Image

ലോക്​സഭയില്‍ സുപ്രധാന ബില്ലുകള്‍ അവതരിപ്പിച്ച്‌ കേന്ദ്ര ധനമന്ത്രി

Published on 30 July, 2021
ലോക്​സഭയില്‍ സുപ്രധാന ബില്ലുകള്‍ അവതരിപ്പിച്ച്‌ കേന്ദ്ര ധനമന്ത്രി
ന്യൂഡല്‍ഹി: ലോക്​സഭയില്‍ രണ്ട്​ സുപ്രധാന ബില്ലുകള്‍ അവതരിപ്പിച്ച്‌​ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ .ഇന്‍ഷൂറന്‍സ്​ മേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനുള്ള ബില്ലും ഡല്‍ഹിയിലെ മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട ബില്ലുമാണ്​ വെള്ളിയാഴ്ച ലോക്​സഭയില്‍ ധനമന്ത്രി അവതരിപ്പിച്ചത്​.

ജനറല്‍ ഇന്‍ഷൂറന്‍സ്​ ബിസിനസ്​(നാഷണലൈസേഷന്‍) ഭേദഗതി ബില്‍ ആണ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്​. രാജ്യത്തെ ജനറല്‍ ഇന്‍ഷൂറന്‍സ്​ കമ്ബനികളുടെ സ്വകാര്യവല്‍ക്കരണത്തിനായാണ്​ ബില്‍ കൊണ്ടു വന്നത്​. ഡല്‍ഹിയിലെ വായു മലിനീകരണം ഫലപ്രദമായി തടയുന്നതുമായി ബന്ധപ്പെട്ടാണ്​ മറ്റൊരു ബില്‍.

രണ്ട്​ സ്വകാര്യ ബാങ്കുകളുടേയും ഒരു ജനറല്‍ ഇന്‍ഷൂറന്‍സ്​ കമ്ബനിയുടേയും സ്വകാര്യവല്‍ക്കരണം നടപ്പാക്കുമെന്ന്​ 2021-22 സാമ്ബത്തിക വര്‍ഷത്തിലെ ബജറ്റ്​ അവതരിപ്പിക്കുമ്ബോള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ നിയമഭേദഗതിക്കായാണ്​ ധനമന്ത്രി ലോക്​സഭയില്‍ ബില്‍ അവതരിപ്പിച്ചത്​.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക