Image

യെദ്യൂരപ്പയുടെ രാജി രണ്ടാഴ്ച മുമ്പ് നടന്നു?

Published on 27 July, 2021
യെദ്യൂരപ്പയുടെ രാജി രണ്ടാഴ്ച മുമ്പ് നടന്നു?


ന്യൂഡല്‍ഹി: കര്‍ണാടകാ മുഖ്യമന്ത്രി താന്‍ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും പടിയിറങ്ങുകയാണ് എന്ന് ഇന്നലെയാണ് കണ്ണീരോടെ പ്രഖ്യാപിച്ചതെങ്കിലും ഒരാഴ്ച മുമ്പ് തന്നെ അദ്ദേഹം രാജി വെച്ചിരുന്നതായി റിപ്പോര്‍ട്ട്. ജൂലൈ 10 ന് യെദ്യുരപ്പ രാജിവെച്ചെന്ന് അദ്ദേഹവുമായി അടുപ്പമുളള ഒരു സീനിയര്‍ നേതാവിനെ ഉദ്ധരിച്ചാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹമായിരുന്നു യെദ്യൂരപ്പയുടെ രാജിക്കത്ത് ഡല്‍ഹിയിലേക്ക് കൊണ്ടുപോയതും പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് അന്നു തന്നെ കൈമാറുകയും ചെയ്തത്.

യെദ്യൂരപ്പ രാജി വെയ്ക്കുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ച് തുടങ്ങിയത് അദ്ദേഹം ചാര്‍ട്ടേഡ് വിമാനത്തില്‍ ബിജെപി നേതാക്കളെ  കാണാന്‍ ഡല്‍ഹിയ്ക്ക് പറന്നപ്പോള്‍ മുതലാണ്. അനാരോഗ്യം മൂലം രാജി വെയ്ക്കുകയാണ് എന്നറിയിക്കാന്‍ പോയതാണെന്നായിരുന്നു മാധ്യമങ്ങള്‍ പറഞ്ഞത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ യെദ്യൂരപ്പ പൂര്‍ണ്ണമായും തള്ളുകയായിരുന്നു. കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ആഗസ്റ്റ് 15 വരെ സമയം യെദ്യൂരപ്പ നീട്ടിച്ചോദിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 

എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും ആരും തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ചോദിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ രാജി വെച്ചേനെയെന്നും പറഞ്ഞു. എന്നാല്‍ താന്‍ പെട്ടെന്ന് മാറുമ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ടാകുന്ന അനിശ്ചിതത്വവും തന്നെ പോകാന്‍ അനുവദിക്കുമോ എന്ന ആശങ്കയും പുതിയതായി ആരു വരുമെന്ന ആശങ്കയുമെല്ലാം പ്രശ്നമായിരുന്നു. രാജിവെയ്ക്കുമെന്ന ഊഹാപോഹം പ്രചരിക്കുമ്പോള്‍ തന്നെ തന്നെ പിന്തുണച്ചിരുന്ന ലിംഗായത്ത് നേതാക്കള്‍ അടക്കമുള്ള സാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയും യെദ്യൂരപ്പ നടത്തിയിരുന്നു. ഒടുവില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഞായറാഴ്ച വൈകിട്ട് അദ്ദേഹം രാജി പ്രഖ്യാപിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക