VARTHA

ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലി, വനിതാ എംഎല്‍എമാരെ ആക്രമിച്ചു: കയ്യാങ്കളിയെ ന്യായീകരിച്ച് ഇ.പി

Published

on


തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി ചര്‍ച്ചയാകുന്നതിനിടെ സംഭവത്തില്‍ വിശദീകരണവുമായി കേസിലെ പ്രതി കൂടിയായ സിപിഎം നേതാവ് ഇ.പി. ജയരാജന്‍. കോണ്‍ഗ്രസ് എംഎല്‍എമാര്‍ എല്‍ഡിഎഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചതാണ് പ്രതിപക്ഷാംഗങ്ങളെ പ്രകോപിപ്പിച്ചതെന്ന് ഇ.പി. ജയരാജന്‍ ഫേയ്‌സ് 
ക്ക് കുറിപ്പില്‍ പറഞ്ഞു. പ്രതിഷേധം വകവെക്കാനോ ഇക്കാര്യത്തില്‍ ചര്‍ച്ചയ്‌ക്കോ അന്നത്തെ സ്പീക്കര്‍ എന്‍ ശക്തന്‍ തയ്യാറായില്ലെന്നും സ്പീക്കര്‍ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നെന്നും ജയരാജന്‍ ആരോപിച്ചു.

"യു ഡി എഫ് ഭരണകാലത്തെ അഴിമതികൾക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു വരികയായിരുന്നു. നിയമസഭയ്‌ക്കുള്ളിൽ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു. പ്രതിഷേധം വകവെക്കാനോ ഇക്കാര്യത്തിൽ ചർച്ചയ്‌ക്കോ അന്നത്തെ സ്‌പീക്കർ എൻ ശക്തൻ തയ്യാറായില്ല. ഈ സമയം ഭരണകക്ഷി എംഎൽഎയായ ശിവദാസൻ നായർ അടക്കമുള്ളവർ വെല്ലുവിളികളുമായി പ്രതിപക്ഷത്തെ ആക്രമിക്കാൻ നടുത്തളത്തിലേക്ക്‌ ചാടിയിറങ്ങി. ഈ നീക്കങ്ങളെ അപലപിക്കാൻ തയ്യാറാകാത്ത സ്‌പീക്കർ അക്രമങ്ങൾക്ക് കൂട്ടുനിൽക്കുകയായിരുന്നു. തുടർന്ന്‌, വലിയ ബഹളമായി. പ്രശ്നത്തിൽ ഇടപെടാതെ സ്പീക്കർ സഭ വിട്ടുപോയി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ഇതിനു കൂട്ടുനിന്നു.
യു ഡി എഫ് എംഎൽഎമാർ എൽ ഡി എഫിന്റെ വനിതാ എംഎൽഎമാരെ ആക്രമിച്ചു. ഒരു കോൺഗ്രസ് എം എൽ എ യുടെ കൈപ്പിടിയിൽ നിന്ന് രക്ഷപ്പെടാൻ വനിത എംഎൽഎയ്ക്ക് കൈക്ക് കടിയ്ക്കേണ്ടി വന്നു. ഈ അതിക്രമങ്ങൾ പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് സംഘർഷത്തിന് ഇടയാക്കിയത്‌. വി. ശിവൻകുട്ടിയെ വളഞ്ഞിട്ട് തല്ലി. അദേഹം ബോധംകെട്ടു വീണു. എന്നാൽ, പ്രതിപക്ഷ എംഎൽഎമാരായ 6 പേർക്കെതിരെ ക്രിമിനൽ കേസെടുത്തു. ഭരണകക്ഷി എംഎൽഎമാരെ സംരക്ഷിക്കുന്ന നിലപാടും സ്വീകരിച്ചു.
തികച്ചും പക്ഷപാതപരമായ നിലപാടാണ് യു ഡി എഫ് ഗവൺമെന്റ് സ്വീകരിച്ചത്.
അന്യായമായ ഈ കേസ് പിൻവലിക്കണം എന്നാണ് എൽ ഡി എഫ് ഗവൺമെൻറ് ആവശ്യപ്പെട്ടത്.
ഏകപക്ഷീയമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. സഭയിൽ മസിൽ പവർ ഉപയോഗിച്ച് കാര്യങ്ങൾ വരുതിയിലാക്കാൻ ശ്രമിച്ച ഭരണപക്ഷ അംഗങ്ങൾക്കെതിരെ ഒരു നടപടിയുമില്ല. പ്രതി പക്ഷത്തെ മാത്രം പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുകയാണ്. നീതിപൂർവമായ സമീപനമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.
കോടതിയെ വസ്തുതകൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞോ എന്നറിയില്ല. കോടതിയെ സത്യം ബോധ്യപ്പെടുത്തണം.
നിയമ നിർമ്മാണ സഭയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഇല്ലെങ്കിൽ ജനാധിപത്യ സംവിധാനത്തിന് കളങ്കമാകും.
ഉമ്മൻ ചാണ്ടി ഗവൺമെന്റ് നടത്തിയ അഴിമതികൾക്കും ദുർഭരണത്തിനും എതിരായ കനത്ത പ്രഹരമാണ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള ജനത നൽകിയത്. തുടർന്ന് അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ നീതി നടപ്പാക്കാനായാണ് പ്രവർത്തിച്ചത്.
കോടതിയെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്ത ശേഷം മാപ്പ് പറഞ്ഞ് കേസിൽ നിന്ന് തടിയൂരിയവരാണ് ഇപ്പോൾ ഈ കേസുമായി ബന്ധപ്പെട്ട് ന്യായം പറയാൻ രംഗത്ത് വന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യമാണ്.
സുപ്രിം കോടതി വിധി പഠിച്ച ശേഷം തുടർനടപടികൾ ആലോചിക്കും. ജനാധിപത്യ സംരക്ഷണത്തിനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശശി തരൂരിനെ കഴുതയെന്ന് വിളിച്ച സംഭവം: തെലങ്കാന പിസിസി പ്രസിഡന്റ് മാപ്പ് ചോദിച്ചു

ചെന്നൈയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി വനിതാ ഡോക്ടര്‍ മരിച്ചു

സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും ഉടന്‍ തുറക്കില്ല

കേരളത്തില്‍ 19,325 പേര്‍ക്കുകൂടി കോവിഡ്; 143 മരണം

കേരളത്തിലെ സ്കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കാന്‍ തീരുമാനം

ശോഭനാ ജോര്‍ജ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സണ്‍ സ്ഥാനം രാജിവച്ചു;

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ഐഎസ്‌ ശ്രമിക്കുന്നതായി മുന്നറിയിപ്പ്

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​ക്ക് പ​രി​ക്ക്; വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍

പൂജപ്പുരയില്‍ ജയില്‍ ചാടിയ കൊലക്കേസ്‌ പ്രതി കോടതിയില്‍ കീഴടങ്ങി; ജയില്‍ ചാടിയത് ഭാര്യയെ കാണാനെന്ന്

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍

ലൈഫ് മിഷന്‍ പദ്ധതിയിൽ നിര്‍മ്മിച്ച 12,067 വീടുകള്‍ മുഖ്യമന്ത്രി കൈമാറി

കോഴിക്കോട്ട് മുലപ്പാല്‍ ബാങ്ക് തുടങ്ങി

ടൂത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച 18 കാരിക്ക് ദാരുണാന്ത്യം

പഞ്ചാബില്‍ അമരിന്ദറിനോട് രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായി സൂചന, അടിയന്തര നിയമസഭാ കക്ഷിയോഗം വൈകിട്ട്

കനയ്യ കോണ്‍ഗ്രസിലേക്ക് പോകില്ലന്ന് പന്ന്യന്‍ രവീന്ദ്രന്‍

രാ​ഹു​ല്‍ വ​ന്‍തോ​ല്‍​വി; മോ​ദി​ക്ക് ബ​ദ​ല്‍ മ​മ​ത മാ​ത്ര​മെ​ന്ന് തൃ​ണ​മൂ​ല്‍ മു​ഖ​പ​ത്രം

സോനു സൂദ്​ 20 കോടിയുടെ നികുതിവെട്ടിപ്പ്​ നടത്തിയെന്ന്​ ഐ ടി

ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍, ഡീസല്‍ വില കുറയുമെന്നത് കള്ള പ്രചാരണം; കെ.എന്‍ ബാലഗോപാല്‍

സാമുദായിക സംഘര്‍ഷം: േകാണ്‍ഗ്രസ് ഇടപെട്ടതോടെ പ്രശ്‌നത്തില്‍ അയവ് വന്നിട്ടുണ്ടെന്നു വി.ഡി സതീശന്‍

കോവിഡ്: 35,662 പുതിയ കേസുകള്‍; ഇന്നലെ നല്‍കിയത് 2.5 കോടി ഡോസ് വാക്‌സിന്‍

കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ പൂര്‍ണ്ണതോതില്‍ തുടങ്ങുന്നു

പോത്തിനെ ഓട്ടോയില്‍ കെട്ടിവലിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയത് സിപിഎം; കുമ്മനം രാജശേഖരന്‍

കോഴിക്കോട് വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; അഞ്ചുപേര്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ സഹോദരങ്ങള്‍ മുങ്ങിമരിച്ചു; അപകടം കളിക്കുന്നതിനിടെ പൊഴിയില്‍ വീണ്

83 വയസ്സുകാരിക്ക് അരമണിക്കൂറിനിടെ രണ്ട് തവണ വാക്‌സിന്‍; സര്‍ക്കാര്‍ ആശുപത്രിക്കെതിരേ ആരോപണം

സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യസൃഷ്ടി; വിവാദ ഉത്തരവ് പിന്‍വലിച്ചു

ആയുരാരോഗ്യസൗഖ്യം നേരുന്നു' 71ാം പിറന്നാളില്‍ പ്രധാനമന്ത്രിക്ക് ആശംസകളുമായി മുഖ്യമന്ത്രി

പൗരസ്ത്യ കാതോലിക്കയായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ നാമനിര്‍ദേശം ചെയ്തു

ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും രഹസ്യമായി വാക്‌സിന്‍ മൂന്നാം ഡോസ് എടുക്കുന്നതായി രഹസ്യ റിപ്പോര്‍ട്ട്

View More