ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

Published on 29 July, 2021
ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ  വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

കഴിഞ്ഞ കുറെ നാളുകളായി 1983 -ൽ സ്ഥാപിതമായ ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (FOKANA) യിൽ ചില വ്യക്തികൾ സംഘടനയുടെ യശ്ശസിനു കളങ്കം ചാർത്തി പ്രചാരണം നടത്തുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. 1983 മുതൽ 2018 വരെ 18 കൺവെൻഷനുകൾ നടത്തി അതാതു കാലയളവിലെ പ്രസിഡന്റുമാർ പുതിയ ഭാരവാഹികൾക് ഉത്തരവാദിത്തങ്ങൾ കൈമാറിയിട്ടുള്ളത് ഏവർകും അറിവുള്ള കാര്യമാണ്. 19 -മത് കൺവെൻഷൻ 2018 -20 ലെ പ്രസിഡണ്ട് മാധവൻ നായർ ന്യൂ ജേഴ്‌സിയിലെ ബാലിസ് അറ്റ്ലാന്റിക്കിൽ വെച്ച് നടത്താൻ നിശ്ചയിക്കുകയും എന്നാൽ കോവിഡ് മഹാമാരി കാരണം നടക്കാതെ പോയിട്ടുള്ളതും ആകുന്നു. എന്നാൽ ഫൊക്കാന ഭരണഘടന അനുസരിച്ച് കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ 2020 -2022 ലെ തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തുകയും പ്രസിഡണ്ട് മാധവൻ നായർ തന്റെ ഉത്തരവാദിത്തങ്ങൾ ജോർജി വര്ഗീസ് പ്രസിഡണ്ട് ആയി നയിക്കുന്ന ടീം നു കേരളാ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ കൈമാറിയ വിവരം പൊതു സമൂഹത്തിനു അറിവുള്ളതാണ്.

എന്നാൽ ചാർജ് കൈമാറിയ ശേഷവും സംഘടന പിൻബലം ഇല്ലാതെ ചില വ്യക്തികൾ ഫൊക്കാനയുടെ പേരിൽ പ്രസ്താവന ഇറക്കുകയും, ഇല്ലാത്ത അധികാരം ഉണ്ടെന്നു നടിച്ച് സംഘടന വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. ഇവർ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറി മാതൃസംഘടനയുമായി സഹകരിച്ചു മുന്നോട്ടു പോകണമെന്ന് അഭ്യര്ത്ഥിക്കുന്നു. ഏതെങ്കിലും മീറ്റിംഗുകൾ നടത്തുവാനോ ഭാരവാഹികളെ നിശ്ചയിക്കുവാനോ ഇവർക് അധികാരമില്ല എന്ന കാര്യവും പ്രത്യേകം ഓർമപ്പെടുത്തുന്നു.

ന്യൂജൻ ഫെയ്കാന 2021-07-29 22:57:00
സേട്ടാ, ഇത് അമേരിക്കായാണ്. ഇവിടെ ഉദ്ധരിക്കാൻ ഇറങ്ങും മുൻപ് ഇവിടുത്തെ സംഘടനാ നിയമങ്ങൾ അത്യാവശ്യം അറിഞ്ഞിരിക്കണം. അല്ലാതെ എന്റെ ഉപ്പാപ്പയ്ക്ക് ഒരു ആന ഉണ്ടായിരുന്നു. ആ ആനയാണ് അമേരിക്കയിലെ ഫൊക്കാന എന്നും പറഞ്ഞ് വെറുതെ ഞെളിയരുത്. ആരാണ് ഫൊക്കാനയുടെ ലോഗോയും പേരും വെച്ച് ട്രേഡ്‌ മാർക്ക് എടുത്തത്? നിയമപരമായി ആ പേര് ഉപയോഗിക്കുന്നവർ എല്ലാം ഫെയ്ക്ക് ആണ്.
പോൾ സ്കറിയ 2021-07-29 23:03:22
1983 മുതൽ ഭരിച്ചവർ എന്ത് കൊണ്ട് സംഘടനയുടെ പേര് മറ്റുള്ളവർ അടിച്ചുകൊണ്ട് പോകാതെ നോക്കിയില്ല. ഭരിക്കാനാറിയാവുന്നവർ കൊണ്ടുപോയി വാഴട്ടെ. 1983 മുതൽ ഇന്നുവരെയുള്ള എല്ലാ അമേരിക്കൻ മലയാളികളെയും പ്രബുദ്ധരാക്കി. ചത്താലും മറാത്ത കുറെ കമ്മറ്റികാരും, ശിൽബന്ധികളും. കൊണ്ട് പോയി കോടതിയിൽ കേസ് കൊടുക്ക്. നിങ്ങൾ ചെയ്തത് ശരി എങ്കിൽ കേസിന് അനുകൂല വിധി വാങ്ങിവരണം. ആദ്യം പോയ ഫോമാക്കാർക്ക് കാര്യം പിടികിട്ടി. അവരവ8 പേര് പെട്ടിയിലാക്കി. കഷ്ടം
Observer 2021-07-30 00:59:41
ഇത്രയും ശക്തരായ ഫൊക്കാന പ്രസിഡന്റുമാർ ഒരുമിച്ചു നിന്നിട്ടും മറ്റൊരാൾ ഫൊക്കാന പ്രസിഡന്റാണെന്നു അവകാശപ്പെടുന്നു .ഇതിനെ അത്രയും നിസ്സാരവത്കരിക്കാനാകുമോ ? ഇതേ പത്രത്തിൽതന്നെ ആ വർത്തയും നേരത്തെ പ്രസിദ്ധികരിച്ചിരുന്നു എന്നത് അവിശ്വസനീയമായി തോന്നുന്നു . ഇതിനെതീരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആഴ്ചകൾക്കു മുൻപ് വാർത്ത ഉണ്ടായിരുന്നല്ലോ ?എത്രനാൾ ഇതേ വാർത്തകൾ ആവർത്തിച്ചു കൊണ്ടിരിക്കും .
അന്തപ്പൻ 2021-07-30 02:59:50
1983 എന്നു പറയുമ്പോൾ ഇപ്പോൾ 38 വർഷമായി. അങ്ങനെ വരുമ്പോൾ 19 പ്രസിഡന്റ്മാർ ഉണ്ടാകേണ്ടതാണ്. ഇതിപ്പോ 10 പേരേ കാണുന്നുള്ളൂ. അപ്പൊ അധികം ആരേം അടുപ്പിക്കുകയില്ല അല്ലെ. അങ്ങിനെ വരുമ്പോൾ കുറച്ചൊക്കെ വിഘടിച്ചു പോകുമെന്ന് കരുതിയാ മതി.
Fokana Well Wisher 2021-07-30 17:49:26
Dear Anthappan, It’s 38 years. Few past presidents passed away and two or three went with FOMAA. Two presidents had two terms . That’s it sir.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക