Image

തര്‍ത്താവുമായി വാക്കുതര്‍ക്കം: കൊല്ലത്ത് യുവതി ആറ്റില്‍ ചാടി ജീവനൊടുക്കി

Published on 29 July, 2021
തര്‍ത്താവുമായി വാക്കുതര്‍ക്കം: കൊല്ലത്ത് യുവതി ആറ്റില്‍ ചാടി ജീവനൊടുക്കി


കൊല്ലം:  കൊല്ലത്ത് കടപുഴ പാലത്തില്‍ നിന്നു കല്ലട ആറ്റിലേക്ക് ചാടിയ യുവതി മുങ്ങിമരിച്ചു. കിഴക്കേ കല്ലട നിലമേല്‍ സ്വദേശി സൈജുവിന്റെ ഭാര്യ ആരതി കൃഷ്ണന്‍ (22) ആണ് മരിച്ചത്. സൈജുവും ആരതിയും ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. പ്രദേശവാസികള്‍ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30നാണ് ആരതിയും സൈജുവും തമ്മിലുള്ള വിവാഹം നടന്നത്. കിഴക്കേ കല്ലട പോലീസ് സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. ഭര്‍ത്താവുമായുണ്ടായ നിസാര വാക്കുതര്‍ക്കം ആത്മഹത്യക്ക് വഴിവെച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക