ബോളിവുഡ് ചിത്രം ഫോറന്‍സിക് ന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു. വിശാല്‍ ഫ്യൂറിയ സംവിധാനം ചെയ്യുന്ന ചിത്രം മലയാള ചിത്രം ഫോറന്‍സിക്കിന്‍റെ ഹിന്ദി റീമേക് ആണ്. ക്രാന്ത് മാസ്സിയും രാധിക ആപ്‌തെയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ടോവിനോ തോമസ്, മമ്ത മോഹന്‍ദാസ്, റെബ മോണിക്ക ജോണ്‍ എന്നിവരാണ് മലയാളം ഫോറന്‍സിക്കില്‍ അഭിനയിച്ചത്. 14 ഫെരെയില്‍ ആണ് അവസാനമായി കൃതി ഖര്‍ബന്ദയ്‌ക്കൊപ്പം വിക്രാന്ത് മാസി അഭിനയിച്ചത്. ചിത്രത്തില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥനായി വിക്രാന്ത് അഭിനയിക്കും. സിനിമയുടെ മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. ഫോറന്‍സിക്കിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് മലയാള ചിത്രം ഒരുക്കിയത് .