Image

ഇ- മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് നാളെ (ശനി) സമ്മാനിക്കും

Published on 30 July, 2021
ഇ- മലയാളിയുടെ  ആറാമത്  സാഹിത്യ അവാര്‍ഡ്  നാളെ (ശനി) സമ്മാനിക്കും
ന്യു യോർക്ക്: ഇ- മലയാളിയുടെ  ആറാമത്  സാഹിത്യ അവാര്‍ഡ്  ചടങ്ങില്‍ സംബന്ധിച്ച് അതൊരു വിജയമാക്കാന്‍ താങ്കളുടെ മഹനീയ സാന്നിധ്യം  സാദരം ക്ഷണിച്ചുകൊള്ളുന്നു.
 
നാളെ (ശനിയാഴ്ച)  ന്യു യോര്‍ക്ക്  ക്വീൻസിലെ സന്തൂർ റെസ്റ്റോറന്റിലാണ്  ചടങ്ങ്. സെനറ്റർ കെവിൻ തോമസ് മുഖ്യാതിഥി ആയിരിക്കും (257-05 Union Tpke, Queens, NY 11004) രാവിലെ 11 മണിക്ക് ആരംഭിക്കുന്ന
പരിപാടി  രണ്ട് മണിക്ക്  സമാപിക്കും. 
 
ആർക്കും പങ്കെടുക്കാം. ചടങ്ങ്  തത്സമയം ഇ-മലയാളി ഫെയ്സ്ബൂക് പേജിൽ കാണാം.
 
 
അവാർഡ് ജേതാക്കൾ: 
 
ഇ മലയാളിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയ ശ്രീ ജോസ് ചെരിപുരം കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി കവിത, ലേഖനം, ഹാസ്യം നിരൂപണം എന്നീ മേഖലകളിൽ തന്റേതായ സംഭാവനകൾ നൽകി മലയാള ഭാഷയെ  പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം വിട്ടുപോന്ന ജന്മനാടിന്റെ സാംസ്കാരിക മൂല്യങ്ങളെ കാത്തുസൂക്ഷിക്കുകയും അവയെല്ലാം തന്റെ കൃതികളിലൂടെ ആവിഷ്കരിക്കയും ചെയ്യുന്നു,.
 
ഇംഗളീഷ് കവിത രചനക്കുള്ള സമ്മാനം നേടിയിട്ടുള്ള ശ്രീ അബ്‌ദുൽ പുന്നയൂർക്കുളം ബഹുമുഖപ്രതിഭ യാണ്. ഇംഗളീഷിലും മലയാളത്തിലും രചനാവൈധഗ്ദമുല്ല അനുഗ്രഹീത എഴുത്തുകാരനാണ്.
 
ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹം ഇ മലയാളിയുടെ മലയാളം കവിതക്കുള്ള പുരസ്കാരം മുമ്പ് നേടിയിട്ടുണ്ട്.
 
 
സ്വതന്ത്ര ചിന്തകനും പ്രശസ്ത പത്രപ്രവർത്തകനുമായ ശ്രീ പി ടി പൗലോസ് ലേഖനത്തിനുള്ള ഇ മലയാളിയുടെ അവാർഡ് കരസ്ഥമാക്കിയിരുന്നു. നാട്ടിലെ പ്രമുഖ പത്രങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുള്ള ശ്രീ പൗലോസ് അമേരിക്കയിലും അദ്ദേഹത്തിന്റെ രചനാലോകത്തിൽ നിരതനാണ്. മൗലികമായ ആശയങ്ങൾ സ്വതസിദ്ധമായ ഒരു ശൈലിയിലൂടെ നാട്ടിലെയും അമേരിക്കയിലെയും സാമൂഹിക പ്രശ്നങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്നു. ഒപ്പം ചെറുകഥകളും കവിതകളും അദ്ദേഹം എഴുതുന്നു.
 
ഇ മലയാളിയുടെ ഇംഗളീഷ് ലേഖനത്തിനുള്ള പുരസ്കാരം നേടിയ ശ്രീ ജോർജ്ജ് എബ്രാഹാം  അറുപതുകളിൽ അമേരിക്കയിലേക്ക് കുടിയേറിയവരിൽ അഗ്രഗാമിയാണ്. ധാരാളം സാമൂഹ്യ സംഘടനകളിൽ പ്രമുഖ പ്രവർത്തകനായ ഇദ്ദേഹം ഓവർസീസ് ഇന്ത്യൻ കോൺഗ്രസിന്റെ സുപ്രധാന ചുമതല വഹിക്കുന്നു. ഇദ്ദേഹത്തിന്റെ രചനകളിൽ നാട്ടിലെയും അമേരിക്കയിലെയും സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങൾ പ്രതിഫലിപ്പിക്കുന്നു.
 
സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം, തുല്യ നീതി, എല്ലാവരെയും ഉൾക്കൊള്ളൽ, പുരോഗമന വികസനം നമുക്ക് ലഭ്യമായ വസ്തുക്കളെ ഉപയോഗിച്ചുകൊണ്ടുള്ള പുരോഗമന വികസനം എന്നിവയിലൂടെ മൂല്യങ്ങളും സിദ്ധാന്തങ്ങളും വർധിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന്  പറയുന്നു.
 
വിശിഷ്ട വ്യക്തിക്കുള്ള ഇ മലയാളിയുടെ പ്രതിവർഷ പുരസ്കാരം നേടിയ ശ്രീ ബാബു വര്ഗീസ്  ഗവർണർ റിക് സ്‌കോട്ട് നിയമിച്ച  ബോർഡ് ഓഫ് പ്രൊഫഷണൽ എൻജിനീയേഴ്‌സിന്റെ അദ്ധ്യക്ഷനാണ്. അനുമതിയുള്ള മുപ്പത്തിയയ്യായിരം എൻജിനീയേഴ്‌സ് അടങ്ങുന്ന ഉദോഗവൃന്ദത്തിന്റെ ചുമതല വഹിക്കുന്നു. 1988 ഇൽ ഫോർട്ട് ലൗഡേർഡൈൽ, ഫ്‌ലോറിഡയിൽ അദ്ദേഹം സ്ഥാപിച്ച  എൻജിനീയറിങ്ങിന്റെ വിവിധ വിജ്ഞാന ശാഖകൾ ഉൾകൊള്ളുന്ന     അബിടെക് എഞ്ചിനീയറിംഗ് ഇങ്ക് എന്ന കന്പനിയുടെ പ്രസിഡന്റും മുഖ്യ എൻജിനീയറുമാണ്. കേരളത്തിലും ഫ്ളോറിഡയിലുമായി എൺപതിലധികം എൻജിനീയേഴ്‌സിനെ ഈ സ്ഥാപനത്തിൽ അദ്ദേഹം നിയമിച്ചിട്ടുണ്ട്.
 
കേരളത്തിലെ തൃസ്സൂരിൽ ജനിച്ച ശ്രീ ബാബു വര്ഗീസ് ഒരു ഡസനിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ അനുമതിയുള്ള ആളാണ്.  science and technology of Cochin യൂണിവേഴ്സിറ്റിയിൽ നിന്നും 1982 ഇൽ അദ്ദേഹം എൻജിനീയറിങ് ബിരുദം നേടി. Florida Atlantic University, Tata Scholarship,
R.D. Sethna Scholarship, and Time & Talent Scholarships എന്നിവടങ്ങളിൽ നിന്നും ഫുൾ സ്കോളർഷിപ് ലഭിച്ച അദ്ദേഹം 1984 ഇൽ ബിരുദ വിദ്യാർത്ഥിയായി ഫ്ളോറിഡയിലേക്ക് കുടിയേറി.  Fellow of the
American Society of Civil Engineers ആണ്. ഓസ്ലോ , നോർവേയിൽ വച്ച് നടന്ന പതിനാലാമത് ഗർഷോം അന്തർദേശീയ സമിതി അദ്ദേഹത്തെ പ്രവാസി രത്ന നൽകി 2019 ൽ ആദരിച്ചു. 
 
ഇ മലയാളിയുടെ പയനീർ അവാർഡ് നേടിയ ഡോക്ടർ എ കെ ബി പിള്ള മലയാള സാഹിത്യത്തിലെ തലമൂത്ത കാരണവരാണ്. എഴുപത് വർഷങ്ങൾക്ക് മുമ്പ് കേവലം ഇരുപതു വയസ്സ് തികഞ്ഞപ്പോൾ നോവൽ എഴുതികൊണ്ട് അദ്ദേഹം സാഹിത്യലോകത്തേക്ക്  പ്രവേശിച്ചു. or കാൽ കുത്തി.  അറുപതുകളിൽ അമേരിക്കയിലേക്ക് കുടിയേറിയ ഡോക്ടർ പിള്ള വളരെ വര്ഷം ഇവിടെ ആന്ത്രോപോളജി വിഷയം പഠിപ്പിച്ചു .ഇതോടൊപ്പം മലയാളത്തിലും ഇംഗളീഷിലും സാഹിത്യ രചനകൾ നടത്തി. ഒപ്പം സാമൂഹിക പ്രവർത്തനങ്ങളും. 
 
തിരുവനന്തപുരം സ്വദേശിയായ ഡോക്ടർ പിള്ള 1975 ഇൽ Columbia
University’s School of International and Public Affairs നിന്നും പി എച് ഡി നേടി. 1972 ഇൽ ഡോക്ടർ പിള്ള ന്യു ജേഴ്സിയിലെ രമപോ കോളേജിൽ ആന്ത്രോപോളജി പ്രൊഫെസ്സർ ആയി ജോലി സ്വീകരിച്ചു. ഇരുപത്തിയൊമ്പത് വർഷത്തെ സേവനത്തിനുശേഷം അദ്ദേഹം വിരമിച്ചപ്പോൾ മെഡിക്കൽ ആന്ത്രോപോളജിസ്റ് ആയി സേവനമനുഷ്ഠിക്കയും psychosomatic health and
personality development എന്ന വിഷയത്തിലുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്ക് അന്തർദേശിയ അംഗീകാരങ്ങൾ ലഭിക്കയും ചെയ്തു. രമപോ കോളേജ് ഫാക്കൽറ്റി ആയിരിക്കുമ്പോൾ തന്നെ അദ്ദേഹം ജനങ്ങൾക്ക് സന്തോഷത്തോടെ ആരോഗ്യത്തോടെ കഴിയാനുതകുന്ന സഹായങ്ങൾ നൽകാൻ Institute of Integral Human Development in New York City, സ്ഥാപിച്ചു. 
 
മാനവികതയുടെ വികാസവും മനുഷ്യരുടെയും സമൂഹത്തിന്റെയും ക്ഷേമവും അദ്ദേഹം ജീവിത ലക്ഷ്യമായി കരുതുന്നു. അതിനായി ഒരു വ്യക്തിയുടെ വിജ്ഞാനവും നേട്ടങ്ങളും മുഴുവൻ സമൂഹത്തിന്റെ നന്മക്കാണെന്നു ഉറച്ച് വിശ്വസിക്കുന്നു.
 
ഇ മലയാളിയുടെ കവിത പുരസ്കാരം നേടിയത് സീന ജോസഫ് എന്ന ഡെന്റിസ്റ്റാണ്. സൗന്ദര്യവും, ഉൾക്കാഴ്ച്ചയും, കാവ്യഗുണവുമുള്ള കവിതകൾ അവർ എഴുതുന്നു. വായനക്കാരിൽ ഗൃഹാതുരത്വമുണർത്തുകയും അവരുടെ ജന്മനാട്ടിലെ ആഘോഷങ്ങളിലേക്കും ജീവിതത്തിലേക്കും  കൂട്ടികൊണ്ടുപോകയും ചെയ്യാൻ അവരുടെ കവിതകൾക്ക് കഴിയുന്നു.
 
ജനപ്രിയ എഴുത്തുകാരിക്കുള്ള അവാർഡ് നേടിയിരിക്കുന്നത് മുംബൈയിൽ നിന്നുള്ള എഴുത്തുകാരി ജ്യോതിലക്ഷ്മി നമ്പ്യാരാണ്. നമുക്ക് ചുറ്റും കാണുന്ന സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളെ കേന്ദ്രീകരിച്ച് അവർ എഴുതുന്ന ലേഖനങ്ങൾ വായനക്കാരുടെ ശ്രദ്ധ ആകര്ഷിച്ചുകൊണ്ടിരിക്കുന്നു.  വൈവിധ്യ്മാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അവർ മൗലികമായ ആശയങ്ങളും സ്വന്തമായ ശൈലിയും സ്വായത്തമായ എഴുത്തുകാരിയാണ്.
 
പരേതനായ അഭിവന്ദ്യ ഡോക്ടർ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌കോപ്പ ഇ മലയാളിയുടെ പയനീർ അവാർഡിനർഹനായി. ഒരു സാമൂഹ്യ നേതാവും അമേരിക്കയിലെ മലയാളി പൗരോഹിത്വത്തിന്റെ വഴിക്കാട്ടിയുമാണ്. 1970 കളിൽ മലങ്കര ഓർത്തഡോൿസ് പള്ളി അമേരിക്കയിൽ സ്ഥാപിച്ച പുരോഹിതനാണ്. അതൊരു തുടക്കമായിരുന്നു പിന്നീട് അത് രണ്ട് രൂപതകളായി വളർന്നു. ബഹുമാന്യ അച്ചന്റെ സമുദായ ഉദ്ധാരണ പ്രവർത്തനങ്ങളും സഹായങ്ങളും എല്ലാക്കാലത്തും  ഓർമ്മിക്കപ്പെടും. അച്ചന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. 
 
Join WhatsApp News
ജോണ്‍ വേറ്റം 2021-07-30 15:56:50
ഇ-മലയാളിയുടെ അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍! ഇ-മലയാളിക്ക് സമസ്തഭാവുകങ്ങള്‍! സ്നേഹാദരങ്ങളോടെ ജോണ്‍ വേറ്റം.
കോരസൺ 2021-07-31 03:41:20
എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ. ഇമലയാളിയുടെ അവാർഡ് ഏറ്റവും നിലവാരമുള്ള പുരസ്‌കാരം ആണ്.
Joy 2021-07-31 17:06:35
ലേഖനത്തിനുള്ള ഇ മലയാളി അവാർഡ് ജേതാവായ ഞങ്ങളുടെ മൂത്തളി യ ന് അഭിനന്ദനങ്ങൾ. പുത്തിരിക്കൽ ഫാമിലി'
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക