നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് സുപ്രീം കോടതയിലേറ്റ തിരിച്ചടിക്ക് പിന്നാലെ പരിഹാസവുമായി നടന്‍ ജോയ് മാത്യൂവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ''കലാതിലക മോഹികള്‍ ശ്രദ്ധിക്കുക അടുത്തവര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്ബന്ധിത ഐറ്റമായിരിക്കുമത്രെ'' മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ മേശയ്ക്കു മുകളിലൂടെ നടക്കുന്ന ചിത്രം പങ്കുവച്ചാണ് പോസ്റ്റ്.