണം ഏറ്റെടുത്ത്"പാദുകം വെക്ലുസിംഹാസനെ രാഘവപാദങ്ങളെന്നു സങ്കല്പിച്ച് സാദരം ഗന്ധപുഷ്പാദ്യങ്ങള്‍കൊണ്ട് പൂജിക്ലുകൊണ്ടന്തികേ സേവിച്ചുനിന്നു'. അങ്ങനെസഹോദരസ്‌നേഹത്തിന്റെമൂര്‍ത്തീഭാവമായിഭരതനും നിലകൊള്ളുന്നു. രാമന്‍വനവാസം കഴിഞ്ഞ്തിരിച്ചെത്തിയപ്പോള്‍ ഭരതന്‍സസന്തോഷം രാജ്യംരാമനെ ഏല്പിച്ചു സന്തുഷ്ടനാകുന്നു.

സഹോദരസ്‌നേഹത്തിന്റെ നിറകുടമായി നിലകൊള്ളുന്ന ഭരത-ലക്ഷ്മണന്മാര്‍ക്ക് രാമനോടൂള്ളസ്‌നഹത്തിന്റെ മാറ്റുരച്ചുനോക്കി അവരുടെ സ്‌നഹത്തിന് ഏറ്റക്കുറച്ചില്‍ ഉണ്ടായിരുന്നോ അല്ലെങ്കില്‍ ഒരാളുടെ സ്‌നേഹം മറ്റെയാളിന്റെ സ്‌നേഹത്തേക്കാള്‍ മഹത്തരമായിരുന്നോ എന്നുപറയാമോ എന്നുചോദിച്ചാല്‍ അതിനുത്തരം വായനക്കാര്‍ തന്നെ കണ്ടെത്തുക എന്നതാണ് ഈ ലേഖകന്റെ നിലപാട്.
(തുടരും)


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എണ്‍പത്തൊന്നിന്റെ നിറവില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ലക്ഷ്മി കുറുപ്പ് (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

പാലാ ഒരു പ്രശ്നമാണ് ! (ഡോ. മാത്യു ജോയിസ്) 

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

വിസ നമ്പറുകളുടെ ലഭ്യത-ഒക്ടോബർ 2021

കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

കോവിഡ് -19 ബൂസ്റ്റർ ഡോസ് ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)

പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

മതേതരത്വം വളർത്തുക ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല (വെള്ളാശേരി ജോസഫ്)

ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)

9/11: ഒഴിവാക്കാമായിരുന്ന ദുരന്തം (സാം നിലമ്പള്ളില്‍)

മലബാർ കലാപവും ചരിത്ര രേഖകളും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 6)

പോയന്റ് റിയാസ് വിളക്കുമരം (സന്തോഷ് പിള്ള)

സ്വപ്നം ചിലര്‍ക്ക് ചിലകാലമൊക്കണം (ലേഖനം: വാസുദേവ് പുളിക്കല്‍)

ഹൈമവതി ടീച്ചറുടെ കലാസപര്യയുടെ വഴിയില്‍, മകള്‍ ഡോ. ജയശ്രീ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

റെജി ചെറിയാന്റെ ഓർമ്മയിൽ... മരണമേ  അഹങ്കരിക്കേണ്ട! (ഫിലിപ്പ് ചെറിയാൻ)

ഡോ. ദേവി നമ്പ്യാപറമ്പിലിന് പിന്തുണ; ഫണ്ട് സമാഹരണം വിജയകരം

വില്‍ക്കാനുണ്ട് സംഘടനകള്‍ (ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ)

ആശാനും, ജ്യോതിലക്ഷ്മി നമ്പ്യാരും ചില അമേരിക്കൻ മലയാളി വായനക്കാരും (പ്രതികരണം: സുധീർ പണിക്കവീട്ടിൽ)

ബ്രിട്ടീഷ്‌രാജുകൊണ്ട് ഇന്‍ഡ്യക്കുണ്ടായ നേട്ടങ്ങള്‍ (സാം നിലമ്പള്ളില്‍)

ഇനി ഞാൻ ഉറങ്ങട്ടെ (മൃദുമൊഴി 25: മൃദുല രാമചന്ദ്രൻ)

ആ ദിനത്തിന്റെ  ഓർമ്മ:  വിട്ടൊഴിയാതെ 9/11 ന്റെ പ്രതിധ്വനികൾ (ജോർജ്ജ് എബ്രഹാം) 

കോണ്‍ഗ്രസ് പുനരുജ്ജീവിക്കുമോ? പ്രതിപക്ഷ മുന്നണിയെ നയിക്കുമോ? (ദല്‍ഹികത്ത്: പി.വി.തോമസ്)

Homosexuality and Gender Non-Conformity: A Closer Look (Mathew Idikkula)

View More