FILM NEWS

പേടിച്ച് വാഷ്‌റൂമില്‍ ഓടിക്കയറി; കുന്ദ്രയ്‌ക്കെതിരേ പീഡന പരാതിയുമായി ഷെര്‍ലിന്‍

Published

on


മുംബൈ: നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ബോളിവുഡിലെ മാദക താരം ഷെര്‍ലിന്‍ ചോപ്ര. തന്നെ സ്വന്തം വീട്ടിലിട്ട് ചുംബിക്കാന്‍ ശ്രമിച്ചെന്നും ശില്‍പ്പാഷെട്ടിയുമായുള്ള ബന്ധം വഷളായ സ്ഥിതിയിലാണെന്നും പറഞ്ഞു. കുന്ദ്രയെ തള്ളിമാറ്റി താന്‍  വാഷ്‌റൂമില്‍ ഓടിക്കയി രക്ഷപ്പെടുകയായിരുന്നു എന്നാണ് താരം നല്‍കിയിരിക്കുന്ന മൊഴി. മഹാരാഷ്ട്ര സൈബര്‍ സെല്ലിന് മുമ്പാകെയാണ് നടി മൊഴി നല്‍കിയത്.  തിങ്കളാഴ്ചയാണ്  മൊഴി കൊടുത്തത്. 2019 ല്‍ ഒരു ജോലിക്കായി കുന്ദ്ര തന്റെ ബിസിനസ് മാനേജരെ വിളിച്ചിരുന്നു. 2019 മാര്‍ച്ച് 27 ന് ഇതുമായി ബന്ധപ്പെട്ട് ഒരു ബിസിനസ് മീറ്റിംഗും നടന്നു. അതിന് ശേഷം ഒരുദിവസം ഒരു മുന്നറിയിപ്പും കൂടാതെ രാജ് കുന്ദ്ര തന്റെ വീട്ടിലെത്തി. ഒരു ടെക്സ്റ്റ് മെസേജുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാനായിരുന്നു വന്നത്.

ഇതിന് പിന്നാലെ തന്റെ എതിര്‍പ്പ് പോലും വകവെയ്ക്കാതെ കുന്ദ്ര പിടിച്ച് ചുംബിച്ചെന്നും എന്നാല്‍ വിവാഹിതനായ ഒരാളുമായി തനിക്ക് ബന്ധത്തിന് താല്‍പ്പര്യം ഇല്ലായിരുന്നെന്നും ബിസിനസിനായി ശാരീരിക ബന്ധത്തിന് ഇല്ലായിരുന്നെന്നുമാണ് ഇവര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. തന്റെയും ശില്‍പ്പാഷെട്ടിയുടെയും ബന്ധത്തില്‍ പൊരുത്തക്കേടാണെന്നും വീട്ടില്‍ സുഖകരമായ അന്തരീക്ഷമല്ലെന്നും കുന്ദ്ര തന്നോട് പറഞ്ഞു. എന്നാല്‍ കുന്ദ്രയെ തള്ളിമാറ്റി താന്‍ വാഷ്റൂമിലേക്ക് ഓടിക്കയറിയെന്നും ഭയന്നു പോയെന്നും ഷെര്‍ലിന്‍ നല്‍കിയ മൊഴിയിലുണ്ട്. 
ഷെര്‍ലിന്റെ പരാതിയില്‍  രാജ്കുന്ദ്രയ്ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍  കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ഒരു വീഡിയോ സ്റ്റേറ്റ്മെന്റും ഷെര്‍ലിന്‍ ചോപ്ര സൈബര്‍ പോലീസിന് കൊടുത്തിട്ടുണ്ട്. പോര്‍ണോഗ്രാഫിയുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര ഉള്‍പ്പെടെ 11 പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കുന്ദ്ര ഇപ്പോള്‍. 
കേസില്‍ ശില്‍പ്പ ഷെട്ടിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ആദ്യ റൗണ്ട് ചോദ്യം ചെയ്യലില്‍ ഹോട്ട്സ്പോട്ട് ആപ്പുമായി തനിക്ക് ബന്ധമില്ല എന്നാണ് നടി പറഞ്ഞിരുന്നത്. എന്നാല്‍ ആപ്പിലേത് അശ്ലീലമല്ല, രതിചോദന ഉയര്‍ത്തുന്ന ഉള്ളടക്കങ്ങളാണ് എന്നും ശില്‍പ്പ മൊഴി നല്‍കിയിരുന്നു. വിയാന്‍ ഇന്‍ഡസ്ട്രീസില്‍ നിന്ന് ഇടക്കാലയളവില്‍ ശില്‍പ്പ രാജി വച്ചത് എന്തിനെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതിനിടെ, രാജിന്റെ ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസിന് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മൂന്നു ലക്ഷം രൂപ പിഴ ചുമത്തി. ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സെബിയുടെ നടപടി. കമ്പനി ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളുടെ നിരവധി രേഖകള്‍ നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസില്‍ ജൂലൈ 19ന് അറസ്റ്റിലായ കുന്ദ്രയുടെ ജാമ്യ ഹര്‍ജി വ്യാഴാഴ്ച ബോംബെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.  മാസത്തിനിടെ  മാത്രം പോണ്‍ ആപ്പ് വഴി കുന്ദ്ര 1.17 കോടി സമ്പാദിച്ചുവെന്നാണ് പൊലീസ് കോടതിയെ അറിയിച്ചുള്ളത്.

രാജ് കുന്ദ്രയുടെയും ഭാര്യ ശില്‍പ്പ ഷെട്ടിയുടെയും ഉടമസ്ഥതയിലുള്ള വീട്ടിലും ഓഫീസിലും മുംബൈ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അശ്ലീല ഉള്ളടക്കമുള്ള 48 ടെറാ ബൈറ്റ് ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുത്തിരുന്നു. കുന്ദ്രയുടെ ആപ്പായ ഹോട്സ്പോട്ടില്‍ നിന്ന് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട നാലു ജീവനക്കാരെ കേസില്‍ പൊലീസ് സാക്ഷികളാക്കിയിട്ടുണ്ട്. ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ നിന്നും നിലവില്‍ ആപ്ലിക്കേഷന്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ പ്ലാന്‍ ബി എന്ന നിലയില്‍ ബോളിഫെയിം എന്ന ആപ്പ് ലോഞ്ച് ചെയ്യാന്‍ കുന്ദ്രയ്ക്ക് പദ്ധതിയുണ്ടായിരുന്നു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'നോ ടൈം ടു ഡൈ 007' സെപ്തംബര്‍ 30ന് ഇന്ത്യന്‍ തിയേറ്ററുകളില്‍

'സണ്ണി'യിലെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചെന്ന്‌ രഞ്ജിത് ശങ്കര്‍

ബോളിവുഡ് സംവിധായകനാകുന്ന വലിയ സന്തോഷം പങ്കുവച്ച്‌ ഒമര്‍ ലുലു

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍

പൃഥ്വിരാജ് ചിത്രം 'ഭ്രമം' ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ്

'വരാല്‍' സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍

നാല്‍പത്തിയഞ്ചാം പിറന്നാള്‍ കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കി മീന

സണ്ണി; മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആര്‍)

ദിഗംബരന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; സംവിധായകന്‍ വിവേക്

കാടകലം ആമസോൺ പ്രൈംമിൽ

നാഗ ചൈതന്യ-സായ് പല്ലവി 'ലവ് സ്റ്റോറി' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്

ടോവിനോയുടെ 'മിന്നല്‍ മുരളി' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദിലീപ് - റാഫി കൂട്ടുകെട്ടില്‍ 'വോയിസ് ഓഫ് സത്യനാഥന്‍'

സ്വീഡിഷ് ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി 'ജോജി'

രണ്ടിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ്, ടൊവിനോയുടെ പേജിലൂടെ... ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നടി മേഘ്ന രാജ് പുനര്‍വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍, പ്രതികരിച്ച് പ്രഥം

സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ, കുറച്ച് ത്രില്ലൊക്കെയുണ്ട്, താങ്ക്യൂട്ടോ; വൈറലായി ശോഭനയുടെ വാക്കുകള്‍

മോഹന്‍ലാലിനെ കാണെണമെന്ന് പറഞ്ഞ് കരഞ്ഞ രുക്മിണി അമ്മയ്ക്ക് ഒടുവില്‍ നടന്റെ വക സര്‍പ്രൈസ്

തപ്സി പന്നുവിന്റെ 'രശ്മി റോക്കറ്റ്' ഒക്ടോബര്‍ 15 ന് റിലീസ്

റോഷന്‍ മാത്യുവും അന്ന ബെന്നും വീണ്ടും ഒന്നിക്കുന്ന 'നൈറ്റ് ഡ്രൈവി'ല്‍ ഇന്ദ്രജിത്തും

മോഹന്‍ലാലിന്റെ 'ആറാട്ട്' ഉടന്‍ റിലീസിനില്ല

'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' ഉടന്‍ റിലീസിനില്ല

ആശ ശരത്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

62 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷം രാജ്കുന്ദ്രയ്ക്ക് ജാമ്യം

അവസാനമായി വിശ്വംഭരനെ കണ്ടശേഷം മമ്മുക്ക ഒറ്റയ്ക്ക് മാറിനിന്നു, കണ്ണുകള്‍ നിറഞ്ഞു, ശബ്ദം ഇടറി..

തലൈവി സ്റ്റൈലില്‍ താരമായി പ്രയാഗ; സൈമ വേദിയില്‍ വേറിട്ട ലുക്കുമായി പ്രയാഗ മാര്‍ട്ടിന്‍

ഹാപ്പി ബര്‍ത്ത്ഡേ, ഐ ലവ് യു;, കാവ്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മീനാക്ഷി ദിലീപ്

അശ്ലീല വീഡിയോ നിര്‍മാണം; രാജ് കുന്ദ്രയ്ക്ക് ജാമ്യം

ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സെമി ഫൈനലിസ്റ്റായി ‘തരിയോട്’

View More