Image

കണക്ടിക്കട്ടിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ പബ്ലിക് ഹെൽത്ത് കമ്മീഷണറായി ഡോ. മനീഷ ജുത്താനി നിയമിതയാകുന്നു

Published on 27 July, 2021
കണക്ടിക്കട്ടിലെ  ആദ്യ ഇന്ത്യൻ-അമേരിക്കൻ  പബ്ലിക് ഹെൽത്ത്   കമ്മീഷണറായി ഡോ. മനീഷ ജുത്താനി നിയമിതയാകുന്നു
കണക്റ്റിക്കട്ട്  പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ കമ്മീഷണറായ ഡോ. ഡീഡ്രെ ഗിഫോർഡ് സെപ്റ്റംബർ 20 ന് 14 മാസത്തെ സേവനത്തിനുശേഷം സ്ഥാനമൊഴിയുമ്പോൾ , ആ ചുമതല ഇന്ത്യൻ-അമേരിക്കനായ  ഡോ. മനീഷ ജുത്താനി ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനറൽ അസംബ്ലിയിൽ നിയമനം അംഗീകരിക്കപ്പെട്ടാൽ,കണക്റ്റിക്കട്ടിൽ ഡിപിഎച്ച് കമ്മീഷണറാകുന്ന  ആദ്യ ഇന്ത്യൻ-അമേരിക്കാനാകും ജുത്താനി. ഏവർക്കും സ്വീകാര്യ ആയതുകൊണ്ട്, നിയമനം അംഗീകരിക്കപ്പെടാൻ പ്രയാസം ഉണ്ടാകില്ലെന്നാണ് അറിയുന്നത്.  

ന്യൂ ഹാവനിലെ യേൽ സ്കൂൾ ഓഫ് മെഡിസിനിൽ പകർച്ചവ്യാധി വിദഗ്ധയായി പ്രവർത്തിക്കുന്ന  ജുത്താനി, പ്രായമായവരിൽ രോഗനിർണയം നടത്തുന്നതിലും , അണുബാധ തടയുന്നതിലുമാണ് സ്‌പെഷലൈസ് ചെയ്തിരിക്കുന്നത്.

 ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ ലഭിക്കുന്നതിലുള്ള  അസമത്വം അവസാനിപ്പിക്കുന്നതിനും  ആരോഗ്യ പരിപാലനത്തിൽ  തുല്യത ഉറപ്പാക്കുന്നതിനും ആയിരിക്കും തുടർന്നുള്ള പദവി വഹിക്കുമ്പോൾ   മുൻഗണന കൊടുക്കുകയെന്ന്  ജുത്താനി പറഞ്ഞു. കോവിഡിന്റെ അപകടസാധ്യതയിൽ നിന്ന് രാജ്യം  ഇതുവരെ മോചനം നേടിയിട്ടില്ലെന്നും കൂടുതൽ വേഗതയിൽ ആളുകളെ വാക്സിനേറ്റ് ചെയ്യുന്നത് മാത്രമാണ് ഡെൽറ്റ വകഭേദത്തെ നേരിടാൻ ചെയ്യാവുന്നതെന്നും അവർ അഭിപ്രായപ്പെട്ടു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക