VARTHA

കുറ്റിയാടി പ്രകടനം: 32 പേര്‍ക്കെതിരേ നടപടിയുമായി സി.പി.എം

Published

on

കുറ്റിയാടി: കുറ്റിയാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരേ നടന്ന പ്രകടനത്തിന്റെ പേരില്‍ സി.പി.എമ്മിനുള്ളില്‍ നടപടി തുടരുന്നു. കുറ്റിയാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടതിനു പിന്നാലെ കുറ്റിയാടി, വടയം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടെ 32 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചു. അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ആറുപേരെ ഒരുവര്‍ഷത്തേക്കും ബാക്കിയുള്ളവരെ ആറുമാസത്തേക്കും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് നീക്കിയിട്ടുമുണ്ട്. പ്രകടനത്തില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങളെ താക്കീത് ചെയ്യാനും തീരുമാനിച്ചു.

പ്രകടനത്തില്‍ പങ്കെടുക്കുകയും ഒത്താശ ചെയ്യുകയും ചെയ്ത കുറ്റിയാടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.കെ. ഗിരീഷ്, പാലേരി ചന്ദ്രന്‍, കെ.പി. ബാബുരാജ്, ഊരത്ത് ബ്രാഞ്ച് സെക്രട്ടറി ഷിജില്‍, കെ.എം. അശോകന്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. കുറ്റിയാടി ലോക്കല്‍ അംഗമായിരുന്ന കെ.പി. വത്സന്‍, സി.കെ. സതീശന്‍, കെ.വി. ഷാജി വടയം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ.എം. അശോകന്‍, എം.കെ. ചന്ദ്രന്‍ എന്നിവരെയാണ് ഒരുവര്‍ഷത്തേക്ക് നീക്കിയത്. ബാക്കിയുള്ളവരെ ആറുമാസത്തേക്കും നീക്കി. 23ന് ചേര്‍ന്ന കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ 32 പേര്‍ നല്‍കിയ വിശദീകരണം ചര്‍ച്ചചെയ്തിരുന്നു. ഇതിനുശേഷമാണ് നടപടി സംബന്ധിച്ച് തീരുമാനമായത്. ജില്ലാ കമ്മിറ്റിയും ഇതിന് അംഗീകാരം നല്‍കി.

കുറ്റിയാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടതിനുശേഷം നിലവില്‍വന്ന അഡ്‌ഹോക് കമ്മിറ്റി ലോക്കലിനു കീഴിലെ ബ്രാഞ്ച് കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് പ്രകടനത്തില്‍ പങ്കെടുത്തവരെ താക്കീത് ചെയ്തുതുടങ്ങി. രണ്ടുദിവസമായി ബ്രാഞ്ച് കമ്മിറ്റികള്‍ ചേരുന്നുണ്ട്. ഏരിയാ കമ്മിറ്റി അംഗങ്ങളാണ് ബ്രാഞ്ചുകളില്‍ നടപടി റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിയാടി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരേ വ്യാപക പ്രതിഷേധമാണ് സി.പി.എമ്മിലുണ്ടായത്. പ്രതിഷേധിച്ച് സീറ്റ് പിന്നീട് സി.പി.എം ഏറ്റെടുത്തശേഷം മത്സരിച്ച് വിജയിച്ച കെ.പി. കുഞ്ഞമ്മദ് കുട്ടിക്കെതിരേയും നടപടി സ്വീകരിച്ചിരുന്നു. ഒരു ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കുകയും ഒരാളെ തരംതാഴ്ത്തുകയും കുറ്റിയാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. 32 പേരെ പുറത്താക്കിയതോടെ നടപടികള്‍ അവസാനിച്ചെന്നാണ് സൂചന.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശശി തരൂരിനെ കഴുതയെന്ന് വിളിച്ച സംഭവം: തെലങ്കാന പിസിസി പ്രസിഡന്റ് മാപ്പ് ചോദിച്ചു

ചെന്നൈയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി വനിതാ ഡോക്ടര്‍ മരിച്ചു

സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും ഉടന്‍ തുറക്കില്ല

കേരളത്തില്‍ 19,325 പേര്‍ക്കുകൂടി കോവിഡ്; 143 മരണം

കേരളത്തിലെ സ്കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കാന്‍ തീരുമാനം

ശോഭനാ ജോര്‍ജ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സണ്‍ സ്ഥാനം രാജിവച്ചു;

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ഐഎസ്‌ ശ്രമിക്കുന്നതായി മുന്നറിയിപ്പ്

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​ക്ക് പ​രി​ക്ക്; വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍

പൂജപ്പുരയില്‍ ജയില്‍ ചാടിയ കൊലക്കേസ്‌ പ്രതി കോടതിയില്‍ കീഴടങ്ങി; ജയില്‍ ചാടിയത് ഭാര്യയെ കാണാനെന്ന്

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍

ലൈഫ് മിഷന്‍ പദ്ധതിയിൽ നിര്‍മ്മിച്ച 12,067 വീടുകള്‍ മുഖ്യമന്ത്രി കൈമാറി

കോഴിക്കോട്ട് മുലപ്പാല്‍ ബാങ്ക് തുടങ്ങി

ടൂത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച 18 കാരിക്ക് ദാരുണാന്ത്യം

പഞ്ചാബില്‍ അമരിന്ദറിനോട് രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായി സൂചന, അടിയന്തര നിയമസഭാ കക്ഷിയോഗം വൈകിട്ട്

കനയ്യ കോണ്‍ഗ്രസിലേക്ക് പോകില്ലന്ന് പന്ന്യന്‍ രവീന്ദ്രന്‍

രാ​ഹു​ല്‍ വ​ന്‍തോ​ല്‍​വി; മോ​ദി​ക്ക് ബ​ദ​ല്‍ മ​മ​ത മാ​ത്ര​മെ​ന്ന് തൃ​ണ​മൂ​ല്‍ മു​ഖ​പ​ത്രം

സോനു സൂദ്​ 20 കോടിയുടെ നികുതിവെട്ടിപ്പ്​ നടത്തിയെന്ന്​ ഐ ടി

ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍, ഡീസല്‍ വില കുറയുമെന്നത് കള്ള പ്രചാരണം; കെ.എന്‍ ബാലഗോപാല്‍

സാമുദായിക സംഘര്‍ഷം: േകാണ്‍ഗ്രസ് ഇടപെട്ടതോടെ പ്രശ്‌നത്തില്‍ അയവ് വന്നിട്ടുണ്ടെന്നു വി.ഡി സതീശന്‍

കോവിഡ്: 35,662 പുതിയ കേസുകള്‍; ഇന്നലെ നല്‍കിയത് 2.5 കോടി ഡോസ് വാക്‌സിന്‍

കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ പൂര്‍ണ്ണതോതില്‍ തുടങ്ങുന്നു

പോത്തിനെ ഓട്ടോയില്‍ കെട്ടിവലിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയത് സിപിഎം; കുമ്മനം രാജശേഖരന്‍

കോഴിക്കോട് വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; അഞ്ചുപേര്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ സഹോദരങ്ങള്‍ മുങ്ങിമരിച്ചു; അപകടം കളിക്കുന്നതിനിടെ പൊഴിയില്‍ വീണ്

83 വയസ്സുകാരിക്ക് അരമണിക്കൂറിനിടെ രണ്ട് തവണ വാക്‌സിന്‍; സര്‍ക്കാര്‍ ആശുപത്രിക്കെതിരേ ആരോപണം

സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യസൃഷ്ടി; വിവാദ ഉത്തരവ് പിന്‍വലിച്ചു

ആയുരാരോഗ്യസൗഖ്യം നേരുന്നു' 71ാം പിറന്നാളില്‍ പ്രധാനമന്ത്രിക്ക് ആശംസകളുമായി മുഖ്യമന്ത്രി

പൗരസ്ത്യ കാതോലിക്കയായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ നാമനിര്‍ദേശം ചെയ്തു

ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും രഹസ്യമായി വാക്‌സിന്‍ മൂന്നാം ഡോസ് എടുക്കുന്നതായി രഹസ്യ റിപ്പോര്‍ട്ട്

View More