Image

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്ന് സുഹൃത്ത് ജീവനൊടുക്കി

Published on 30 July, 2021
കോതമംഗലത്ത്  ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്ന്   സുഹൃത്ത്   ജീവനൊടുക്കി
എറണാകുളം കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം സുഹൃത്ത് ജീവനൊടുക്കി.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിനിയായ മാനസ (24)യാണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ സ്വദേശി തന്നെയായ രാഖിനാണ് മാനസയെ കൊലപ്പെടുത്തിയത്.

കോളജ് ഹോസ്റ്റലില്‍വച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം.   മൃതദേഹം കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിന്‍ സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

മാനസ ഏതാനും പെണ്‍കുട്ടികള്‍കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ രാഖിന്‍ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. ഇയാള്‍ മാനസയെ കൊലപ്പെടുത്താനായി കണ്ണൂരില്‍ നിന്ന് എത്തിയതാണെന്നാണു വിവരം.

യുവാവ് താമസ സ്ഥലത്ത് എത്തിയപ്പോള്‍ നീ എന്തിനാണ് ഇവിടെ വന്നതെന്ന് മാനസ ചോദിച്ചതായി ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ പറയുന്നു. കൊലയ്ക്ക് കാരണം പൂര്‍വ വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. മാനസയുടെ മൊബൈല്‍ഫോണ്‍ പൊലീസ് പരിശോധിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക