Image

ഇവിടം സ്വര്‍ഗമാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല (നര്‍മ്മ രാഷ്ട്രീയലേഖനം: സാം നിലമ്പള്ളില്‍)

Published on 28 July, 2021
ഇവിടം സ്വര്‍ഗമാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല (നര്‍മ്മ രാഷ്ട്രീയലേഖനം: സാം നിലമ്പള്ളില്‍)
ഞങ്ങളെ മനസിലായില്ലേ? എന്നാല്‍ ഒരിക്കല്‍കൂടി പരിചയപ്പെടുത്താം. എറണാകുളം ഡിസ്ട്രിക്കിലെ എമ്മെല്ലേമാരായ  പി.ടി തോമസ്സ്, ബെന്നി ബഹനാന്‍, ശ്രീനിജന്‍ എന്നീ  വികസനവിരോധികളാണ് ഞങ്ങള്‍. രാഷ്ട്രീയ ഭേദമെന്യെ വികസനത്തിന് എതിരായി ഞങ്ങള്‍ നിലകൊള്ളുന്നത് എന്തിനാണെന്ന് നിങ്ങള്‍ സംശയിച്ചേക്കാം. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കരണങ്ങളുണ്ട്. നാടുനന്നായാല്‍, ജനങ്ങളുടെ പട്ടിണിമാറിയാല്‍ എന്തുവാഗ്ദനങ്ങള്‍ നല്‍കിയാണ് ഞങ്ങള്‍ വോട്ടുപിടിക്കുക? ഞങ്ങള്‍ക്ക് അറിയാവുന്ന ഒരേയൊരു തൊഴിലായ രാഷ്ട്രീയക്കളി ഇല്ലാതാവുകയല്ലേ ചെയ്യുക. ഒരിക്കലും നടപ്പാക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി ജനമെന്ന കഴുതകളെ പറ്റിച്ച് വീണ്ടുംവീണ്ടും വോട്ടുതേടി വീണ്ടുംവീണ്ടും അവരെ ഭരിച്ച്  കീശവീര്‍പ്പിക്കലല്ലാതെ മറ്റൊരു കളിയും ഞങ്ങള്‍ക്കറിയില്ല. കിറ്റുകൊടുത്ത് അവരെ ചാകാതെ നിലനിറുത്തി വോട്ടുബാങ്ക് നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് ഞങ്ങളുടെ ആവശ്യാണ്. അവര്‍ കഴുതകള്‍ ആയതുകൊണ്ട് കഴിഞ്ഞ ഇലക്ഷനില്‍ കൊടുത്ത വാഗ്ദാനങ്ങള്‍ മറന്നുപോവുകയും ചെയ്യും.

ഇപ്പോള്‍ ഇതൊക്കെ പറയുന്നത് കിഴക്കമ്പലത്ത് കിറ്റക്‌സ് എന്നൊരു കമ്പനിയും മൂരാച്ചിയായ അതിന്റെമുതലാളിയുംകൂടി ഫാസിസ്റ്റ്‌രാജ്യമായ അമേരിക്കയിടെ കുട്ടികള്‍ക്കുള്ള ഉടുപ്പുകളുണ്ടാക്കി കയറ്റിവിട്ട് പണമുണ്ടാക്കി അതിലൊരുവിഹിതെകൊണ്ട്  നാടുനന്നാക്കാന്‍ ഇറങ്ങിതിരിച്ചതുകൊണ്ടാണ്. അയാള്‍ ടെന്റി 20 എന്ന രഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി കിഴക്കമ്പലം പഞ്ചായത്തിന്റെയും സമീപത്തെ നാലുപഞ്ചായത്തുകളുടെയുംകൂടി ഭരണംപിടിച്ചെടുത്ത് ഞങ്ങളുടെ തൊഴിലില്ലാതാക്കി.. ഇതുകൊണ്ടും നില്‍ക്കാതെ അയാളുടെ പാര്‍ട്ടി കഴിഞ്ഞ നിയമസഭാതോറഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്കെതിരെ മത്സരിക്കയും ഒരുസീറ്റിലും വിജയിച്ചില്ലെങ്കിലും വലിയൊരു തലവേദന സൃഷ്ടിക്കയും ചെയ്തു. ഇതിങ്ങനെ വിട്ടാല്‍ പറ്റല്ലല്ലോ എന്നുവിചാരിച്ചാണ്  ഞങ്ങള്‍ രാഷ്ട്രീയഭേദമെന്യെ ഒറ്റക്കെട്ടായിനിന്ന് അയാളെയും അയാളുടുടെ കമ്പനിയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കാരണങ്ങള്‍ പറഞ്ഞാന്‍ നിങ്ങള്‍ക്ക് മനസിലാകുമെന്നതുകൊണ്ടാണ് സത്യങ്ങള്‍ തുറന്നുപറയുന്നത്. നാലഞ്ചു പഞ്ചായത്തുകള്‍ നഷ്ടപ്പെട്ടതുകൊണ്ട് ഞങ്ങള്‍ക്കുണ്ടാ നഷ്ടം എത്രയാണന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? അവിടെയൊക്കെയുള്ള ഞങ്ങളുടെ രാഷ്ട്രീയ തൊഴിലാളികള്‍ ഇന്ന് പട്ടിണിയിലാണ്. പഞ്ചായത്തുകള്‍കൊണ്ടാണ് അവരൊക്കെ ജീവിച്ചുപോന്നത്. ഓരോ പദ്ധതികള്‍ക്കും , അതായത് റോഡിലെ കുഴിയടക്കല്‍ വെള്ളമില്ലാത്ത കുടിവെള്ളപദ്ധതി അങ്ങനെയുള്ളവക്കൊക്കെ പഞ്ചായത്തിന് അനുവദിച്ചിട്ടുള്ള കോടികള്‍ പോക്കറ്റിലാക്കി ബംഗ്‌ളാവും ഇന്നവകാറും മറ്റുമായി കഷപ്പെട്ടു ജീവിച്ചുപോന്നവരായിരുന്നു അവരൊക്കെ. അവരുടെ ബിരിയാണിയില്‍ പാറ്റയിടുകയല്ലെ  കിറ്റക്‌സ് മുതലാളി ചെയ്തത്. ദൈവംപോലും പൊറുക്കാത്ത ക്രൂരകൃത്യമാണ് അയാള്‍ ചെയ്തത്..

അതുകൊണ്ടാണ് ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരും മാര്‍ക്‌സിസ്റ്റുകാരും കൂടിയാലോചിച്ച് അയാളുടെ കമ്പനി പൂട്ടിക്കുക എന്നൊരു നിലപാടെടുത്തത്. അതല്ലേ അതിന്റെയൊരു ശരി..ജീവിക്കാന്‍ സമ്മതിക്കില്ലെന്നു വന്നാല്‍ പിന്നെ എന്താ ചെയ്യുക ? നിങ്ങള്‍തന്നെ പറയു., ഞങ്ങളുടെ ഭാഗത്ത് തെറ്റുവല്ലതുമുണ്ടോ?

അയാള്‍ തന്റെമൂവായിരത്തി അഞ്ഞൂറുകോടി രൂപയുമായി തെലുങ്കിനയിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. നല്ലതെന്നേ ഞങ്ങള്‍ പറയു. അയാള്‍ പോയിക്കഴിഞ്ഞാല്‍ ഇവിടുത്തെ ടൊന്റി 20 എന്ന അയാളുടെപാര്‍ട്ടിയും ഇല്ലാതാകും. അതോടുകൂടി കിഴക്കമ്പലവും സമീപ പഞ്ചായത്തുകളും ഞങ്ങള്‍ക്ക് വീണ്ടെടുക്കാനാകും. ഇപ്പോള്‍  പിണറായി നല്‍കുന്ന കിറ്റിലുള്ള നാറുന്ന പച്ചരികൊണ്ട് കഞ്ഞിയുണ്ടാക്കി ജീവിക്കുന്ന ഞങ്ങള്‍ളുടെ രാഷ്ട്രീയതൊഴിലാളികള്‍ക്ക് വീണ്ടും ബിരിയാണി തിന്നാനാകുമല്ലോ എന്നോര്‍ക്കുമ്പോള്‍ ഭാവിയിലേക്കുള്ള പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നതില്‍ തെറ്റുണ്ടോ? ജനമെന്ന കഴുത നീണാള്‍ ജീവിക്കട്ടെ., വോട്ടുനല്‍കി ഞങ്ങളെ വിജയിപ്പിക്കട്ടെ.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com


Join WhatsApp News
എ സി ജോർജ് 2021-07-28 03:23:11
സാം നിലം പള്ളി സാർ നർമ്മത്തിൽ ചാലിച്ച് യാഥാർത്ഥ്യമാണ് പറയുന്നത്.. ഏതാണ്ട് ഈ വിഷയത്തെ ആധാരമാക്കി ശ്രീ വർഗീസ് ഡെൻവർ എഴുതിയ ഒരു ലേഖനവും വായിച്ചു. ഇത്തരം സത്യങ്ങൾ തുറന്നെഴുതുന്ന സാഹിത്യകാരന്മാർ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാണ്. നിങ്ങളുടെയൊക്കെ തൂലിക ശക്തമായി വീണ്ടും വീണ്ടും ചലിക്കട്ടെ. ഇതെല്ലാം പ്രസിദ്ധീകരിക്കുന്ന ഈ മലയാളിക്ക് ആശംസകൾ. ഇത്തരം വിഷയങ്ങളെപ്പറ്റി കേരള ഡിബേറ്റ് ഫോറം ഈ വെള്ളിയാഴ്ച ഒരു സംവാദം നടത്തുന്നുണ്ട്. അതിലേക്ക് സ്വാഗതം. ഈ മലയാളിയിൽ പ്രസിദ്ധീകരിച്ച ആ വാർത്തയുടെ ഒരു ലിങ്കും ഞാനിവിടെ ചേർക്കുന്നു. നന്ദി https://www.emalayalee.com/vartha/241913
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക