മോഹന്‍ലാലിന് ഒപ്പമുള്ള കല്യാണിയുടെ സെല്‍ഫിക്ക് ഒപ്പം മനോഹരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന് പ്രിയദര്ശന്. പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനാകുന്ന ബ്രോ ഡാഡിയില്‍ കല്യാണിയും അഭിനയിക്കുന്നതിന്റെ സന്തോഷം കുറിപ്പിലൂടെ അറിയിക്കുകയാണ് പ്രിയദര്ശന്.
ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്. മകള്‍ കല്യാണി എനിക്ക് അനുഗ്രഹമായുള്ള സുഹൃത്ത് മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. നന്ദി പൃഥ്വിരാജ് എന്നാണ് പ്രിയദര്‍ശന്റെ കുറിപ്പ്.