Image

വാക്‌സിനേറ്റ് ചെയ്യുവാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാനാകുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 30 July, 2021
വാക്‌സിനേറ്റ് ചെയ്യുവാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാനാകുമോ? (ഏബ്രഹാം തോമസ്)
മിക്കവാറും എല്ലാ യു.എസ്. സംസ്ഥാനങ്ങളിലും കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് ആവശ്യമാണ്. സ്വകാര്യ, ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ ഇത് തൊഴില്‍ ലഭിക്കുവാനോ തൊഴിലില്‍ തുടരുവാനോ ആവശ്യമായ പ്രധാന യോഗ്യതയാണ്. പ്രസിഡന്റ് ജോ ബൈഡന്‍ ഫെഡറല്‍ ജീവനക്കാരും ഫെഡറല്‍ ഗവണ്‍മെന്റുമായി നേരിട്ട്, ഇന്‍പേഴ്‌സണ്‍ ഇടപാട് നടത്തുവരും വാക്‌സിനേറ്റ്് ചെയ്യേണ്ടതാണെന്ന്  എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. എന്നാല്‍ വാക്‌സിനേറ്റ് ചെയ്യുവാന്‍ വിസമ്മതിക്കുന്ന ജീവനക്കാരെ എന്തുചെയ്യും എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല.
പ്രായോഗികമായി ചെറിയ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രബലമല്ലാത്ത ന്യൂനപക്ഷ ജീവനക്കാരെ മറ്റ് കാരണങ്ങള്‍ പറഞ്ഞ് പിരിച്ചുവിടാം. എന്നാല്‍ ശക്തമായ യൂണിയന്‍ അംഗങ്ങളെയോ കായികശേഷിയുള്ള വിഭാഗത്തില്‍പെടുന്നവരെയോ പറഞ്ഞയയ്ക്കുവാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവന്നിരിക്കുകയാണ്. സ്വകാര്യ, ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് വാക്‌സിനേറ്റ് ചെയ്തിരിക്കണം എന്നത് തൊഴിലില്‍ തുടരുന്നതിനോ തൊഴില്‍ നേടുന്നതിനോ ഉള്ള വ്യവസ്ഥയായി നിയമം പുതുക്കി പ്രസിദ്ധീകരിക്കാം. ജീവനക്കാര്‍ക്ക് ഇത് നിരസിക്കുവാനുള്ള അവകാശം ഉണ്ടാകും. അതുകഴിഞ്ഞ് എത്രമണിക്കൂര്‍(ദിവസങ്ങള്‍)തങ്ങളുടെ ജോലിയില്‍ തുടരാന്‍ കഴിയും എന്ന് പറയാനാവില്ല.

എന്നാല്‍ സിവില്‍ റൈറ്റ്‌സ് ലോസ് അനുസരിച്ച് ചില നീക്കുപോക്കുകള്‍ നടത്താന്‍ ജീവനക്കാര്‍ക്ക് കഴിയും. പക്ഷെ തൊഴില്‍ ദാതാവിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഈ നീക്കു പോക്കുകള്‍ തൊഴില്‍ ദാതാവിന് യുക്തിപരമല്ലാത്ത കഷ്ടപ്പാടുകള്‍ വരുത്തി വയ്ക്കുന്നതാകരുതെന്ന് മോര്‍ഗന്‍ ലൂയിസില്‍ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നല്‍കുന്ന അഭിഭാഷക ഷാരണ്‍ പെര്‍ലി മാസ് ലിംഗ് പറയുന്നു.
ഈയാഴ്ച ഒരു നിയമപ്രശ്‌നം യു.എസ്. ജസ്‌ററിസ് ഡിപ്പാര്‍ട്ട്‌മെന്റ് പരിഹരിക്കുവാന്‍ ശ്രമിച്ചു. തൊഴില്‍ ദാതാക്കളുടെയും ജീവനക്കാരുടെയും ചില അവകാശങ്ങള്‍ വിശദീകരിച്ചു. അടിയന്തിര ഉപയോഗത്തിനുള്ള വാക്‌സിനേഷനുകള്‍ ഫെഡറല്‍ ഫുഡ്, ഡ്രഗ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് തൊഴില്‍ ദാതാക്കള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നത് ചിലര്‍ വിമര്‍ശിച്ചതിന് മറുപടിയായി ആയിരുന്നു വിശദീകരണം.

ഡിപ്പാര്‍ട്ട്‌മെന്റിലെ അഭിഭാഷകര്‍ വ്യക്തികളോട് അവര്‍ക്ക് ലഭ്യമായ ഉപാധികള്‍ വിശദീകരിച്ചിരിക്കണം-ജീവനക്കാര്‍ക്ക് അടിയന്തിരമായി നല്‍കുന്ന കുത്തിവയ്പുകള്‍ സ്വീകരിക്കുവാനോ നിരാകരിക്കുവാനോ ഉള്ള സാധ്യതയെകുറിച്ച് പറഞ്ഞിരിക്കണം. എന്നാല്‍ ഈ സാധ്യത തൊഴില്‍ദാതാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ഒരു വ്യവസ്ഥയായി മുന്നോട്ടു വയ്ക്കുവാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നില്ല. ഇതേ കാരണങ്ങള്‍ മൂലം യൂണിവേഴ്‌സിറ്റികള്‍ക്കും, സ്‌ക്കൂള്‍ ഡിസ്ട്രിക്ടുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും വാക്‌സീന്‍ ഒരു യോഗ്യതയാക്കി മാറ്റാന്‍ കഴിയും.

യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്‌സ്(വിഎ) കോവിഡ് വാക്‌സിന്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ആവശ്യമാണെന്ന് പറയുന്ന ആദ്യ സ്ഥാപനമായി. സ്റ്റേറ്റ് ഓഫ് കാലിഫോര്‍ണിയ തങ്ങളുടെ മില്യന്‍ കണക്കിന് ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിനും ജീവനക്കാര്‍ക്കും കോവിഡ്-19 വാക്‌സീന്‍ എടുക്കുവാനോ ആഴ്ചതോറും കോവിഡ്-19 ടെസ്റ്റ് നടത്തുന്നതിന്റെ തെളിവുകള്‍ ഹാജരാക്കുവാനോ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്ക് സിറ്റിയും ജീവനക്കാരോട് സെപ്റ്റംബര്‍ മദ്ധ്യത്തിനകം വാക്‌സീന്‍ എടുക്കുവാനോ ആഴ്ചതോറും ടെസ്റ്റ് ചെയ്യുന്നതിന്റെ രേഖകള്‍ ഹാജരാക്കുവാനോ ആവശ്യപ്പെട്ടു.
ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ കാര്യത്തിലും ഉടനെ തന്നെ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി  ജെന്‍സാകി പറഞ്ഞു. ഞങ്ങളുടെ ജീവനക്കാര്‍ക്ക് എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്ന് ആലോചിച്ചു വരികയാണെന്ന് കൂട്ടിചേര്‍ത്തു.

കോര്‍പ്പറേറ്റ് ലോകത്തില്‍ ഓരോ കമ്പനിയും പ്രത്യേകമായി തീരുമാനം എടുക്കുകയാണ്. ഡെല്‍റ്റയും യുണൈറ്റഡ് എയര്‍ലൈന്‍സും പുതിയ ജീവനക്കാര്‍ കോവിഡ്-19 വാക്‌സിനേഷന്റെ രേഖകള്‍ ഹാജരാക്കണമെന്ന് പറയുന്നു. ഗോള്‍ഡ്മാന്‍ സാക്ക്‌സ് തങ്ങളുടെ ജീവനക്കാരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ വാക്‌സീന്‍ എടുക്കാന്‍ നിര്‍ബന്ധിക്കുന്നില്ല.
എംപ്ലോയ്‌മെന്റ് അഡ് വൈസറും മക്‌ഡെര്‍മോറ്റ് വില്‍ ആന്റ് എമറിയിലെ അഭിഭാഷകയുമായ മിഷെല്‍ സ്‌ട്രോഹിറോ തൊഴില്‍ ദാതാക്കള്‍ വാക്‌സീനുകള്‍ ആവശ്യമാണെന്ന് പറയുമ്പോള്‍ അതിന് ചെലവ് വേണ്ടിവരുമെന്ന് പറയുന്നു. കംപ്ലയന്‍സും എക്‌സംപ്ഷന്‍ റിക്വസ്റ്റുകളും, ട്രാക്ക് ചെയ്യുന്നതിന് ഭാരിച്ച അഡ്മിനിസ്‌ട്രേറ്റീവ് ചെലവുണ്ടാകും. ഡിസ്‌ക്രിമിനേഷന്‍ ക്ലെയ്മികള്‍ കൈകാര്യം ചെയ്യുന്നതിനും ചെലവുണ്ടാകും.

വാക്‌സീന്‍ എടുക്കുന്നവര്‍ക്ക് ചില കമ്പനികള്‍ പ്രലോഭനങ്ങള്‍ നല്‍കുന്നുണ്ട്. വാക്‌സിനേറ്റ് ചെയ്ത തെളിവ് ഹാജരാക്കുന്ന ജീവനക്കാരന് വാള്‍മാര്‍ട്ട് 75 ഡോളര്‍ നല്‍കുന്നു. ആമസോണ്‍ വാക്‌സീന്‍ എടുത്തതിന്റെ തെളിവ് ഹാജരാക്കുന്ന ജീവനക്കാരന് 80 ഡോളര്‍ ബോണസ് നല്‍കുന്നു. പുതിയതായി നിയമിക്കുന്ന ജീവനക്കാരന്‍ വാക്‌സിനേറ്റ് ചെയ്തതാണെങ്കില്‍ 100 ഡോളര്‍ കൊടുക്കുന്നു. ജീവനക്കാരന്‍ വാക്‌സിനേറ്റ് ചെയ്യാത്തത് മതപരമായതോ ആരോഗ്യപരമായതോ ആയ കാരണത്താലാണെങ്കില്‍ ഇളവ് ലഭിച്ചേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക