Image

പെഗാസസ് വിവാദം; ഒമ്പതാം നാളും പാര്‍ലമെന്റ് സ്തംഭിച്ചു; ലോക്‌സഭയും രാജ്യസഭയും തിങ്കളാഴ്ചവരെ നിര്‍ത്തിവെച്ചു

Published on 30 July, 2021
പെഗാസസ് വിവാദം; ഒമ്പതാം നാളും പാര്‍ലമെന്റ് സ്തംഭിച്ചു; ലോക്‌സഭയും രാജ്യസഭയും തിങ്കളാഴ്ചവരെ നിര്‍ത്തിവെച്ചു
ന്യുഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഒമ്ബതാം ദിനവും പാര്‍ലമെന്റ് സ്തംഭിപ്പിച്ച്‌ പ്രതിപക്ഷം. ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന നിലപാടില്‍ ഉറച്ചായിരുന്നു ഇന്നും പ്രതിപക്ഷ നീക്കം. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും തിങ്കളാഴ്ചവരെ നിര്‍ത്തിവെച്ചു.

അതേ സമയം അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ് പെഗാസസെന്നും പാര്‍ലമെന്ററികാര്യ സമിതിയില്‍ പ്രതിപക്ഷം ഉന്നയിച്ച എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി മറുപടി നല്‍കി. എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ മറുപടി എന്ന നിലപാട് പ്രതിപക്ഷം മയപ്പെടുത്തിയില്ല.

പ്രതിപക്ഷ ബഹളത്തിനിടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കെതിരായ 12 ക്രിമിനല്‍ നടപടികള്‍ സിവില്‍ നടപടികളായി പരിമിതപ്പെടുത്തുന്ന ലിമിറ്റഡ് ലയബിലിറ്റി ബില്‍ രാജ്യസഭ പാസാക്കുകയും ചെയ്തു. സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുന്ന ജനറല്‍ ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്ല് സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.

പ്‌ളാക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയായിരുന്നു സര്‍ക്കാരിനെതിരെ മുദ്രാവാക്യം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക