Image

കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു

Published on 29 July, 2021
കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു
കൊച്ചി: കഥാകൃത്ത് തോമസ് ജോസഫ് (67) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു.

ചിത്രശലഭങ്ങളുടെ കപ്പല്‍, മരിച്ചവര്‍ സിനിമ കാണുകയാണ്, ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്, പശുവുമായി നടക്കുന്ന ഒരാള്‍, അവസാനത്തെ ചായം, നോവല്‍ വായനക്കാരന്‍, ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍, പരലോക വാസസ്ഥലങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍.

2013ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1954 ജൂണ്‍ 8ന് എറണാകുളം ജില്ലയിലെ ഏലൂരില്‍ വാടയ്ക്കല്‍ തോമസിന്റെയും വെള്ളയില്‍ മേരിയുടെയും മകനായാണ് ജനനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക