FILM NEWS

പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ കാളിദാസന്‍ നായകനാകും ; നായിക സര്‍പ്പട്ടൈയിലെ ദുസാര വിജയന്‍

Published

onസര്‍പ്പട്ടൈ പരമ്പരൈ വന്‍ വിജയം നേടിയ ആമസോണ്‍ പ്രൈമില്‍ കുതിക്കുമ്പോള്‍ സംവിധായകന്‍ പാ രഞ്ജിത്തിന്റെ അടുത്ത സിനിമയില്‍ ആരായിരിക്കും നായകന്‍ എന്നറിയാനുള്ള കൗതുകത്തിലാണ് ആരാധകര്‍. പാ രഞ്ജത്തിന്റെ അടുത്ത സിനിമയായ നച്ചത്തിരം നഗര്‍ഗിറതു എന്ന സിനിമയില്‍ നമ്മുടെ ജയറാമിന്റെ മകന്‍ കാളിദാസനായിരിക്കും നായകനെന്നാണ് പുറത്തു  വരുന്ന വിവരം.

അടുത്തിടെ പുറത്തുവന്ന നെറ്റ്ഫ്ളിക്സിലെ ആന്തോളജിയായ പാവ കഥൈകളിലെ ഒരു സിനിമായായ തങ്കത്തില്‍ കാളിദാസന്റെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു. ഭിന്നലിംഗക്കാരിയായി ഞെട്ടിച്ച കാളിദാസന് തമിഴില്‍ കൈ നിറയെ ചിത്രമാണ്. ലോകേഷ് കനകരാജിന്റെ  പുതിയ സിനിമ വിക്രത്തില്‍ കമലിന്റെ മകനായി അഭിനയിക്കുന്ന കാളിദാസ് ഈ സിനിമയില്‍ ഫഹദ് ഫാസിലിനും വിജയ് സേതുപതിക്കും ഒപ്പമാണ് സ്‌ക്രീന്‍ പങ്കിടാനൊരുങ്ങുന്നത്. പാ രഞ്ജിത്ത് കാളിദാസനെ നായകനാക്കുമ്പോള്‍ നായികയായി സര്‍പ്പട്ടൈ പരമ്പരൈയിലെ നായിക ദുസാരാ വിജയനായിരിക്കുമെന്നുമാണ് വിവരം.

സര്‍പ്പട്ടൈ പരമ്പരൈയില്‍ മാരിയമ്മയായി മികച്ച പ്രകടനമാണ് ദുസാര നടത്തിയത്. നച്ചത്തിരം നഗരഗിറത് സിനിമയുമായി ബന്ധപ്പെട്ട് മറ്റ് താരങ്ങളുടെ വിവിരം പാ രഞ്ജിത്ത് ഉടന്‍  പുറത്തുവിടും. വടക്കന്‍ മദിരാശിയിലെ 1970 കളിലെ ബോക്സിംഗ് ജീവിതം പറഞ്ഞ സര്‍പ്പട്ടെ പരമ്പരൈ പ്രൈം വീഡിയോയില്‍ വലിയ വിജയമാണ് നേടുന്നത്. സിനിമയെക്കുറിച്ചും സിനിമയിലെ താരങ്ങളെക്കുറിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.
            

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അവസാനമായി വിശ്വംഭരനെ കണ്ടശേഷം മമ്മുക്ക ഒറ്റയ്ക്ക് മാറിനിന്നു, കണ്ണുകള്‍ നിറഞ്ഞു, ശബ്ദം ഇടറി..

തലൈവി സ്റ്റൈലില്‍ താരമായി പ്രയാഗ; സൈമ വേദിയില്‍ വേറിട്ട ലുക്കുമായി പ്രയാഗ മാര്‍ട്ടിന്‍

ഹാപ്പി ബര്‍ത്ത്ഡേ, ഐ ലവ് യു;, കാവ്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മീനാക്ഷി ദിലീപ്

അശ്ലീല വീഡിയോ നിര്‍മാണം; രാജ് കുന്ദ്രയ്ക്ക് ജാമ്യം

ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സെമി ഫൈനലിസ്റ്റായി ‘തരിയോട്’

മുടി നീട്ടിവളര്‍ത്തി പുതിയ ഗെറ്റപ്പില്‍ നിവിന്‍ പോളി

ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'സണ്ണി' ട്രെയ്‍ലര്‍ പുറത്തിറങ്ങി

നിരപരാധിത്വം കാലം തെളിയിക്കും': ഐടി റെയ്ഡില്‍ പ്രതികരണവുമായി സോനു സൂദ്‌

ബിഗ് ബോസ് വിജയിയുമായി മേഘ്നാ രാജിന്റെ രണ്ടാം വിവാഹമെന്ന് പ്രചാരണം, പൊട്ടിത്തെറിച്ച്‌ പ്രധാം

ടി പത്മനാഭന്റെ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' സിനിമയാകുന്നു

'ഉറുമ്ബുകള്‍ ഉറങ്ങാറില്ല' തമിഴിലേക്ക്

രമേഷ് പിഷാരടിയുടെ 'നോ വേ ഔട്ട്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്‌തു

'ഭ്രമം' ആമസോണ്‍ പ്രൈമിലൂടെ; റിലീസ് തിയതി പ്രഖ്യാപിച്ചു

'ബ്രോ ഡാഡി'യിലെ പുതിയ ചിത്രം പങ്കുവെച്ച്‌ മോഹന്‍ലാല്‍

'പിപ്പലാന്ത്രി', നീസ്‍ട്രീമില്‍ പ്രദര്‍ശനത്തിനെത്തി

'പുഴു'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കള്ളം പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്? പൊട്ടിത്തെറിച്ച് രമേശ് വലിയശാലയുടെ മകള്‍

ഷാറൂഖ് ഖാനെ ബഹിഷ്‌കരിക്കാന്‍ ബിജെപി നേതാവിന്റെ ആഹ്വാനം

'ആടുജീവിതം' ഷൂട്ട് തുടങ്ങുന്നു, കഥാപാത്രമായി മാറാന്‍ പൃഥ്വിരാജ്

'തലൈവി'യിലെ ഹിറ്റ് ഗാനത്തിന്‍റെ വീഡിയോ പുറത്ത്

'ആലീസ് ഇന്‍ പാഞ്ചാലി നാട്' സൈന പ്ലേ ഒടിടിയില്‍ റിലീസ് ചെയ്തു

ഗോള്‍ഡന്‍ വിസ നല്‍കുന്നത് കേരളത്തില്‍ കിറ്റ് വിതരണം ചെയ്യുന്നത് പോലെയായെന്ന് സന്തോഷ് പണ്ഡിറ്റ്

കരുത്തുറ്റ സ്ത്രീയായത് എങ്ങനെ?; ആരാധകര്‍ക്ക് മറുപടിയുമായി അമൃത സുരേഷ്

സലിം കുമാര്‍ എന്ന നടന്‍ എംഎല്‍എ ആകേണ്ട ആവശ്യം തത്കാലം കേരളത്തിനില്ല

ദൃശ്യം വീണ്ടും റീമേയ്ക്കിന്; ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രം

കാലിലെ മസില്‍ പെരുപ്പിച്ച്‌ മോഹന്‍ലാല്‍

നയന്‍താരയുടെ അമ്മയ്‌ക്ക്‌ പിറന്നാള്‍ ആശംസകളറിയിച്ച്‌ വിഘ്‌നേഷ്‌ ശിവന്‍

നീലച്ചിത്ര നിര്‍മാണം: രാജ് കുന്ദ്രക്കെതിരേ 1500 പേജുള്ള കുറ്റപത്രം

കൗതുകമുണര്‍ത്തി 'ഗഗനചാരി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നര്‍ത്തകി മേതില്‍ ദേവിക

View More